“പോടാ. പോടാ.. പോയി.. നാലു ഗൂണ്ടകളെം കൂട്ടിവാ.. എന്നിട്ട് മതി അൻവർ അലിയെ വെല്ല് വിളിക്കുന്നത്..”..
അവൻ വണ്ടിയെടുത്ത് പോയി..
അന്ന് വൈകീട്ട് വീട്ടിൽ ചെന്ന ഞാൻ ഉമ്മാടും പെങ്ങന്മാരോടുമെല്ലാം ആ ലെറ്റെർ നെ കുറിച്ച് ചോദിച്ചു.. അലക്കാൻ നേരമെങ്ങാനും കിട്ടിയൊന്നറിയാൻ.. ഇല്ലെന്നാണു ആദ്യം പറഞ്ഞത്. പിന്നെ കുറച്ച് കഴിഞ്ഞ് അലീന എന്റെയടുത്ത് വന്നു.
” ഇക്കാക്ക..”
“ഉം..”
“അന്നൊരു ലെറ്റെർ കിട്ടിയിരുന്നു..”
ആകാഷയോടെ ഞാൻ
“എന്നിട്ടെവിടെ”?..
” അതെവിടെയാ വെച്ചെതെന്ന് മാത്രം ഓർമ്മയില്ല..”
“നീയൊന്ന് ഓർത്ത് നോക്ക് അലീന..”
ഞാനും അവളും കൂടെ കുറെ തിരഞ്ഞു..
കിട്ടിയില്ല.
“അതിലെന്താപ്പൊ ഉള്ളത്.. അതൊരു കവിത ആയിരുന്നല്ലൊ”!!
അവൾ പറഞ്ഞു..
” കവിതയൊ..”? ഞാൻ ആശ്ചര്യത്തോടെ ചോദിച്ചു..
“ആ.. കവിത..”
‘ഷാഹിന’ !!.. ഞാൻ മനസിലോർത്തു.. കവിതകളും കഥകളും സാഹിത്യവുമൊക്കെ ഷാഹിനാാടെ പരിപാടിയാ.. പണ്ട് കോളേജിൽ പഠിക്കുമ്പൊ അതിന്റെ പേരിലാ എനിക്കവളോട് ഇഷ്ട്ടം തോന്നിയതും അത് പിന്നീട് പ്രണയമാകുന്നതും..
ഞാൻ ഓർത്തു….
“ഇക്കാക്കാ..”
“ഉം..എന്തെടി..”??
” എന്തെ സ്വപ്നം കാണാണൊ?..
“നീ പോയെ അവിടുന്ന്”!..
ഞാൻ ചിന്തയിലേക്ക് വീണു..
………………………………………………………………..
ഭാഗം 3.
പിറ്റേന്ന്,
പാർട്ടി ഓഫീസ് പരിസരത്ത് സംസാരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു ഞാനും വിനോദും. ആ സമയം അബൂബക്കർ ഹാജിയുടെ ഷാനവാസ് അടക്കം നാലു മക്കൾ വണ്ടിയിൽ ഞങ്ങളുടെ അടുത്ത് വന്നിറങ്ങി..
സ്റ്റാൻഡിലിട്ടിരിക്കുന്ന എന്റെ ബുള്ളെറ്റിൽ ചാരിയായിരുന്നു ഞാൻ നിന്നിരുന്നത് .
വിനോദ് എന്റെയടുത്ത് നിൽക്കുന്നു.
എന്റെയടുത്തേക്ക് വന്ന് അവരെന്നോട്,
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????