ഇലഞ്ഞി പൂക്കുമ്പോള്‍ [പ്രദീപ്] 86

പുതിയ സുഹൃത്തുക്കളേ കിട്ടും, പത്താം ക്ലാസ്സിലെ ആരെങ്കിലും ഉണ്ടാകുമോ കൂടെ എന്ന ആലോചനയും മനസ്സില്‍ കയറ്റി കോളേജിന്റെ ഉള്ളില്‍ കയറി. കോളേജ് കെട്ടിടം തുടങ്ങുന്നതിന്റെ വലതു ഭാഗത്തായുള്ള വാകമരത്തിന്റെ ചുവട്ടിലെ തറയില്‍ ഒരു കൂട്ടം കണ്ടുകൊണ്ടാണ് കയറി ചെല്ലുന്നത്.

 

പേടിച്ച പോലെ സീനിയേര്‍സ് ചേട്ടന്‍മാര്‍ അനിയന്‍മാര്‍ക്ക് പാഠം ചൊല്ലികൊടുക്കുന്ന കാഴ്ചയാണ്.

എവിടെ നിന്നോ ഒരു തംബോറ് മുഴങ്ങുന്ന ശബ്ദം കേള്‍ക്കുന്നു.

പഴഞ്ഞി പള്ളി പെരുന്നാളിന് ശേഷം ഇത്ര ശബ്ദത്തില്‍ തംബോറ് മുഴങ്ങിയത് കേട്ടത് ഇപ്പോഴാണെന്ന്.

 

ഒന്നു കൂടെ ശ്രദ്ധിച്ചപ്പോ ഉറപ്പിച്ചു, പുറത്തു നിന്നല്ല എന്റെ നെഞ്ചിനകത്ത് തന്നെയാണ് മുഴക്കം എന്നു.

 

റാഗ്ഗിംഗ് നു ഊഴം കാത്തു നില്‍കുന്ന വരിയില്‍ രണ്ടാമനായി ഞാനും നിലകൊണ്ടു.

കീഴ്വഴക്കങ്ങള്‍ ഞാനായി തെറ്റിച്ചു കൂടല്ലോ.

അങ്ങനെ എന്റെ ഊഴവും വന്നെത്തി, അവര്‍ പറയുന്ന കല്‍പ്പിക്കലുകള്‍ എല്ലാം എന്റെ ചെവിയില്‍ ഒരു മുഴക്കം ആയെ കെട്ടുള്ളൂ.

 

ദേഷ്യം വന്ന ഒരു ചേട്ടന്‍ കോളറില്‍ കയറി പിടിച്ചപ്പോഴാണ് ഒരു സ്ത്രീ ശബ്ദം കേട്ടത്. “ആ അവനെ വെറുതെ വിട്ടക്ക്” തല ഉയര്‍ത്തി നോക്കിയപ്പോള്‍ ആ മാലാഖയുടെ ചിരിച്ച മുഖം കണ്ടു “ആന്‍സി” ചേച്ചി.

 

പക്ഷേ നമ്മുടെ ചേട്ടന്‍മാര്‍ക്ക് അതത്ര ഇഷ്ടപ്പെട്ടില്ലായിരുന്നു. അവര്‍ ഇഷ്ടക്കേട് മറച്ചു വെക്കാതെ പറഞ്ഞു ചേച്ചി ഇതില്‍ ഇടപെടേണ്ട പുതിയ പിള്ളേരെ ഞങ്ങള്‍ ഒന്നു പരിചയപെടുന്ന ചടങ്ങ് മാത്രം ആണ്.

 

ആ സുന്ദര മുഖത്തില്‍ ദേഷ്യം മിന്നിയതും പെട്ടന്ന് ആയിരുന്നു.

“ആന്‍സീടെ അനിയനെ റാഗ്ഗ് ചെയ്യാന്‍ മാത്രം വളരുമ്പോ പറയാടാ പിള്ളേരെ” എന്ന ഡയലോഗിനൊപ്പം അവരെന്നെ കൈ പിടിച്ച് കൊണ്ട് പോയി.

