ഇത് ഞങ്ങളുടെ ഏരിയാ..[മനൂസ്] 3017

അടിച്ച വഴിയേ ഓടിയില്ലെങ്കിൽ ഓടുന്ന വഴിക്ക് അടിക്കും എന്ന അവസ്ഥയിൽ ആയിരുന്നു കല്യാണപ്പെണ്ണും ചെക്കനും…

 

എന്തിനോ വേണ്ടി നിക്കാഹ് കഴിച്ചു.. അത്രതന്നെ..

 

കളഞ്ഞു കിട്ടിയ ലോട്ടറിക്ക് ബംബർ സമ്മാനം അടിച്ചത് പോലെ…സമ്മാനം കൊണ്ട് എന്ത് ചെയ്യണമെന്ന് അറിയാതെ നിൽക്കുന്ന അവസ്‌ഥ..

 

ആദ്യരാത്രി പെണ്ണിന്റെ വീട്ടിൽ ആണെന്ന യാഥാർത്ഥ്യം ഓർക്കുമ്പോൾ ജാഷിക്ക് ഏറെക്കുറെ മൂട്ടിൽ തീ പിടിച്ചു തുടങ്ങി..

 

പണ്ടേ ദുർബല അതിന്റെ കൂടെ ഇരട്ട കുട്ടികൾ വയറ്റിലും ഉണ്ടെന്ന പോലെ വാപ്പുമ്മയുടെ കൈകളെ കുടഞ്ഞെറിഞ്ഞുകൊണ്ട് ഇഷാൻ റൈഹാനോപ്പം ജാഷിയും ഫർഹയും പോകാനൊരുങ്ങിയ വണ്ടിയിലേക്ക് പാകിസ്ഥാൻ പടയാളിയെ പോലെ നുഴഞ്ഞു കയറി…

 

ഒരു ജാലിയൻവാലാബാഗ് സൃഷ്ടിക്കാനുള്ള പുറപ്പാടാണ് തന്റെ മകന്റെ വരവിലൂടെ സംജാതമാകുന്നതെന്നു ആ പിതാവ് ചിന്തിക്കാതെയിരുന്നില്ല…

 

ഉമ്മ ജാഷിക്ക് വേണ്ടി പടച്ചോനോട് പ്രാർത്ഥിച്ചു..

 

അങ്ങനെ വണ്ടി ആ യോദ്ധാക്കളെയും വഹിച്ചുകൊണ്ട് രണഭൂമിയിലേക്ക് യാത്രയായി.

പരസ്പരം സ്‌കൂൾ വിശേഷങ്ങൾ പറഞ്ഞും വീട്ടിലുള്ള കളിപ്പാട്ടങ്ങളുടെ വീമ്പ് പറഞ്ഞും ഇരുവരും അവരുടെ ലോകത്തേക്ക് ചേക്കേറി..

 

ആ ലോകത്തിന്റെ വെളിയിൽ നിന്നുകൊണ്ട് ജനലിലൂടെ ജാഷിയും ഫർഹയും അത് നോക്കി നിന്ന് ചിരിച്ചു…

 

അത് കാണുമ്പോൾ വല്ലാത്തൊരു കുളിര് ഇരുവർക്കും അനുഭവപ്പെട്ടു…

 

ചിന്തിച്ചാൽ ഒരു അന്തവുമില്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല എന്ന കുഞ്ഞുണ്ണി മാഷിന്റെ വാക്കുകളെ കാറ്റിൽ പറത്തിക്കൊണ്ട് തലേന്നത്തെ രാത്രി ഉറങ്ങാതെ ചിന്തിച്ചു വെളുപ്പിച്ചതുകൊണ്ടാകാം ജാഷിയുടെ വായിൽ നിന്നും കോട്ടുവായ പ്രവഹിച്ചു…

 

പലതും മണവാട്ടി കാണാതെ അവൻ ഒതുക്കാൻ ശ്രമിച്ചു വിജയിച്ചുവെങ്കിലും ഒടുവിൽ തോൽവി സമ്മതിക്കേണ്ടി വന്നു..

13 Comments

  1. നർമ്മത്തിൽ ചാലിച്ച് എഴുതി, വായിക്കാൻ ഇമ്പമുണ്ടായിരുന്നു. കഥ ഉഷാർ, എന്തായാലും അടുത്ത ഭാഗം ഉടനെ ഉണ്ടാകട്ടെ…

  2. കിടിലൻ …??? രസകരമായ എഴുത്ത്….നർമ്മം കലർന്ന ഭാഷ……❤❤❤❤ അടുത്ത ഭാഗത്തിനായി..waiting…

    1. അടുത്ത ഭാഗം ബെക്കം എത്തിക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??

