ഞങ്ങളുടെ കാർ കുറച്ച് ദൂരെയുള്ള ഒരു പാറമടയുടെ അടുത്തെത്തി..
വല്ലിപ്പയിറങ്ങി… ഞങ്ങളും
“നിനക്കിത് ആരുടെയാണെന്നറിയൊ..”?
വല്ലിപ്പ ചോദിച്ചു..
‘ മൈരു.. വലയാണൊ. ഞാൻ മനസിൽ വിചാരിച്ചുകൊണ്ട്..”
“അറിയാം.. എന്തെ”?..
” ആ.. ഇവിടെ ചെറിയ വലിയ പ്രശ്നങ്ങളും ഉണ്ട് അതറിയൊ”??…
“അത്.. അറിയാം..”
“ആ.. അപ്പൊ അതുമറിയാം..”
ഞാൻ വിനോദിന്റെ മുഖത്തേക്കൊന്ന് നോക്കി..
“എന്നിട്ട് നീയും നിന്റെ പാർട്ടീം എന്ത് ചെയ്തു”??..
” പരിഹരിക്കാൻ ശ്രമിക്കുന്നുണ്ട്..”..
“ശ്രമിച്ചാമതിയൊ… നടത്തണ്ടെ..” വല്ലിപ്പ ചോദിച്ചു..
“വേണം.. “!!
“എന്നാ വാ..” എന്ന് പറഞ്ഞ് ഞങ്ങൾ വണ്ടീൽ കേറി മറ്റൊരു സ്തലത്തേക്ക് പുറപെട്ടു.. അവിടെ ഒരു യോഗം നടക്കുന്നു..
വിഷയം മറ്റൊന്നുമല്ല.. അവിടുത്തെ പാറമടയിലെ വെടിപൊട്ടിക്കലിന്റെ ഗാംഭീര്യം കൊണ്ട് അടുത്ത വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുന്നു.. നിയം ലംഘിച്ചുള്ള ഇടപാടുകളായിരുന്നു അവിടെ നടന്നിരുന്നത്. പൊലീസിൽ കമ്പ്ലൈന്റ് ചെയ്യുന്നവരെയൊക്കെ ഭീഷണി പെടിത്തിയും തല്ലിയുമൊക്കെ ഒതുക്കും ഞാനടക്കമുള്ള എല്ലാ രാഷ്റ്റ്രീയകാർക്കും ഒരുപാട് കാശും കൊടുക്കും. ഞാനും വാങ്ങി കുറച്ചധികം.. ഇപ്പൊ വല്ലിപ്പ യിടപെടുമെന്ന് ഞാൻ കരുതിയില്ല. പണ്ട് മുതലെ, പൊലീസും സർക്കാരും കൈയ്യൊഴിയുന്നിടത്ത് കുഞ്ഞുമൊയ്തീൻ സാഹിബായിരുന്നു പാവങ്ങൾക്ക് ആശ്രയം.
ഞങ്ങൾ യോഗസ്ഥലത്ത് എത്തി.
അവിടെ പഞ്ചായത്ത് പ്രസിഡന്റ് മുതൽ ആ വാർഡ് മെമ്പറും മറ്റ് രാസ്റ്റ്രീറ്റ പാർട്ടി നേതാക്കളും നാട്ടുകാരിലെ പ്രതിനിധികളും മത നേതാക്കളും ഒക്കെയുണ്ടായിരുന്നു.. ഞങ്ങൾ അകത്ത് കയറി.. വല്ലിപ്പാനെ കണ്ട എല്ലാവരും എഴുന്നേറ്റു.. നീളത്തിലുള്ള ആ മേശയുടെ ഒരു തലക്ക് വല്ലിപ്പയുടെ കസേര .. അവിടെ വല്ലിപ്പ യിരുന്നു അതിന്റെ തൊട്ട് സൈഡിലെ സീറ്റിൽ ഞാനും വിനോദ് എന്റെ പിന്നിൽ നിൽപ്പുറപ്പിച്ചു.. യോഗം തുടങ്ങി.
നിയം ലഘിച്ചുള്ള വെടിപൊട്ടിക്കൽ നിർത്തണം, നാശനഷ്ട്ടങ്ങൾക്ക് പ്രതിവിധി നൽകണം, അതിനെതിരെ ശബ്ദിച്ചവരെ മർദ്ധിച്ചതിനു കേസെടുത്ത് ശിക്ഷിക്കണം. പാറമട ആക്ട് പ്രകാരമുള്ള എല്ലാ നിയമ നിബദ്ധനകളും പാലിക്കണം എന്നൊക്കെ യായിരുന്നു ജനങ്ങളുടെ വാദം.. വല്ലിപ്പയത് ശരിവെച്ചു.. മറുപടിയായി പഞ്ചായത്ത് പ്രസിഡന്റും വാർഡ് മെമ്പറും സംസാരിച്ചു.. എവിടേയും തൊടാതെ കുറെ എന്തൊക്കെയൊ പറഞ്ഞു..അവർ. അതിൽ ജങ്ങൾ തൃപ്തരാായില്ല. എല്ലാ നിയമങ്ങളും നിബദ്ധനയും പാലിച്ച് പാറമട നടത്തുന്നതിലും ഭേതം അത് പൂട്ടികെട്ടി പോന്നതായിരുന്നു നല്ലത്. ചർച്ച എവിടേയും എത്താതെ മുന്നോട്ട് പോയി…
“ഈ വിഷയത്തിലെ നിങ്ങൾ മത, രാസ്റ്റ്രീയ നേതാക്കളുടെ അഭിപ്രായമെന്താണു..” വല്ലിപ്പ ചോദിച്ചു..
?
?????
അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ?
സംബ്മിറ്റ് ചെയ്തിട്ടുണ്ട്..
???????