ഏഴാം കടലും കടന്ന് [ആൽക്കെമിസ്റ്റ്] 223

“ഇല്ല സർ, പത്തു മിനിറ്റ് ആവുന്നേയുള്ളൂ …” ഇജാസിന്റെ കയ്യിൽ നിന്നും ബാഗ് വാങ്ങി വെങ്കിടേഷ് പറഞ്ഞു.

 

കൃത്യനിഷ്ഠയുടെ കാര്യത്തിൽ വളരെ കർക്കശക്കാരനായ ഇജാസ് വന്നു വെയ്റ്റ്  ചെയ്യാൻ ഇടവരരുതെന്ന് കരുതി വെങ്കിടേഷ് ഒരു മണിക്കൂർ മുമ്പേ തന്നെ എത്തിയിരുന്നു. എങ്കിലും വെങ്കിടേഷ് എപ്പോഴും അങ്ങനെയേ പറയൂ. ഡ്രൈവിംഗ് പ്രാഗൽഭ്യം കൊണ്ടും പെരുമാറ്റം കൊണ്ടും  കമ്പനിയിലെ ഏറ്റവും മികച്ച ഒരു ജീവനക്കാരനാണ് വെങ്കിടേഷ്. ഇജാസിന്റെ പേർസണൽ ഡ്രൈവർ എന്ന് വേണമെങ്കിൽ പറയാം. ഇജാസ് നാട്ടിലില്ലാത്ത സമയത്ത് മാത്രമേ വെങ്കിടേഷ് കമ്പനിയിലെ മറ്റു വാഹനങ്ങൾ എടുക്കേണ്ടി വരാറുള്ളൂ.  കാറിലെത്തി ബാഗ് ഡിക്കിയിൽ വെച്ച ശേഷം വെങ്കിടേഷ് നേരെ ഡ്രൈവിംഗ് സീറ്റിലേക്ക് പോയി. ഇജാസ് ബാക്ക് ഡോർ തുറന്നു അകത്തു കയറി സീറ്റിലിരുന്നു.

 

“ഓഫീസിലേക്കാണോ സർ ?”

 

“അതെ, 9 .30 ന് ഒരു മീറ്റിങ്ങ് ഉണ്ട്., അതിന് മുമ്പേ എത്തുമല്ലോ?”

 

“നോക്കാം സർ”

 

ഷംസാബാദിലുള്ള എയർപോർട്ടിൽ നിന്നും കോർപ്പറേറ്റ് ഓഫീസ് സ്ഥിതി ചെയ്യുന്ന റാഹേജ മൈൻഡ്സ്പേസിലേക്ക് എട്ടു കിലോമീറ്ററേയുള്ളൂ. ഔട്ടർ റിങ് റോഡ് വഴി പോയാൽ 10 മിനിറ്റിനുള്ളിൽ എത്താം. പക്ഷെ, ഓഫീസ് ടൈം ആയതുകൊണ്ട് ട്രാഫിക് ഉണ്ടാവും. ഇജാസ് സമയം നോക്കി. 9 മണി ആകുന്നേയുള്ളൂ. അദ്ദേഹം തന്റെ ലാപ്ടോപ്പ് തുറന്നു.

 

ഓഫീസിലെത്തുമ്പോൾ സമയം 9 .20   തനിക്ക് വേണ്ടി മാത്രം തയ്യാറാക്കിയ റസ്റ്റ് റൂമിലെ വാഷ്റൂമിൽ കയറി  പുറത്തിറങ്ങുമ്പോൾ ലൈം ടീയും വെജിറ്റബിൾ സാൻഡ്വിച്ചും ടേബിളിൽ ഉണ്ട്. അതങ്ങനെയാണ്, മാംസാഹാരത്തോടു എതിർപ്പൊന്നുമില്ലെങ്കിലും ഇജാസ് എപ്പോഴും പ്രീഫെർ ചെയ്യുക വെജിറ്റേറിയൻ ഫുഡ് ആണ്. കൂടാതെ ലൈം ടീ അല്ലെങ്കിൽ ഗ്രീൻ ടീ ആണ് ഫേവറിറ്റ്. കൂടാതെ, കമ്പനി സി ഇ ഒ സുദീപ് ജെയ്‌നിനു പോലുമില്ലാത്ത പരിഗണനയാണ് കോർപറേറ്റ്  ഓഫീസിൽ ഇജാസ് അഹമ്മദിന്‌ എപ്പോഴും ലഭിക്കുക. കാരണം മറ്റൊന്നുമല്ല, വർക്കിന്റെ കാര്യത്തിൽ തീരെ വിട്ടു വീഴ്ചയില്ലാത്ത സമീപനമാണ് ഇജാസിന്റെത്. അതുകൊണ്ടു സി ഇ ഓ ആയ തന്നെ പരിഗണിച്ചില്ലെങ്കിലും ചെറിയ പാളിച്ചകളുണ്ടായാലും ഇജാസിന്റെ കാര്യത്തിൽ അതൊന്നുമുണ്ടാകരുതെന്ന് സുദീപിന് നിർബന്ധമാണ്. കോർപറേറ്റ് ഓഫീസിലെ എല്ലാവരോടും ഇത് അറിയിച്ചിട്ടുമുണ്ട്. അതുകൊണ്ടു ഓഫീസിലെ എല്ലാവരും ഇജാസിന്റെ കാര്യത്തിൽ ‘എക്സ്ട്രാ കെയർഫുൾ’ ആണ്. കുറച്ചു മാത്രം സംസാരിക്കുകയും വളരെ

4 Comments

  1. ❤️❤️❤️

  2. ? നിതീഷേട്ടൻ ?

    Bakki evade? Nice anutto ?????

    1. ആൽക്കെമിസ്റ്റ്

      Submit cheythittundu. ഒരാഴ്ചയാണ് കണക്കെന്ന് തോന്നുന്നു.

  3. ❤❤❤❤

Comments are closed.