ഏഴാം കടലും കടന്ന്
Ezham Kadalum Kadannu | Author : Alchemist
സ്പെയിനിലെ ബാഴ്സിലോണ നഗരത്തിൽ നിന്നും 300 കിലോമീറ്റർ അകലെയുള്ള മൗണ്ട്ഗാരി എന്ന ഒരു ഉൾനാടൻ മലയോരഗ്രാമം. അവിടെ പരമ്പരാഗത ശൈലിയിൽ മരം കൊണ്ട് പണിത ഒരു പഴയ വീടിന്റെ പുറകിൽ അങ്ങേയറ്റത്ത് നീല നിറത്തിലുള്ള വെള്ളം നിറഞ്ഞു നില്ക്കുന്ന ഒരു ചെറിയ തടാകം. അങ്ങ് വിദൂരതയിൽ പച്ച വിരിച്ചു നിൽക്കുന്ന പൈൻ മരങ്ങൾ നിറഞ്ഞ പർവത നിരകൾ. തണുത്തു വിറക്കുന്ന ആ പുലരിയിൽ, തടാകത്തിനരികെ നിൽക്കുകയാണ് എട്ടുവയസ് മാത്രം പ്രായമുള്ള ആ പെൺകുട്ടി. തുളച്ചുകയറുന്ന തണുപ്പിനെ പ്രതിരോധിക്കാൻ കട്ടിയുള്ള രോമക്കുപ്പായം അണിഞ്ഞിട്ടുണ്ട് അവൾ. തടാകത്തിലേക്ക് ചാഞ്ഞു നിൽക്കുന്ന മരത്തിൽ കൈവെച്ചു തന്റെ മുത്ത് പൊഴിയുന്ന ചിരിയോടെ എന്തോ പറഞ്ഞുകൊണ്ടിരിക്കുകയാണ് അവൾ. അവളുടെ നിഷ്കളങ്കമായ ചിരിയിലും സംസാരത്തിലും മുഴുകി അവളുടെ കണ്ണിലേക്ക് തന്നെ നോക്കി നിൽക്കുന്ന ആ പയ്യന് ഒരു പതിമൂന്ന് വയസ്സെങ്കിലും കാണും. തീർത്തും കാല്പനികമായ ഒരു അന്തരീക്ഷം.
“ലേഡീസ് ആന്റ് ജെന്റിൽമെൻ … ”
എയർ ഹോസ്റ്റസ്സിന്റെ മധുര ശബ്ദം മുഴങ്ങി. അയാൾ കണ്ണുതുറന്നു.
*********”””””””
പ്രിയ വായനക്കാരെ,
ഇടിവെട്ട് ട്വിസ്റ്റുകളോ ഓർത്തിരിക്കാവുന്ന മനോഹര സന്ദർഭങ്ങളോ ഇല്ലാത്ത ഒരു സാധാരണ കഥയാണ്. ഫ്ലാഷ് ബാക്കും അതിനുള്ളിലെ കഥപറച്ചിലും ഒക്കെ ഉണ്ട്. എത്ര നന്നായിട്ടുണ്ട് എന്നറിയില്ല എങ്കിലും അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.
*******************************
2013 ജൂൺ അതാണ് ഈ കഥയിലെ പ്രെസെന്റ്.
*******************************
“ലേഡീസ് ആൻഡ് ജന്റിൽമെൻ, വി ഹാവ് ബിഗൺ ഔർ ഡിസെന്റ് ഇൻടു രാജീവ് ഗാന്ധി ഇന്റർനാഷണൽ എയർപോർട്ട്. ഹൈദരാബാദ്. പ്ളീസ് ടേൺ ഓഫ് ഓൾ പോർട്ടബിൾ ഇലക്ട്രോണിക് ഡിവൈസസ്. ഇൻ പ്രിപ്പറേഷൻ ഫോർ ലാൻഡിംഗ് ഇൻ ഹൈദരാബാദ്, ബി സേർട്ടൻ യുവർ സീറ്റ് ബാക് ഈസ് സ്ട്രൈറ്റ് ആൻഡ് യുവർ സീറ്റ്ബെൽറ്റ് ഈസ് ഫാസ്റ്റൻഡ്.”
❤️❤️❤️
Bakki evade? Nice anutto ?????
Submit cheythittundu. ഒരാഴ്ചയാണ് കണക്കെന്ന് തോന്നുന്നു.
❤❤❤❤