ഹറാമ്പിറപ്പിനെ പ്രണയിച്ച തൊട്ടാവാടി 1 [സാദിഖ് അലി] 76

” കോഴവാങ്ങിയതിന്റെ കണക്കുകളാ … സഖാവിന്റെ പേരാ ആദ്യം..”

“ഉം..” ഞാനൊന്ന് മൂളി..

“അതുപോട്ടെ ഇന്നെലെ എവിടാരുന്നു..”

” അത് നീ നോക്കണ്ട…നീ നിന്റെ കാര്യം മാത്രം നോക്കിയാമതി.. ” ഞാൻ ദേഷ്യത്തിൽ..പറഞ്ഞു..

“ഹൊ.. മുഖം ചുവന്നല്ലൊ ഇന്നെത്രയെണ്ണം അടിച്ചു..”??

ഞാനൊന്നും മിണ്ടീല..

” ഹാ.. പറയിക്കാ..”

“നീ ഒന്ന് പോയി തരൊ.. മൈ….”

“തെറിപറയുന്നോടാ തെമ്മാടി..” എന്ന് പറഞ്ഞ് അവളെന്റെ തുടയിൽ പിച്ചി..

അപ്പൊഴെക്കും അലീന അങ്ങോട്ട് വന്നു..
“എന്താണു രണ്ടാളും കൂടി വഴാക്കാണൊ”?

” ഹേയ്.. ഒന്നൂല്ല്യാ.. നിന്റെ ഇക്കാക്കാടെ കയ്യിലിരിപ്പ് ശരിയല്ലെന്ന് പറയാർന്നു…”

കുറച്ച് നേരം അങ്ങനെ എന്തൊക്കെയൊ പറഞ്ഞ് അവരെണീറ്റ് പോയി..

ഞാൻ കുപ്പിയെടുത്ത് അടപ്പ് തുറന്ന് വായിലേക്ക് കമഴ്ത്തി…

“മനസ്സിന്റെ വേദനകളും മുറിവുകളുമുണക്കാൻ മദ്യത്തേക്കാൾ വലിയ മരുന്നില്ലല്ലൊ”!!..

……………………………………………………………
ഭാഗം 2..

പിറ്റേന്ന് രാവിലെ,

പ്രാഥമിക കാര്യങ്ങളെല്ലാം കഴിഞ്ഞ് റൂമിൽകണ്ണാടിയുടെ മുമ്പിലിങ്ങനെ നിക്കുന്നു..

പെട്ടന്ന് ഷമീന കടന്നുവന്നു..

കണ്ണാടിയിൽ കൂടെ അവളുടെ മുഖത്തേക്ക് നോക്കി ഞാൻ..

” ഉം.. എന്തെടി..”..

അവൾ മിണ്ടാതെ നിൽക്കുന്നത് കണ്ട് ഞാൻ തിരിഞ്ഞ്
അവളുടെ മുഖത്ത് പിടിച്ചുയർത്തികൊണ്ട്..

“എന്താടി.. എന്തുപറ്റി..”

“കല്ല്യാണകാര്യം പറഞ്ഞിട്ട് സ്വൈര്യം കൊടുക്കുന്നില്ല … അതന്നെ..!..

അതും പറഞ്ഞുകൊണ്ട് അലീന വന്നു..

” അത് നല്ലതല്ലെടി..”. ഞാൻ ചിരിച്ചുകൊണ്ട് ഷമീനയോട്..

മുഖം വീർപ്പിച്ച് ഷമീന ഒന്നും മിണ്ടാതെ തന്നെ നിന്നു..

4 Comments

  1. ?????
    അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?

    1. സംബ്മിറ്റ് ചെയ്തിട്ടുണ്ട്..

  2. തൃശ്ശൂർക്കാരൻ

    ???????

Comments are closed.