നിസ്സാരമായി പരിഹരിക്കാവുന്ന പ്രശ്നത്തെ സ്വതവേ അന്തർമുഖനായ ജാഷി വലുതാക്കി കൊണ്ടേയിരുന്നു…
അവനാ ബെഡിലേക്ക് അമർന്നിരുന്നു…ഇരിക്കുന്നതിന് ഇടയിൽ കാലുകൾ കൂട്ടിയോജിപ്പിക്കാൻ മറന്നില്ല..
“എന്താ മുഖം വല്ലാതെ ഇരിക്കുന്നത്..”
“ഏയ് ഒന്നൂല്ല… ഇന്നലത്തെ ഉറക്ക ക്ഷീണം ആകും…”
വായിൽ തോന്നിയ കള്ളം അവളെ നോക്കി തട്ടിവിട്ട് അതേ ഇരിപ്പ് തുടർന്നു…
അവന് ഇടാനുള്ള ഡ്രസ്സുകളും ബെഡിലേക്ക് എടുത്ത് വച്ച് ഫർഹ കുളിക്കാനായി താഴേക്ക് പോയി..
വാഷ്റൂം ഡോറിലേക്ക് മിഴികളും നട്ട് ജാഷിയിരുന്നു…
അവന്റെ ഊഹം പിഴച്ചില്ല, മിനിറ്റുകൾ നീണ്ട പൊരിഞ്ഞ പോരാട്ടത്തിന് ഒടുവിൽ അങ്കം ജയിച്ച പടനായകനെ പോലെ തല ഉയർത്തി ഇഷാൻ വാഷ്റൂം തുറന്ന് വെളിയിലേക്ക് വന്നു..
തന്റെ പുറത്തേക്ക് വലിഞ്ഞു കയറാൻ അവന് സമയം നൽകാതെ ജാഷി ഒറ്റക്കുതിപ്പിന് അകത്തേ ബാത്റൂമിലേക്ക് കയറി കാര്യം സാധിച്ചു…
വൈകുന്നേരത്തെ ചായ സൽക്കാരം കഴിഞ്ഞപ്പോഴേക്കും ബന്ധുക്കൾ എല്ലാം അവരുടെ വീടുകളിലേക്ക് കവറുകൾ നിറയെ ബിരിയാണികളുമായി പോയിരുന്നു..
ജാഷിയും ഫർഹയും കുട്ടികളും ഹൈറയും കുട്ടിയും ഉമ്മയും മാത്രമായിരുന്നു അവിടെ ശേഷിച്ചിരുന്നത്..
അതിനു ശേഷമാണ് ജാഷി ഏറെക്കുറെ സമാധാനത്തിന്റെയും ആശ്വാസത്തിന്റെയും വെള്ളരിപ്രാവുകളെ തലക്ക് ചുറ്റും കണ്ടു തുടങ്ങിയത്…
നർമ്മത്തിൽ ചാലിച്ച് എഴുതി, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. കഥ ഉഷാർ, എന്തായാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…
കിടിലൻ …??? രസകരമായ എഴുത്ത്….നർമ്മം കലർന്ന ഭാഷ……❤❤❤❤ അടുത്ത ഭാഗത്തിനായി..waiting…
അടുത്ത ഭാഗം ബെക്കം എത്തിക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??
Entha paraya muthe..kidilol kidilam..
Vyathyasthamaya theme..full on comedy..karyangaleyokke veroru point of view lude nokkikkanda kadha..ithokke inganeyum ezhuthi falippikkan pattumenn kaanichu thanna kadha..iniyum kore und..
Farha yude kaaryathil cheriya pedi und..valla unromantic mooraachiyum aano..
Jaashi aaloru naanan aanalle..
Kurippukal randum kollaam..kattakk aanu..
Njan ningade fan aayi mari ketto..love.
ഞമ്മന്റെ ശ്രമങ്ങൾ ഒന്നും പാഴായി പോയില്ല എന്ന് അനസിന്റെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി.. ഒരുപാട് സന്തോഷം..
ർരണ്ടാം വിവാഹവും അത് ചെയ്യുന്നവരുടെയും കഥകൾ എപ്പോഴും ഒരു ദുഃഖഭാവത്തോടെ അവതരിപ്പിച്ചാണ് കൂടുതൽ കണ്ടിട്ടുള്ളത്.. അത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുന്ന വ്യക്തികളുടെയും കുടുംബത്തിന്റെയും കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്നാണ് കഥയുടെ എഴുത്തിന്റെ തുടക്കം.. ബാക്കി എല്ലാം എങ്ങനെയോ സംഭവിച്ചു പോയതാണ്..
ആഅഭിപ്രായങ്ങൾ തുടരുക കൂട്ടേ??
യാ മോനെ ഉഷാർ സ്റ്റോറി കേട്ടോ, ഫുൾ കോമഡിയിൽ കഥ പറഞ്ഞു കൊണ്ടിരുന്നു. കഥ വായിച്ചു കഴിഞ്ഞിട്ടും എന്റെ ചുണ്ടിൽ. ജാസിറിന്റെയും ഇഷാന്റെയും റയ്ഹാന്റെയും ഫർഹാന്റെയും സംഭാഷണവും കാട്ടി കൂട്ടലും ഭയങ്കരമായി ഇഷ്ട്ടപെട്ടു. അത് കൂടാതെ വായിക്കുന്നവരെ ചിരിപ്പിക്കാൻ എഴുത്തുകാരൻ യെഴുതുന്ന വരിയുടെ മേന്മകൊണ്ടും കൂടിയാണ് അത് സാധിക്കുന്നത്. താങ്കളുടെ കൊമേഡിയൻ ആയിട്ടുള്ള അവതരണം മൂലമാണ് കഥയെ ഇത്രക് അങ്ങട്ട് ഇഷ്ടപ്പെടാൻ കാരണം. വായിച്ചു പെട്ടെന്ന് കഴിഞ്ഞത് പോലെ. അടിപൊളി ആയിരുന്നു. കല്യാണവും പെണ്ണ് കാണലും ഭക്ഷണത്തെ പറ്റി പറയുമ്പോൾ എല്ലാം അതെല്ലാം വളറീ ഫീലോടെ വായിക്കാൻ സാധിച്ചു.
അടുത്ത ഭാഗവുമായി വരിക.
| QA |
അന്റെ ഇമ്മാതിരി നല്ല വർത്താനങ്ങൾ കേൾക്കുമ്പോൾ എന്താണ് പറയുക പുള്ളെ,ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ..
ഒരു മുഴുനീള നർമ്മ കഥ എഴുതാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ കഥ.. കുട്ടികളുടെ കഥയാകുമ്പോൾ ആ നർമ്മങ്ങൾക്ക് നിഷ്കളങ്കമായ ഒരു തലം ഉണ്ടാകുമെന്ന് തോന്നി.. ഒരു വീട്ടിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങളെ കോർത്തിണക്കി എഴുതുമ്പോൾ വായിക്കുന്നവർക്ക് പെട്ടെന്ന് അതുമായി റിലേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നി..
വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ.. തുടരുക??
കിടിലൻ കഥ…??????????????
പെരുത്തിഷ്ടം മനുവേ?
?????
??????
Monuse ushar aayin. Kidiloski nalla feel und. Baaki vegam tharane
ബാക്കി മ്മള് പെട്ടെന്ന് എത്തിക്കാൻ നോക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??