അത് വല്ലിപ്പ ശ്രദ്ധിച്ചു.. എന്റെ കണ്ണ് നിറയുന്നതൊ ഞാൻ വിഷമിക്കുന്നതൊ വല്ലിപ്പാക്ക് സഹിക്കില്ല.. അങ്ങെനെയാ വല്ലിപ്പ എന്നെ കൊണ്ട് നടന്നത്.
“ആ പോട്ടെ…എന്തെങ്കിലും ചെയ്യാം.. ”
വല്ലിപ്പ പറഞ്ഞു.
വല്ലിപ്പാനെ വീട്ടിലെറക്കീട്ട് ഞാനും വിനോദും നേരെ, അവിടെ യൊരു പുഴയുടെ തീരത്തേക്ക് പോന്നു.. അവിടെയിരുന്നു കുറെ നേരം എന്തൊക്കെയൊ ആലോച്ചിച്ചു.
“വിനോദെ,”..
” ഉം.” അവനൊന്ന് മൂളി..
“വല്ലിപ്പ പറഞ്ഞത് നീയും കേട്ടില്ലെ!?.. നിനക്ക് എന്താ തോന്നണത്”?
” നിന്റെ ഉള്ളെനിക്കറിയാം.. അതുകൊണ്ട് നീ ചെയ്യുന്നതിലെല്ലാം എന്റെ സപ്പോർട്ട് ഉണ്ടാകും പക്ഷെ, ഇത് ….” അവൻ നിർത്തി..
“ഇഞ്ചകാടന്മാരെന്ന് വാങ്ങിയ പണം ഞാൻ എന്റെ അക്കൗണ്ടിലിട്ട് ആവശ്യാനുസരണം ചിലവാക്കുകയാണെന്നാണൊ നീ കരുതിയത്”!??
” അല്ലെടാ.. എനിക്കറിയാമത്.. നീ പലരിൽ നിന്നും ഒരു പാട് വാങ്ങീട്ടിണ്ട് അതൊക്കെ എങിനെ ഉപയോഗിച്ചെന്നും കൃത്യമായി എനിക്കറിയാം.. പക്ഷെ, ഇതിപ്പൊ അവിടെയുള്ള ജനങ്ങൾക്ക് ബുദ്ധിമുട്ടല്ലേടാാ.”
“ഉം.. അത് ഞാൻ തിരുത്തുന്നുണ്ട്.. അതിനുള്ള വഴിയും മുമ്പ് തന്നെ ഞാൻ ചെയ്ത് വെച്ചിട്ടുണ്ട്..”
“ഉം അവനൊന്ന് മൂളി..”
കുറെ നേരം അങ്ങനെയിരുന്ന് ഞങ്ങൾ ബാറിലേക്ക് പോന്നു.. നാലേശണ്ണം അടിച്ചു.. ഒരു ബോട്ടിൽ വാങ്ങുകയും ചെയ്ത് വീട്ടിലേക്ക് പോന്നു..
വീട്ടിൽ ചെന്ന് കേറിയതും ഉമ്മ..
“നീ ഇന്നലെ എവിടെയായിരുന്നു..”?
” ഞാൻ പാർട്ടി ഓഫീസിലുണ്ടായിരുന്നു..”
ഞാനതും പറഞ്ഞ് ഉമ്മാനെ കടന്ന് പോകവെ ഉമ്മ..
“നിന്റെ പോക്ക് ഇതെവിടേക്കാ അൻവറെ..”?
” ഞാനൊന്ന് തിരിഞ്ഞ് നോക്കി..”
എന്റെ കണ്ണിൽ ജ്വലിക്കുന്ന അഗ്നി ഉമ്മ തിരിച്ചറിഞ്ഞതുകൊണ്ടാകാം ഉമ്മ തിരിഞ്ഞ് നടന്നു.. ഞാനെന്റെ റൂമിലേക്കും പോന്നു..
ഞാൻ കട്ടിലിൽ കയറി കിടന്നു..
ചെറുതായ് കണ്ണ് നിറഞ്ഞിരുന്നു എന്റെ.
പെട്ടന്ന് ഷമീന..
“ആ സഖാവ് വന്നൊ”!..
അവളെന്റെയടുത്ത് കട്ടിലിൽ ഇരുന്നു..
” അതെ.. ഒരു ന്യൂസുണ്ട്.. അറിഞ്ഞൊ?
“ഉം.. എന്ത്!?
” ആ ഇഞ്ചകാടൻ മാർ പത്രത്തിൽ കൊടുക്കാൻ തന്ന ന്യൂസാണു..”?
ഞാൻ കൈ ബെഡിൽ കുത്തിയെഴുന്നേറ്റിരുന്നു..
“എന്താടി.. പറ..”?
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????