ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017

ഏതു നിമിഷവും അവളുടെ ആഗമനം പ്രതീക്ഷിച്ച അവൻ അതിനു മുൻപ് ഇഷാനെ വൃത്തിയാക്കുകയും കിടക്കവിരി മാറ്റുകയും വേണമെന്ന കടുപ്പമേറിയ ഉദ്യമം ചെയ്യാൻ പുറപ്പെട്ടു..

 

ആരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൂടെ തനിക്ക് സഞ്ചരിക്കേണ്ടി വരും ഒരു ഭ്രാന്തനെ പോലെ, തന്റെ ഇഷാനു വേണ്ടി തന്റെ മാനത്തിനു വേണ്ടി..അവൻ കണക്കുകൂട്ടി..

 

മയക്കത്തിലായിരുന്ന റൈഹാനെ ഉണർത്താതെ അവൻ കൈകളിൽ കോരിയെടുത്തു മുറിയുടെ മൂലക്ക് കിടക്കുന്ന ദിവാൻ കോട്ടിലേക്ക് കിടത്തി,പിന്നീട് ഇഷാനെ തോളിലെടുത്തു കിടക്കവിരിയുമായി ഒറ്റക്കുതിപ്പിന് അവൻ ബാത്റൂമിലേക്ക് കയറി..

 

വൃത്തിയാക്കലിന്റെ ഭാഗമായി മർമ്മത്തിൽ വെള്ളം വീണപ്പോഴാണ് ചിണുങ്ങി കൊണ്ട് ഇഷാൻ ഉറക്കമുണർന്നത്..ഉറക്കം നശിപ്പിച്ച ക്രൂരനായ തന്റെ പിതാവിനെ കരഞ്ഞുകൊണ്ട് ഇഷാൻ അടിക്കാൻ തുടങ്ങി.

 

നിരവധി തവണ ഇത്തരം പ്രോത്സാഹന സമ്മാനങ്ങൾ വാങ്ങിക്കൂട്ടിയ ആ പിതാവ് ഇതും സന്തോഷത്തോടെ വാരിക്കൂട്ടി, ഒപ്പം വൃത്തിയാക്കലും തകൃതിയായി നടന്നു..

 

കരച്ചിലിന്റെ വ്യാപ്തി അങ്ങു താഴേക്കും പടർന്നു പന്തലിക്കുന്നുണ്ട് എന്ന കാര്യം കർത്തവ്യത്തിൽ നിന്നും അണുവിട ശ്രദ്ധ തെറ്റാതെ ചെയ്യുന്ന ജാഷി അറിഞിരുന്നില്ല..

 

“എന്ത് പറ്റി..”

 

പിന്നിൽ നിന്നുള്ള ഫർഹയുടെ ശബ്ദം ഞെട്ടിത്തരിച്ചു കൊണ്ട് അവൻ കേട്ടു..

 

“അത്.. അത്… ആ ഇവനെ രാത്രിയിൽ എന്നും കുളിപ്പിച്ചേ ഉറക്കാറുള്ളൂ ഉമ്മാ.. തിരക്കിനിടയിൽ ഞാൻ അതങ്ങു മറന്നു..”

 

വിക്കി വിക്കി അവൻ പറഞ്ഞൊപ്പിച്ചു വീണ്ടും പണി തുടർന്നു..

 

ചീവീടുകളെ നാണിപ്പിക്കുന്ന തരത്തിൽ  അപ്പോഴും ഇഷാൻ രാത്രിതൻ രാഗസദസ്സിൽ സംഗീതം ആലപിക്കുകയായിരുന്നു..

 

“ഉറങ്ങിയ കുഞ്ഞിന്റെ പുറത്തു വെള്ളം ഒഴിച്ചാൽ അവൻ കരയില്ലേ..മതി കുളിപ്പിച്ചത്..”

13 Comments

  1. നർമ്മത്തിൽ ചാലിച്ച് എഴുതി, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. കഥ ഉഷാർ, എന്തായാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

  2. കിടിലൻ …??? രസകരമായ എഴുത്ത്….നർമ്മം കലർന്ന ഭാഷ……❤❤❤❤ അടുത്ത ഭാഗത്തിനായി..waiting…

    1. അടുത്ത ഭാഗം ബെക്കം എത്തിക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??

