ഇലഞ്ഞി പൂക്കുമ്പോള്‍ [പ്രദീപ്] 86

പാകപ്പെടുത്തിയെടുത്ത ഇഞ്ചിച്ചാറു” (നിങ്ങള്‍ വേണമെങ്കില്‍ അതിനെ Honey Ginger Wine എന്നു വിളിച്ചോളൂ കേട്ടോ) വയറിനെ ഏരിയിച്ചു തുടങ്ങി.

 

ഒരു ചായ കിട്ടിയിരുന്നെങ്കില്‍ അല്പം സമാധാനം ആയേനെ.

അടുക്കളയില്‍ കയറിയപ്പോള്‍ സ്വയം ചായ ഇടനുള്ള മടി തലച്ചോറിനെ കീഴടക്കി.

പിന്നെ ഒന്നും ഓര്‍ത്തില്ല കാറിന്റെ കീ തപ്പിയെടുത്ത് നേരെ പുറത്തിറങ്ങി. ഹോ… തണുത്ത കാറ്റ് ചെവിയിലൂടെ തുളച്ച് കയറി ഇറങ്ങി. അതിനെ വക വെയ്ക്കാതെ നേരെ ഡ്രൈവിങ് സീറ്റിലേക്ക് ഇരുന്നു.

 

കാറിനുള്ളിലും ഇലഞ്ഞിപൂവിന്റെ മണം….

അതു നാസാരന്ദ്രങ്ങളിലേക്ക് തുളച്ച് കയറി.

കണ്ണോന്നു തിരുമ്മിയടച്ച് തുറന്നു. ചുറ്റും ഇരുട്ടാണെങ്കിലും ഇവിടങ്ങളിലെ ആകാശത്തിന് സ്വന്തമായുള്ള ചെറു വെളിച്ചത്തില്‍ ചുറ്റും നോക്കി, മഞ്ഞിന്റെ പുത്തപ്പണിഞ്ഞ, നിരനിരയായി നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങള്‍ മാത്രം.

 

കൂടിവരുന്ന ഇലഞ്ഞിപൂമണം പതിയെ എന്നിലൊരു ഭീതിയുടെ വിത്ത് വിതച്ചു.

 

“ഭയം”, ഹെയ് അതില്ല, എങ്കിലും എവിടെ നിന്നായിരിക്കും ഇലഞ്ഞിപൂമണം വരുന്നത്. കാറില്‍ പരതിയെങ്കിലും ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല.

മണം സഹിക്ക വയ്യാതെ കണ്ണിലാകേ ഇരുട്ട് കയറുന്ന പോലെ തോന്നി, പതിയെ കാറിന്റെ സീറ്റിലേക്ക് തല ചായ്ച്ചു.

 

അതിനിടയിലും മനസ്സില്‍ ചോദ്യം ഉയര്‍ന്നു വന്നു… എവിടെനിന്നായിരിക്കും ഇത്രയും കഠിനമായ മണം വരുന്നത്.

എന്റെ കണ്ണുകള്‍ അറിയാതെ അടയുമ്പോഴും പാറിപറന്ന നീളന്‍ മുടിയുള്ള ഒരു ചിരിച്ച മുഖം മനസ്സില്‍ തെളിയുന്നുണ്ടായിരുന്നു.

 

***

ഇലഞ്ഞിയോട് കൂടുതല്‍ പ്രണയം തോണിയത് ആന്‍സി ചേച്ചിയുടെ വീട്ടിലെ ഇലഞ്ഞിമരം കണ്ടത്തില്‍ പിന്നെയാണ്. ഞായറാഴ്ചകളില്‍ ആന്‍സി ചേച്ചിയുടെ വീട്ടില്‍ പോയിരുന്നത് തന്നെ ഇലഞ്ഞിപൂക്കള്‍ പെറുക്കുവാനായിരുന്നു.

ഇലഞ്ഞിപൂമണം വന്നപ്പോള്‍ ആദ്യം ഓര്‍ത്തതും അവരെ തന്നെ.

ഒരേ സ്കൂളില്‍ ആയിരുന്നെങ്കിലും അവര്‍ ഏട്ടന്റെ സഹപാഠി ആയിരുന്നു. പക്ഷേ എനിക്കു നല്ലൊരു സുഹൃത്തും വഴികാട്ടിയും.

