ആ വര്‍ഷത്തെ ക്രിസ്തുമസ്സിന് ആണ് ആദ്യമായി ആന്‍സി ചേച്ചിയുടെ വീട്ടില്‍ പോകുന്നത്.
പണ്ടേ പച്ചക്കറി മാത്രം തിന്നുന്ന ഞാന്‍ അന്നത്തെ മാംസ വിഭവങ്ങളുടെ മുന്നില്‍ പകച്ചു നിന്നത് ഇപ്പൊഴും ഓര്‍മ്മയിലുണ്ട്.
വീടുപോലെ തന്നെ സുന്ദരമായ മനസ്സുള്ള പപ്പയും അമ്മയും….
വൈകാതെ അതെന്റെ സ്വന്തം വീടായി മാറി.
ആ വീട്ടിലെ ആളുകളേക്കാള്‍ ഏറെ ഞാന്‍ ഇഷ്ടപ്പെട്ടത് വീടിന് പുറകിലേക്ക് മാറി തെക്കേ അതിര്‍ത്തിയോട് ചേര്‍ന്ന് നിന്നിരുന്ന ഇലഞ്ഞിമരത്തെ ആയിരുന്നു.
“അങ്ങോട്ട് പോകണ്ട അവിടെ പാമ്പുണ്ടാകും”
ഈ മുന്നറിയിപ്പിനെ അവഗണിക്കാന്‍ ഇലഞ്ഞിപൂവിന്റെ മണത്തിനോടുള്ള എന്റെ ഭ്രമം ധാരാളം ആയിരുന്നു.
വട്ടയിലകള്‍ കുമ്പിള്‍ കുത്തി ഇലഞ്ഞിപൂ ആയി വീട്ടില്‍ ചെന്ന എന്നെ അമ്മയും വിളിച്ചു “ഭ്രാന്തന്‍”.
വര്‍ഷങ്ങള്‍ക്ക് ശേഷം ഉപരിപഠനത്തിന് ആന്‍സി ചേച്ചി പോയപ്പോള്‍ ആ വീട്ടിലേക്കുള്ള സന്ദര്‍ശനം ഇലഞ്ഞിപൂ പെറുക്കാന്‍ മാത്രം ആയി.. കാലത്തിന്റെ കുത്തൊഴുക്കില്‍ ആ ശീലങ്ങളും മാറിപ്പോയി, ഇലഞ്ഞിപൂവിന്റെ മണത്തിനോടുള്ള ഭ്രമം ഒഴികെ.
*****
തണുപ്പ് വിരലുകളെ മരവിപ്പിച്ചപ്പോള്‍ എപ്പോഴോ കണ്ണു തുറന്നു നോക്കി ചായ കുടിക്കാന്‍ ഇറങ്ങിയ ഞാന്‍ കാറില്‍ ഇരുന്നു ഉറങ്ങിപ്പോയിരുന്നു. സമയം 4 മണിയോട് അടുക്കുന്നു. ഇലഞ്ഞിപൂവിന്റെ മണം കാറിനുള്ളില്‍ അപ്പോഴും തങ്ങി നില്‍ക്കുന്നുണ്ടായിരുന്നു…
മൊബൈല്‍ എടുത്തു ആന്‍സിചേച്ചിയുടെ കൊണ്ടാക്ടിലെ ചാറ്റ് തുറന്നു 2017 ഡിസംബര്‍ 24.
“ ഡാ ചെര്‍ക്കാ ഭാര്യവീട്ടില്‍ പോകുമ്പോള്‍ ഇവിടെ കയറി പോയാല്‍ മതീട്ടാ, പുതിയ വീട്ടിലെ ഇലഞ്ഞി പൂക്കറായിട്ടുണ്ട്”
പിന്നെ പോയത് 2018 ഒക്ടോബര്‍ 24നു ആയിരുന്നു.
കല്യാണത്തിന് ശേഷം ആന്‍സിചേച്ചിയെ ഏറ്റവും സുന്ദരി ആയി കണ്ടത് അന്നാണ്.
????????
♥️♥️♥️♥️♥️
❤❤❤
തുടക്കക്കാരൻ ആണെന്ന് പറയില്ല.നല്ല ഒഴുക്ക് ഉള്ള കഥ ആയിരുന്നു
ഇലഞ്ഞി എന്ന് കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് ഇലഞ്ഞി പൂമണം ഒഴുകി വരുന്നു എന്ന പഴയ സിനിമാ ഗാനമാണ്.അതുപോലെ തന്നെ മനോഹരമായ കഥ
ആൻസിച്ചേച്ചി ഒരു വേദനയോടെ കടന്ന് പോയി
തുടർന്നും എഴുതുക ✌️
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം….
Felt in heart
Super
❤❤❤
Nannayitund ??
thank you shana
നല്ലെഴുത്ത്….
ആൻസി ഒരു നോവ്…
❣️❣️❣️❣️❣️
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
പ്രദീപ് ബ്രോ,
ഇലഞ്ഞിപൂത്ത മണത്തിൽ ഞങ്ങളെയും കൂടെ ചേർത്തു. ആൻസി എന്ന കഥാപാത്രം മനസ്സിൽ ഒരു നൊമ്പരമുണർത്തി കടന്നു പോയി. നല്ല എഴുത്ത്….
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
ഇലഞ്ഞിപ്പൂക്കളെയും ഇലഞ്ഞിപ്പൂമണവും എനിക്കുമെന്നും പ്രിയമാണ്
എഴുതിയത് വളരെയിഷ്ടമായി ,,,,,,,,,,,
Thanks bro ❤❤❤
കൊള്ളാം നല്ല കഥയാണ്… ഇനിയും ഒരുപാട് കഥകൾ എഴുതണം ❤❤❤
ശ്രമിക്കാം കേട്ടോ…
❤️❤️❤️❤️?
❤️❤️❤️❤️❤️
Nalla oru കഥ.ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.
❤️❤️❤️❤️❤️
ശ്രമിക്കാം കേട്ടോ…
ആദ്യം തന്നെ വെൽക്കം… കഥാകളുടെ ലോകത്തേക്ക്…
കഥ നന്നയിട്ടുണ്ട്…
ഒരു കൂടെ പിറകാതെ പോയ ചേച്ചിയെ കണ്ടു കഥയിൽ… അല്ല അമ്മയെ പോലൊരാൾ…
തുടരുന്നും എഴുതുക ബ്രൊ….????
വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം….
❤️
❤️