 

 

 

 

അമ്പരന്നു നിന്ന എന്നെ നോക്കി അവര്‍ പറഞ്ഞു നീ ഞങ്ങള്‍ടെ പ്രതീഷിന്റെ അനിയനല്ലേ അപ്പോ ഞങ്ങളുടെയും അനിയനാ , സമയം കളയാതെ ക്ളാസ്സില്‍ കയറാന്‍ നോക്കൂ എന്നെ.

പതിയെ അവരെന്‍റെ ലോകല്‍ ഗാര്‍ഡിയനും ചില സമയങ്ങളില്‍ “രണ്ടാനമ്മയും” ആയി മാറുകയായിരുന്നു.

24 Comments

  1. ????????

    ♥️♥️♥️♥️♥️

    1. പ്രദീപ്

      ❤❤❤

  2. രാഹുൽ പിവി

    തുടക്കക്കാരൻ ആണെന്ന് പറയില്ല.നല്ല ഒഴുക്ക് ഉള്ള കഥ ആയിരുന്നു

    ഇലഞ്ഞി എന്ന് കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് ഇലഞ്ഞി പൂമണം ഒഴുകി വരുന്നു എന്ന പഴയ സിനിമാ ഗാനമാണ്.അതുപോലെ തന്നെ മനോഹരമായ കഥ

    ആൻസിച്ചേച്ചി ഒരു വേദനയോടെ കടന്ന് പോയി

    തുടർന്നും എഴുതുക ✌️

    1. പ്രദീപ്

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
      തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം….

  3. Felt in heart
    Super

    1. പ്രദീപ്

      ❤❤❤

  4. Nannayitund ??

    1. പ്രദീപ്

      thank you shana

  5. നല്ലെഴുത്ത്….
    ആൻസി ഒരു നോവ്…
    ❣️❣️❣️❣️❣️

    1. പ്രദീപ്

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…

  6. പ്രദീപ്‌ ബ്രോ,
    ഇലഞ്ഞിപൂത്ത മണത്തിൽ ഞങ്ങളെയും കൂടെ ചേർത്തു. ആൻസി എന്ന കഥാപാത്രം മനസ്സിൽ ഒരു നൊമ്പരമുണർത്തി കടന്നു പോയി. നല്ല എഴുത്ത്….

    1. പ്രദീപ്

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…

  7. ഇലഞ്ഞിപ്പൂക്കളെയും ഇലഞ്ഞിപ്പൂമണവും എനിക്കുമെന്നും പ്രിയമാണ്

    എഴുതിയത് വളരെയിഷ്ടമായി ,,,,,,,,,,,

    1. പ്രദീപ്

      Thanks bro ❤❤❤

  8. കൊള്ളാം നല്ല കഥയാണ്… ഇനിയും ഒരുപാട് കഥകൾ എഴുതണം ❤❤❤

    1. പ്രദീപ്

      ശ്രമിക്കാം കേട്ടോ…

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

    1. പ്രദീപ്

      ❤️❤️❤️❤️❤️

  10. Nalla oru കഥ.ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.
    ❤️❤️❤️❤️❤️

    1. പ്രദീപ്

      ശ്രമിക്കാം കേട്ടോ…

  11. ആദ്യം തന്നെ വെൽക്കം… കഥാകളുടെ ലോകത്തേക്ക്…

    കഥ നന്നയിട്ടുണ്ട്…

    ഒരു കൂടെ പിറകാതെ പോയ ചേച്ചിയെ കണ്ടു കഥയിൽ… അല്ല അമ്മയെ പോലൊരാൾ…

    തുടരുന്നും എഴുതുക ബ്രൊ….????

    1. പ്രദീപ്

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
      തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം….

  12. ശങ്കരഭക്തൻ

    ❤️

    1. പ്രദീപ്

      ❤️

Comments are closed.