  3. Entha paraya muthe..kidilol kidilam..
    Vyathyasthamaya theme..full on comedy..karyangaleyokke veroru point of view lude nokkikkanda kadha..ithokke inganeyum ezhuthi falippikkan pattumenn kaanichu thanna kadha..iniyum kore und..
    Farha yude kaaryathil cheriya pedi und..valla unromantic mooraachiyum aano..
    Jaashi aaloru naanan aanalle..
    Kurippukal randum kollaam..kattakk aanu..
    Njan ningade fan aayi mari ketto..love.

    1. ഞമ്മന്റെ ശ്രമങ്ങൾ ഒന്നും പാഴായി പോയില്ല എന്ന് അനസിന്റെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി.. ഒരുപാട് സന്തോഷം..

      ർരണ്ടാം വിവാഹവും അത് ചെയ്യുന്നവരുടെയും കഥകൾ എപ്പോഴും ഒരു ദുഃഖഭാവത്തോടെ അവതരിപ്പിച്ചാണ് കൂടുതൽ കണ്ടിട്ടുള്ളത്.. അത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുന്ന വ്യക്തികളുടെയും കുടുംബത്തിന്റെയും കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്നാണ് കഥയുടെ എഴുത്തിന്റെ തുടക്കം.. ബാക്കി എല്ലാം എങ്ങനെയോ സംഭവിച്ചു പോയതാണ്..

      ആഅഭിപ്രായങ്ങൾ തുടരുക കൂട്ടേ??

  4. ഖുറേഷി അബ്രഹാം

    യാ മോനെ ഉഷാർ സ്റ്റോറി കേട്ടോ, ഫുൾ കോമഡിയിൽ കഥ പറഞ്ഞു കൊണ്ടിരുന്നു. കഥ വായിച്ചു കഴിഞ്ഞിട്ടും എന്റെ ചുണ്ടിൽ. ജാസിറിന്റെയും ഇഷാന്റെയും റയ്ഹാന്റെയും ഫർഹാന്റെയും സംഭാഷണവും കാട്ടി കൂട്ടലും ഭയങ്കരമായി ഇഷ്ട്ടപെട്ടു. അത് കൂടാതെ വായിക്കുന്നവരെ ചിരിപ്പിക്കാൻ എഴുത്തുകാരൻ യെഴുതുന്ന വരിയുടെ മേന്മകൊണ്ടും കൂടിയാണ് അത് സാധിക്കുന്നത്. താങ്കളുടെ കൊമേഡിയൻ ആയിട്ടുള്ള അവതരണം മൂലമാണ് കഥയെ ഇത്രക് അങ്ങട്ട് ഇഷ്ടപ്പെടാൻ കാരണം. വായിച്ചു പെട്ടെന്ന് കഴിഞ്ഞത് പോലെ. അടിപൊളി ആയിരുന്നു. കല്യാണവും പെണ്ണ് കാണലും ഭക്ഷണത്തെ പറ്റി പറയുമ്പോൾ എല്ലാം അതെല്ലാം വളറീ ഫീലോടെ വായിക്കാൻ സാധിച്ചു.

    അടുത്ത ഭാഗവുമായി വരിക.

    | QA |

    1. അന്റെ ഇമ്മാതിരി നല്ല വർത്താനങ്ങൾ കേൾക്കുമ്പോൾ എന്താണ് പറയുക പുള്ളെ,ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ..

      ഒരു മുഴുനീള നർമ്മ കഥ എഴുതാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ കഥ.. കുട്ടികളുടെ കഥയാകുമ്പോൾ ആ നർമ്മങ്ങൾക്ക് നിഷ്കളങ്കമായ ഒരു തലം ഉണ്ടാകുമെന്ന് തോന്നി.. ഒരു വീട്ടിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങളെ കോർത്തിണക്കി എഴുതുമ്പോൾ വായിക്കുന്നവർക്ക് പെട്ടെന്ന് അതുമായി റിലേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നി..

      വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ.. തുടരുക??

  5. കിടിലൻ കഥ…??????????????

    1. പെരുത്തിഷ്ടം മനുവേ?

  6. കറുപ്പിനെ പ്രണയിച്ചവൻ

    ?????

    1. ??????

  7. Monuse ushar aayin. Kidiloski nalla feel und. Baaki vegam tharane

    1. ബാക്കി മ്മള് പെട്ടെന്ന് എത്തിക്കാൻ നോക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??

Comments are closed.