കണ്ണടച്ച്‌കിടക്കുകയായിരുന്നു..
“ഞാൻ നിക്കണോടാ നിന്റെകൂടെ”?
” ഹെയ്.. ഷമീനയുണ്ടല്ലൊ.. നീ പൊക്കൊ. “!!
” ഞാൻ നാളെ രാവിലെ വരാം..”
“ഓകെടാ..”
അവനതും പറഞ്ഞ് പോയി..
അങ്ങനെ രണ്ട് ദിവസത്തിനു ശേഷം ഡിസ്ച്ചാർജ്ജും തന്നു.. മരുന്നും മറ്റുമൊക്കെ വാങ്ങി ഞങ്ങൾ വീട്ടിലേക്ക് …
വല്ലിപ്പാക്ക് പൂർണ്ണ റെസ്റ്റ് പറഞ്ഞാണു ഡോക്ടർ വിട്ടത്.
മൂന്ന് ദിവസമായിട്ട് ഉറക്കം ശരിയാവാത്തതുകൊണ്ട് ഞാനൊന്ന് കിടന്നു..
പിറ്റേന്ന് എഴുന്നേൽക്കാൻ പോലും വൈകി ഞാൻ ഷമീനയാണു ചായ കൊണ്ട് വന്നത്..
” മതി.. മതി..ഉറങ്ങീത് പോയി കുളിക്ക് മനുഷ്യാ..”
“നീയെവിടേക്കാ രാവിലെതന്നെ..”
“ആ.. ബെസ്റ്റ് എൽ സി സെക്രട്ടറി..!!
ഇന്നല്ലെ നിങ്ങടെ സമരം തുടങ്ങണെ..”
തീരുമാനിച്ച ആൾക്ക് തന്നെ ഓർമ്മയില്ലാലെ”..
” ഞാനെന്തായാലും അങോട്ട് പോവ്വാ.. ഇക്കയും പെട്ടന്ന് വാ..”
“ടീ.. പ്രശ്നങ്ങളൊക്കെ ഇണ്ടാകും അതിനിടയിൽ പോയി പെടരുത്..ട്ടാ..” ഞാൻ പിന്നാലെയെത്താം..”
“ആ.. ശരി.. ശരി..”. അതും പറഞ്ഞ് അവളിറങ്ങി.. ഞാൻ പ്രാഥമിക കാര്യങ്ങൾക്ക് ബാത്രൂമിലേക്കും..
പെട്ടന്ന് തന്നെ റെഡിയായി ഞാനും പുറപെട്ടു അങ്ങോട്ട്..
ആ പാറമടയുടെ പുറത്ത് പ്രധാന കവാടത്തിൽ ഒരു സമരപന്തൽ കുറച്ച് കസേരകളും ഒക്കെ.. നാട്ടുകാരും പാർട്ടിക്കാരുമായി കുറെയധികം ആൾക്കാരും സ്ഥലം എസ് ഐ ഉൾപടെ നാലു പോലീസ്കാരും പിന്നെ ഷമീനയടക്കം ചില പത്രങ്ങളും. തടഞ്ഞിട്ടിരിക്കുന്ന ലോറികളും അവിടുത്തെ പണിക്കാരും ഒക്കെയായി കുറെ പേർ അങ്ങനെ.
ഞാൻ ചെന്ന് പരിപാടി ഉൽഘാടിച്ചുകൊടുത്തു.. കാര്യങ്ങളൊക്കെ അതിന്റെ മുറപോലെ മുന്നോട്ട് പോയികൊണ്ടിരുന്നു. ദിവസങ്ങൾക്കുള്ളിൽ ആ സമരത്തിനു മറ്റ് രാഷ്റ്റ്രീയ പാർട്ടികളുടെ പിന്തുണയും ഉണ്ടായി.
പലതവണ ചർച്ചയും നടന്നു.. അതിലൊന്നും നിക്കാതെ കേസ് കോടതിയിലേക്ക് നീണ്ടു. കോടതിയിൽ നിന്ന് ആ പാറമട പൂട്ടികെട്ടാനുള്ള ഓഡറുമായാണു ഞാൻ മടങ്ങിയത്. സമരം വൻ വിജയമായതിൽ ജനങ്ങൾക്ക് എന്നോടുള്ള മതിപ്പ് കൂടി അതുപോലെ ഇഞ്ചക്കാടൻ പത്രോസിനും അവന്റെ മക്കൾക്കും ഞാൻ ശത്രുവായി മാറുകയും ചെയ്തു.
ദിവസങ്ങൾ അങ്ങെനെയൊക്കെ കടന്നു പൊയി കൊണ്ടിരുന്നു..
പിന്നീടൊരുദിവസം…
ഞാൻ പാർട്ടീ ഓഫീസ് നു താഴെയുള്ള ജ്യൂസ് കടയിൽ ഇരിക്കുമ്പോൾ.. സാജിതയും അവളുടെ കൂടെ വർക്ക് ചെയ്യുന്ന ഒരു പെൺകുട്ടിയും അവിടെക്ക് വന്നു.
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????