********

 

ഓര്‍മ്മകള്‍ പിന്നിലേക്ക് പോയി,

 

ഇന്ന് കോളേജിലെ ആദ്യത്തെ ദിവസം ആണ്.

 

ഒരു പ്രീഡിഗ്രീകാരന് വേണ്ട എല്ലാ ആകാംക്ഷയും ഭയവും മനസ്സില്‍ ആവോളം ഉണ്ട്. ഭയം മറ്റൊന്നുമല്ല ചേട്ടന്‍മാരുടെയും ചേച്ചിമാരുടെയും റാഗ്ഗിംഗ് തന്നെ.

24 Comments

  1. ????????

    ♥️♥️♥️♥️♥️

    1. പ്രദീപ്

      ❤❤❤

  2. രാഹുൽ പിവി

    തുടക്കക്കാരൻ ആണെന്ന് പറയില്ല.നല്ല ഒഴുക്ക് ഉള്ള കഥ ആയിരുന്നു

    ഇലഞ്ഞി എന്ന് കണ്ടപ്പോൾ ആദ്യം മനസ്സിലേക്ക് ഓടി വന്നത് ഇലഞ്ഞി പൂമണം ഒഴുകി വരുന്നു എന്ന പഴയ സിനിമാ ഗാനമാണ്.അതുപോലെ തന്നെ മനോഹരമായ കഥ

    ആൻസിച്ചേച്ചി ഒരു വേദനയോടെ കടന്ന് പോയി

    തുടർന്നും എഴുതുക ✌️

    1. പ്രദീപ്

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
      തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം….

  3. Felt in heart
    Super

    1. പ്രദീപ്

      ❤❤❤

  4. Nannayitund ??

    1. പ്രദീപ്

      thank you shana

  5. നല്ലെഴുത്ത്….
    ആൻസി ഒരു നോവ്…
    ❣️❣️❣️❣️❣️

    1. പ്രദീപ്

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…

  6. പ്രദീപ്‌ ബ്രോ,
    ഇലഞ്ഞിപൂത്ത മണത്തിൽ ഞങ്ങളെയും കൂടെ ചേർത്തു. ആൻസി എന്ന കഥാപാത്രം മനസ്സിൽ ഒരു നൊമ്പരമുണർത്തി കടന്നു പോയി. നല്ല എഴുത്ത്….

    1. പ്രദീപ്

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…

  7. ഇലഞ്ഞിപ്പൂക്കളെയും ഇലഞ്ഞിപ്പൂമണവും എനിക്കുമെന്നും പ്രിയമാണ്

    എഴുതിയത് വളരെയിഷ്ടമായി ,,,,,,,,,,,

    1. പ്രദീപ്

      Thanks bro ❤❤❤

  8. കൊള്ളാം നല്ല കഥയാണ്… ഇനിയും ഒരുപാട് കഥകൾ എഴുതണം ❤❤❤

    1. പ്രദീപ്

      ശ്രമിക്കാം കേട്ടോ…

  9. തൃശ്ശൂർക്കാരൻ ?

    ❤️❤️❤️❤️?

    1. പ്രദീപ്

      ❤️❤️❤️❤️❤️

  10. Nalla oru കഥ.ഇനിയും ഇതുപോലുള്ള കഥകൾ പ്രതീക്ഷിക്കുന്നു.
    ❤️❤️❤️❤️❤️

    1. പ്രദീപ്

      ശ്രമിക്കാം കേട്ടോ…

  11. ആദ്യം തന്നെ വെൽക്കം… കഥാകളുടെ ലോകത്തേക്ക്…

    കഥ നന്നയിട്ടുണ്ട്…

    ഒരു കൂടെ പിറകാതെ പോയ ചേച്ചിയെ കണ്ടു കഥയിൽ… അല്ല അമ്മയെ പോലൊരാൾ…

    തുടരുന്നും എഴുതുക ബ്രൊ….????

    1. പ്രദീപ്

      വായിച്ചതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി…
      തുടര്‍ന്നും എഴുതാന്‍ ശ്രമിക്കാം….

  12. ശങ്കരഭക്തൻ

    ❤️

    1. പ്രദീപ്

      ❤️

Comments are closed.