  3. Entha paraya muthe..kidilol kidilam..
    Vyathyasthamaya theme..full on comedy..karyangaleyokke veroru point of view lude nokkikkanda kadha..ithokke inganeyum ezhuthi falippikkan pattumenn kaanichu thanna kadha..iniyum kore und..
    Farha yude kaaryathil cheriya pedi und..valla unromantic mooraachiyum aano..
    Jaashi aaloru naanan aanalle..
    Kurippukal randum kollaam..kattakk aanu..
    Njan ningade fan aayi mari ketto..love.

    1. ഞമ്മന്റെ ശ്രമങ്ങൾ ഒന്നും പാഴായി പോയില്ല എന്ന് അനസിന്റെ കമന്റ് വായിച്ചപ്പോൾ മനസ്സിലായി.. ഒരുപാട് സന്തോഷം..

      ർരണ്ടാം വിവാഹവും അത് ചെയ്യുന്നവരുടെയും കഥകൾ എപ്പോഴും ഒരു ദുഃഖഭാവത്തോടെ അവതരിപ്പിച്ചാണ് കൂടുതൽ കണ്ടിട്ടുള്ളത്.. അത്തരമൊരു സാഹചര്യത്തിലൂടെ കടന്ന് പോകുന്ന വ്യക്തികളുടെയും കുടുംബത്തിന്റെയും കഥ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന ചിന്തയിൽ നിന്നാണ് കഥയുടെ എഴുത്തിന്റെ തുടക്കം.. ബാക്കി എല്ലാം എങ്ങനെയോ സംഭവിച്ചു പോയതാണ്..

      ആഅഭിപ്രായങ്ങൾ തുടരുക കൂട്ടേ??

  4. ഖുറേഷി അബ്രഹാം

    യാ മോനെ ഉഷാർ സ്റ്റോറി കേട്ടോ, ഫുൾ കോമഡിയിൽ കഥ പറഞ്ഞു കൊണ്ടിരുന്നു. കഥ വായിച്ചു കഴിഞ്ഞിട്ടും എന്റെ ചുണ്ടിൽ. ജാസിറിന്റെയും ഇഷാന്റെയും റയ്ഹാന്റെയും ഫർഹാന്റെയും സംഭാഷണവും കാട്ടി കൂട്ടലും ഭയങ്കരമായി ഇഷ്ട്ടപെട്ടു. അത് കൂടാതെ വായിക്കുന്നവരെ ചിരിപ്പിക്കാൻ എഴുത്തുകാരൻ യെഴുതുന്ന വരിയുടെ മേന്മകൊണ്ടും കൂടിയാണ് അത് സാധിക്കുന്നത്. താങ്കളുടെ കൊമേഡിയൻ ആയിട്ടുള്ള അവതരണം മൂലമാണ് കഥയെ ഇത്രക് അങ്ങട്ട് ഇഷ്ടപ്പെടാൻ കാരണം. വായിച്ചു പെട്ടെന്ന് കഴിഞ്ഞത് പോലെ. അടിപൊളി ആയിരുന്നു. കല്യാണവും പെണ്ണ് കാണലും ഭക്ഷണത്തെ പറ്റി പറയുമ്പോൾ എല്ലാം അതെല്ലാം വളറീ ഫീലോടെ വായിക്കാൻ സാധിച്ചു.

    അടുത്ത ഭാഗവുമായി വരിക.

    | QA |

    1. അന്റെ ഇമ്മാതിരി നല്ല വർത്താനങ്ങൾ കേൾക്കുമ്പോൾ എന്താണ് പറയുക പുള്ളെ,ഞമ്മക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ..

      ഒരു മുഴുനീള നർമ്മ കഥ എഴുതാൻ ശ്രമിച്ചതിന്റെ ഫലമാണ് ഈ കഥ.. കുട്ടികളുടെ കഥയാകുമ്പോൾ ആ നർമ്മങ്ങൾക്ക് നിഷ്കളങ്കമായ ഒരു തലം ഉണ്ടാകുമെന്ന് തോന്നി.. ഒരു വീട്ടിൽ ഉണ്ടാകുന്ന സാധാരണ സംഭവങ്ങളെ കോർത്തിണക്കി എഴുതുമ്പോൾ വായിക്കുന്നവർക്ക് പെട്ടെന്ന് അതുമായി റിലേറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നി..

      വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം കൂട്ടേ.. തുടരുക??

  5. കിടിലൻ കഥ…??????????????

    1. പെരുത്തിഷ്ടം മനുവേ?

  6. കറുപ്പിനെ പ്രണയിച്ചവൻ

    ?????

    1. ??????

  7. Monuse ushar aayin. Kidiloski nalla feel und. Baaki vegam tharane

    1. ബാക്കി മ്മള് പെട്ടെന്ന് എത്തിക്കാൻ നോക്കാട്ടോ പുള്ളെ.. പെരുത്തിഷ്ടം??

Comments are closed.