ഏഴാം കടലും കടന്ന് [ആൽക്കെമിസ്റ്റ്] 223

“ഫ്രണ്ടിന്റെ ജീവിതത്തേക്കാൾ വലുതാണോ സുദീ ബിസിനസ്?”

 

 

” ബിസിനസ് പ്രധാനമാണ്, പക്ഷെ, അത് മാത്രമല്ല, അവൻ ഇവിടെയുള്ളത് കൊണ്ട് പിന്നീടാണെങ്കിലും നമുക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കും. അവൻ ഇവിടം വിട്ടുപോയാൽ പിന്നെ നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. മാത്രമല്ല, സ്റ്റാഫിന്റെ വെൽ ബീയിങ്ങിനു ഒരു പ്രാധാന്യവും കൊടുക്കാത്ത ഏതെങ്കിലും കമ്പനിയിൽ അവൻ ചെന്നു പെട്ടാൽ പിന്നെ ഒരിക്കലും അവനെ നമുക്ക് തിരിച്ചു കിട്ടില്ല.”

 

 

 

“എങ്കിലും……  നമ്മുടെ ആ പഴയ ഇജുവല്ലേ അവൻ….  ”  ദീപ്തി അല്പം വികാരാധീനയായി.

 

 

“എനിക്കും ആഗ്രഹമുണ്ട് ദീപു , അവനെ പഴയ ഇജുവായി കാണാൻ. അതുകൊണ്ടാണല്ലോ ഓരോ കാരണവും പറഞ്ഞു ഞാൻ ഓരോരോ  പാർട്ടി വെക്കുന്നത്.  പക്ഷെ, അവൻ സമ്മതിക്കേണ്ടേ, ഇന്ന് തന്നെ കണ്ടില്ലേ ഞാൻ പല തവണ അവനോട് പാർട്ടിയിൽ  കൃത്യസമയത്ത് തന്നെ എത്തണമെന്ന് പറഞ്ഞതാണ്. എന്നിട്ടും ഞാൻ വിളിക്കേണ്ടി വന്നു അവൻ വരാൻ.”

 

 

“സുദീപ്, ഒരു തവണ അവനെ ഡിപ്രെഷനിൽ നിന്നും തിരികെ കൊണ്ടു വന്ന നമുക്ക് ഒരു തവണ അവനെ തിരികെ കൊണ്ടുവരാൻ സാധിക്കില്ലേ”

 

 

“ഇപ്പോഴത്തേത് ഒരു ഡിപ്രെഷൻ എന്നൊന്നും പറയാൻ പറ്റില്ല. വർക്കിനോടുള്ള അമിത ആസക്തി അത്ര മാത്രമേയുള്ളൂ…”.

 

 

“എന്നാലും നമ്മളെന്തെങ്കിലും ചെയ്തേ മതിയാവൂ.”

4 Comments

  1. ❤️❤️❤️

  2. ? നിതീഷേട്ടൻ ?

    Bakki evade? Nice anutto ?????

    1. ആൽക്കെമിസ്റ്റ്

      Submit cheythittundu. ഒരാഴ്ചയാണ് കണക്കെന്ന് തോന്നുന്നു.

  3. ❤❤❤❤

Comments are closed.