സുദീപിന്റെ ഭാര്യ ദീപ്തിയും ഇജാസിന്റെ ക്ലാസ്സ്‌മേറ്റ് ആയിരുന്നു. കമ്പനിയുടെ തുടക്കകാലത്ത് ദീപ്തിയും സുദീപും ഒരുപോലെ ഹാർഡ്വർക്ക് ചെയ്തിരുന്നു. കഴിഞ്ഞ രണ്ടു വർഷമായി കമ്പനി ഉത്തരവാദിത്തങ്ങളിൽ നിന്നെല്ലാം പൂർണമായും ഒഴിവായി പേരിനൊരു ഡയറക്ടർ മാത്രമായിരിക്കുകയാണ് ദീപ്തി. ലാപ് അടച്ചുവെച്ചു ഇജാസ് വാഷ് റൂമിൽ കയറി മുഖം കഴുകി ഫ്രഷ് ആയി വന്നു. താഴെ വെങ്കിടേഷ് കാത്തു നിൽക്കുന്നുണ്ട്.
“പാർട്ടിക്കല്ലേ സർ”
ഇജാസ് അതേയെന്നർത്ഥത്തിൽ ഒന്നു മൂളി. ആ ബിഎംഡബ്ല്യൂ E 350 CDI ഷെറാട്ടൺ ഹൈദരാബാദ് ഹോട്ടലിലേക്ക് നീങ്ങി.
ബോർഡ് ഓഫ് ഡയറക്ടേഴ്സിനും സീനിയർ സോഫ്റ്റ്‌വെയർ എൻജിനീയർമാർക്കും മാത്രമുള്ള പാർട്ടിയായിരുന്നു അത്. സാധാരണ പോലെ എല്ലാ വിധ ഭക്ഷ്യവിഭവങ്ങളും ധാരാളമായി ഉണ്ടായിരുന്നെങ്കിലും എന്നത്തേയും പോലെ ഒരു ഓറഞ്ച് ജ്യൂസ് മാത്രമെടുത്ത് ഇജാസ് നിന്നു.
പാർട്ടി കഴിഞ്ഞു പോകാൻ നേരം ദീപ്തി ഇജാസിനെ വിളിച്ചു അല്പം സംസാരിച്ചു. തന്റെ പഴയ സഹപാഠിയോട് അല്പം കുശലം പറയാൻ ആണ് ദീപ്തി വിളിച്ചത്. ഇജാസിന്റെ രീതികൾ അറിയാമെങ്കിലും തന്നോട് പഴയ പോലെ നന്നായി സംസാരിക്കുമെന്നാണ് ദീപ്തി പ്രതീക്ഷിച്ചത്. ഇനി അധികം സംസാരിച്ചില്ലെങ്കിൽ തന്നെ പഴയ കാര്യങ്ങളൊക്കെ പറഞ്ഞു ആളെ അല്പം ഫ്രണ്ട്ലി ആക്കാം എന്ന് വിചാരിച്ചെങ്കിലും ഇജാസിന്റെ ഒറ്റവാക്കിലുള്ള ഉത്തരങ്ങളും സംസാരിക്കാനുള്ള താല്പര്യമില്ലായ്മയും കൊണ്ട് ദീപ്തിക്ക് സംസാരം അധികം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചില്ല. അവൾ നിരാശയോടെ സംസാരം അവസാനിപ്പിച്ചു.
തിരികെ പോകുമ്പോഴും ദീപ്തി ഇജാസിനെക്കുറിച്ച് തന്നെ ചിന്തിക്കുകയായിരുന്നു.
❤️❤️❤️
Bakki evade? Nice anutto ?????
Submit cheythittundu. ഒരാഴ്ചയാണ് കണക്കെന്ന് തോന്നുന്നു.
❤❤❤❤