ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017

“ഒന്നൂല്ല….അല്ല വാപ്പുമ്മ നിന്നോട് വല്ലതും പറഞ്ഞോ.”

 

“ആം… എനിക്ക് പുതിയ ഉമ്മ വരൂന്നു പറഞ്ഞു”

 

മുന്നിലെ നിരയുള്ള പല്ലുകൾ കാട്ടി അവൻ ചിരിച്ചു..

 

“ആ തോന്നി.. അന്റെ വാപ്പുമ്മക്ക് പ്രാന്താണ്..”

 

ഇഷാനെ നോക്കി കപട ദേഷ്യത്തോടെ അവൻ പറഞ്ഞു..

 

പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു…ഡ്രൈവ് ചെയ്യുകയായിരുന്ന വാപ്പയുടെ പുറത്തേക്ക് കയറി മകൻ അള്ളാനും ഇടിക്കാനും തുടങ്ങി…

 

“അയ്യോ ഞാൻ തമാശ പറഞ്ഞതാണേ…”

 

തന്റെ ഉമ്മയോടുള്ള അവന്റെ സ്നേഹം മറ്റാരേക്കാളും ജാഷിറിനു നന്നായി അറിയാം.. അത് മനസ്സിലാക്കിയിട്ടു തന്നെയാണ് ഇഷാനെ ശുണ്ഠി പിടിപ്പിക്കാൻ ഓരോന്ന് പറയാറ്..

 

രഹനയുടെ അപ്രതീക്ഷിത വേർപാടിൽ രണ്ടു വയസ്സുകാരൻ ഇഷാനെയും കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ പകച്ചു നിന്ന ജാഷിറിനെ രക്ഷിച്ചത് ഉമ്മയാണ്..

 

ജീവിതത്തോട് തോന്നിയ വെറുപ്പ് പതിയെ ആളുകളോടും തോന്നാൻ തുടങ്ങി,ആരുമായും കൂട്ടുകൂടാതെ കുട്ടികളെ പോലെ പിടിവാശിയും ദേഷ്യവുമായി മനസ്സ് കൈവിട്ട് പോകുന്ന അവസ്ഥയിൽ നിന്നും ഇന്നത്തെ ഈ ജാഷി ആക്കിയത് ഉമ്മയാണ്..

 

ഉമ്മയുടെ ചൂടേറ്റാണ് ഇഷാൻ ഉണ്ടതും ഉറങ്ങിയതുമെല്ലാം…വാപ്പയെക്കാൾ അവന് പ്രിയം വാപ്പുമ്മയോട് തന്നെ…

 

വാപ്പുമ്മ തന്നെയാണ് ഇഷാന്റെ ഉള്ളിലും ഉമ്മ എന്ന മോഹത്തിന്റെ വിത്തുകൾ പാകിയതും.

 

അതുകൊണ്ട് തന്നെയാണ് ഇഷാന്റെ ആഗ്രഹം സാധിച്ചു കൊടുക്കാൻ പാതി മനസ്സോടെ ജാഷി തീരുമാനിച്ചതും..

 

പക്ഷെ അപ്പോഴും രഹനയുടെ ഓർമ്മകൾ അവന്റെ ഹൃദയത്തെ കൊത്തി വലിക്കുന്നുണ്ടായിരുന്നു…

 

അവളുടെ ഓർമകൾ ജാഷിയുടെ കണ്ണുകളെ നിറച്ചു… ദേഹത്തുള്ള മകന്റെ പ്രകടനങ്ങൾക്കിടയിലും അവനറിയാതെ അയാൾ കണ്ണുകളിലെ നനവിനെ തുടച്ചുമാറ്റി..

13 Comments

  1. നർമ്മത്തിൽ ചാലിച്ച് എഴുതി, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. കഥ ഉഷാർ, എന്തായാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

  2. കിടിലൻ …??? രസകരമായ എഴുത്ത്….നർമ്മം കലർന്ന ഭാഷ……❤❤❤❤ അടുത്ത ഭാഗത്തിനായി..waiting…

    1. അടുത്ത ഭാഗം ബെക്കം എത്തിക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??

