“ഇന്ന് ഒരു ചെക്കൻ വരാന്ന് പറഞിട്ടുണ്ടെന്ന് പറയുന്നത് കേട്ടു…” അലീന പറഞ്ഞു..
“ആ വന്നാാ വന്നതുപോലെ പോക്കോളും..”
ഷമീന കലിപ്പിൽ..
“നീയിങ്ങനെ വാശിപിടിക്കല്ലെ ഷമീന.. എന്നായാലും ഇത് വേണ്ടെ..”.. ഞാൻ ചോദിച്ചു..
” ഇക്കയെന്താ വാശിപിടിക്കണെ”?? അവളെന്നോട്..
എനിക്ക് ഉത്തരമില്ലാതെയായി..
“പറ… പത്ത് മുപ്പത്തിയഞ്ച് വയസ്സ് ആയില്ലെ എന്താ കെട്ടാത്തെ..”?
” നിന്നെയൊക്കെ കെട്ടിച്ച് വിട്ടശേഷം കെട്ടാന്ന് വിചാരിച്ചു.. അല്ലെങ്കിൽ വരുന്ന പെണ്ണിനു നീയൊക്കെ സമാധാനം കൊടുക്കുമൊ”!!.
ഉള്ളിലെ നൊമ്പരം ഒതുക്കി കൊണ്ട് ഞാൻ ചിരിയോടെ മറുപടി തമാശരൂപത്തിൽ പറഞ്ഞു..
” പൊ ഇക്കാ അവിടുന്ന്” അവളെന്റെ വയറ്റിലൊന്ന് പിച്ചി..
“ആ.. എന്നാ എന്റെ മോളു ചെല്ല്..”
എനിക്കെ ഒരുപാട് പണീണ്ട്..”
“ഹൊ.. പുറത്തിറങ്ങി ആളെ പറ്റിക്കലല്ലെ ഇത്ര വല്ല്യ പണി.. ”
“പോടിയവിടുന്ന്”…
” അല്ലാ ഇക്കാ ഒരു സംശയം…”
“ഉം..”
“ഈ ലോക്കൽ സെക്രട്ടറി ന്ന് പറയണത്
ലോക്കലാായ സെക്രട്ടറി ന്നാണൊ..”
“നീയെന്റെന്ന് വാങ്ങിക്കും..”
ഞാനൊന്ന് കയ്യോങ്ങി.. അവളോടി പുറത്തേക്ക് പോയി.
ഡ്രെസ്സൊക്കെ മാറി ഞാൻ പുറത്തേക്കിറങ്ങി.
ഞാൻ ഫോണെടുത്ത് വിനോദിനെ വിളിച്ചു..
“വിനോദെ..”
“ആടാ.. പറ..”
“ടാ.. ലോകോളേജിലെ മ്മടെ പയ്യന്മാർക്ക് എന്തൊരു പ്രശ്നമുണ്ട്… നീയൊന്ന് ഇടപെട്.. വേണ്ടി വന്ന രണ്ടെണ്ണം.. കൂടണ്ട..”
“ആ ശരീടാ.. ഞാൻ വിളിക്കാം.”
“ഓകെടാ..”
അതുകേട്ട്
ഉമ്മറത്തിരുന്നിരുന്ന വല്ലിപ്പ എന്നോട്..
“ആർക്കാടാാ രണ്ടെണ്ണം..”?
” ഹെയ്.. അത് ആ ലോക്കോളേജിലെ ഒരു പ്രശ്നം തീർക്കാാൻ വിനോദിനെ വിട്ടതാാ”..
“അവനോടാണൊ രണ്ടെന്ന് നീ പറഞ്ഞത്?? കൊല്ലാതിരുന്നാ ഭാഗ്യം..” വല്ലിപ്പ പറഞ്ഞു..
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????