” സിറ്റി ഹോസ്പിറ്റൽ”..
“ഞാൻ ദേ എത്തി..”
ഞാനോടിപിടഞ്ഞ് ഹോസ്പിറ്റലിൽ എത്തി.. വാപ്പയും മൂത്തപ്പയുമൊക്കെ അവിടുണ്ടായിരുന്നു.. ഞാൻ ചെന്ന് അന്വോഷിച്ചു.. ഡോക്ടറോടും സംസാരിച്ചു.. ഇപ്പൊ കുഴപ്പമൊന്നുമില്ലെന്ന് അറിഞ്ഞു.. വല്ലിപ്പടെ അടുത്തേക്കിപ്പൊ ആരെയും കടത്തുന്നുണ്ടായിരുന്നില്ല.. കുറെ കഴിഞ്ഞ് ഡോക്ടർ പുറത്ത് വന്നു..
“ആരാ അൻവർ”??
” ഞാനാ..”!!
“ഉള്ളിലേക്ക് പൊക്കോളു.. കാണണമെന്ന് ഭയങ്കര വാശി..”
ഞാൻ ഉള്ളിലേക്ക് കടന്നു.. വല്ലിപ്പാടെ അടുത്തിരുന്നു.. വലതു കയ്യിൽ ചേർത്ത് പിടിച്ചു.. ഓക്സിജൻ മാസ്ക് വെചിട്ടുണ്ടായിരുന്നു.. വല്ലിപ്പ എന്നെ നോക്കി ഒന്ന് തലചെരിച്ചു നിറഞ്ഞു നിന്ന കണ്ണിൽ നിന്ന് പൊട്ടിയൊലിച്ച കണ്ണീർ തുടച്ചുകൊണ്ട് ഞാൻ..
“ഹെയ്.. എന്താണെന്റെ കുഞുമൊയ്തീൻ സാഹിബെ.. കൊച്ചു കുട്ടികളെ പോലെ”!!
വല്ലിപ്പ ഒന്നും മിണ്ടാതെ എന്നെ തന്നെ നോക്കി നിന്നു…
ഞാനും കുറച്ച് നേരം അവിടെയിരുന്നു നെറ്റിയിൽ തടവികൊണ്ടിരുന്നു..
നേരം കടന്നു പൊയ്കൊണ്ടിരുന്നു.. രാത്രിയായ്..
രണ്ട് പേർ നിക്കണം.. ഇവിടെ ഒന്ന് ഞാൻ നിക്കാമെന്ന് പറഞ്ഞു.. ഉടനെ തന്നെ ഷമീനയും നിൽകാമെന്നേറ്റു… അങ്ങനെ ഞാനും ഷമീനയും ഐസിയു വിന്റെപുറത്തും വല്ലിപ്പ ഉള്ളിലും.. ബാക്കിയുള്ളവരൊക്കെ പോയി… ഐസിയുവിൽ നിന്ന് ഒരു നഴ്സ് പുറത്ത് വന്ന് കുറച്ച്‌ഭക്ഷണ സാധനങ്ങളും മരുന്നും വാങ്ങാൻ പറഞ്ഞു.. ഞാൻ അത് വാങ്ങി കൊടുത്തു.. വന്ന് ഇരുന്നു…
” ഷമീന.. നേരം ഒമ്പതായി.. നിനക്കെന്തെങ്കിലും കഴിക്കണ്ടെ… വാ’
“ഇക്ക കഴിച്ചൊ..”?
“എനിക്കിപ്പൊ ഒന്നും വേണ്ടാ.. നീ കഴിക്ക് വായൊ..”
ഞാനവളേം കൊണ്ട് കഴിക്കാൻ വാങിക്കാൻ പോയി.. അത് കഴിഞ്ഞ് വീണ്ടും ഇരിപ്പായി..
എന്റെ തോളിൽ തല ചെരിച്ച് വെച്ച് അവളിരുന്നു..
കുറച്ച് കഴിഞ്ഞ്,..
വിനോദ് ഓടിപിടഞ്ഞ് എത്തി..
“ടാ എങ്ങെനെയുണ്ടിപ്പൊ”..
” കുഴപ്പല്ല്യാ.. നാളെ രാവിലെ ഐസിയു ഇൽ നിന്ന് മാറ്റും.”
“ഞാനങ്ങ് പേടിച്ചു.. മൈരു.
“..
” എന്തായി കാര്യങ്ങളൊക്കെ”?..
അവനവിടിരുന്നു..
“രണ്ട് വിദ്യാർത്ഥി സംഘടനകളും തമ്മിൽ കോളെജ് വളപ്പിൽ മുട്ടനിടി.. അത് പുറത്തേക്കും നീണ്ടു.. കടകൾക്കും വാഹങ്ങൾക്കുമൊക്കെ നാശനഷ്ട്ടങ്ങളുണ്ട്.. അതിന്റെ ചർച്ചയായിരുന്നു ഈ നേരം വരെ.. സ്റ്റേഷനിൽ..”
“എന്നിട്ട്..?”
“കോമ്പ്രമൈസാാക്കി”!!
” ഉം..”
അപ്പോഴും ഷമീന എന്റെ എന്റെ തോളിൽ തലവെച്ച്
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????