  3. Entha paraya muthe..kidilol kidilam..
    Vyathyasthamaya theme..full on comedy..karyangaleyokke veroru point of view lude nokkikkanda kadha..ithokke inganeyum ezhuthi falippikkan pattumenn kaanichu thanna kadha..iniyum kore und..
    Farha yude kaaryathil cheriya pedi und..valla unromantic mooraachiyum aano..
    Jaashi aaloru naanan aanalle..
    Kurippukal randum kollaam..kattakk aanu..
    Njan ningade fan aayi mari ketto..love.

    1. ഞമ്മന്റെ ശ്രമങ്ങൾ ഒന്നും പാഴായി പോയില്ല എന്ന് അനസിന്റെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി.. ഒരുപാട് സന്തോഷം..

      ർരണ്ടാം വിവാഹവും അത് ചെയ്യുന്നവരുടെയും കഥകൾ എപ്പോഴും ഒരു ദുഃഖഭാവത്തോടെ അവതരിപ്പിച്ചാണ് കൂടുതൽ കണ്ടിട്ടുള്ളത്.. അത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുന്ന വ്യക്തികളുടെയും കുടുംബത്തിന്റെയും കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്നാണ് കഥയുടെ എഴുത്തിന്റെ തുടക്കം.. ബാക്കി എല്ലാം എങ്ങനെയോ സംഭവിച്ചു പോയതാണ്..

      ആഅഭിപ്രായങ്ങൾ തുടരുക കൂട്ടേ??

  4. ഖുറേഷി അബ്രഹാം

    യാ മോനെ ഉഷാർ സ്റ്റോറി കേട്ടോ, ഫുൾ കോമഡിയിൽ കഥ പറഞ്ഞു കൊണ്ടിരുന്നു. കഥ വായിച്ചു കഴിഞ്ഞിട്ടും എന്റെ ചുണ്ടിൽ. ജാസിറിന്റെയും ഇഷാന്റെയും റയ്ഹാന്റെയും ഫർഹാന്റെയും സംഭാഷണവും കാട്ടി കൂട്ടലും ഭയങ്കരമായി ഇഷ്ട്ടപെട്ടു. അത് കൂടാതെ വായിക്കുന്നവരെ ചിരിപ്പിക്കാൻ എഴുത്തുകാരൻ യെഴുതുന്ന വരിയുടെ മേന്മകൊണ്ടും കൂടിയാണ് അത് സാധിക്കുന്നത്. താങ്കളുടെ കൊമേഡിയൻ ആയിട്ടുള്ള അവതരണം മൂലമാണ് കഥയെ ഇത്രക് അങ്ങട്ട് ഇഷ്ടപ്പെടാൻ കാരണം. വായിച്ചു പെട്ടെന്ന് കഴിഞ്ഞത് പോലെ. അടിപൊളി ആയിരുന്നു. കല്യാണവും പെണ്ണ് കാണലും ഭക്ഷണത്തെ പറ്റി പറയുമ്പോൾ എല്ലാം അതെല്ലാം വളറീ ഫീലോടെ വായിക്കാൻ സാധിച്ചു.

    അടുത്ത ഭാഗവുമായി വരിക.

    | QA |

    1. അന്റെ ഇമ്മാതിരി നല്ല വർത്താനങ്ങൾ കേൾക്കുമ്പോൾ എന്താണ് പറയുക പുള്ളെ,ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ..

      ഒരു മുഴുനീള നർമ്മ കഥ എഴുതാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ കഥ.. കുട്ടികളുടെ കഥയാകുമ്പോൾ ആ നർമ്മങ്ങൾക്ക് നിഷ്കളങ്കമായ ഒരു തലം ഉണ്ടാകുമെന്ന് തോന്നി.. ഒരു വീട്ടിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങളെ കോർത്തിണക്കി എഴുതുമ്പോൾ വായിക്കുന്നവർക്ക് പെട്ടെന്ന് അതുമായി റിലേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നി..

      വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ.. തുടരുക??

  5. കിടിലൻ കഥ…??????????????

    1. പെരുത്തിഷ്ടം മനുവേ?

  6. കറുപ്പിനെ പ്രണയിച്ചവൻ

    ?????

    1. ??????

  7. Monuse ushar aayin. Kidiloski nalla feel und. Baaki vegam tharane

    1. ബാക്കി മ്മള് പെട്ടെന്ന് എത്തിക്കാൻ നോക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??

Comments are closed.