നിർഭയം [AK] 360

Views : 18554

നിർഭയം

Nirbhayam | Author : AK

 

അലാറം അടിക്കുന്നത് കേട്ടപ്പോൾ അത്‌ യന്ത്രികമായി തന്നെ ഓഫ്‌ ചെയ്തിരുന്നു.. എന്തു കൊണ്ടോ ഇത് എനിക്കൊരു ശീലമായിരുന്നു…. ഇപ്പോൾ ഒരു മാസമാവാറായി… രാവിലെ 10 മണി വരെ സുഖമായി ഉറങ്ങിക്കൊണ്ടിരുന്ന ഞാൻ ആണ് ഇപ്പോൾ ഒരു മാസമായി 4:30 ക്ക് എണീറ്റു കൊണ്ടിരിക്കുന്നത്… ഫോണിലൂടെ സുഹൃത്തുകളോട് പറഞ്ഞപ്പോൾ അവർക്കും അത്ഭുതമായിരുന്നു…എങ്ങനെ അന്തം വിടാതിരിക്കും… യൂണിവേഴ്സിറ്റി എക്സാം നേരം വൈകി എണീറ്റത് കൊണ്ട് എഴുതാൻ പറ്റാതിരുന്ന ചങ്ങാതിയാണ്… പക്ഷെ എന്താ ചെയ്യാൻ.. ഇപ്പോൾ ഇങ്ങനെയേ പറ്റൂ…. രാവിലെ നേരത്തെ എണീറ്റു പാകമാവാൻ സ്വയം ഏർപ്പെടുത്തിയ പണിയാണിത്.. ചാടിക്കേറി ഏറ്റും പോയി… പിന്നെ ഒരു കാര്യം ഏറ്റാൽ എന്ത്‌ സംഭവിച്ചയാലും അതിൽ നിന്നും പിന്മാറാതിരിക്കാൻ പരമാവധി ശ്രമിക്കാറുണ്ട്… കഷ്ടപ്പെട്ട് എണീറ്റു.. കുറച്ചു നേരം ഇരുന്ന് ഉറക്കം തൂങ്ങി…

കോപ്പ്.. വേണ്ടായിരുന്നു…

സ്വയം പറഞ്ഞുകൊണ്ട് ഒന്ന് പല്ലുതേച്ചു സൈക്കിളും എടുത്ത് പത്രമെടുക്കാൻ ചെന്നു..

ഇവർക്കൊന്നും ഉറക്കവുമില്ലേ… രാവിലെ നേരത്തെ തന്നെ പത്രം റെഡി ആക്കാൻ കടയുടെ തിണ്ണയിൽ ഇരിക്കുന്ന ഏജന്റുമാരെ കണ്ടപ്പോൾ ചിന്തിക്കാതിരുന്നില്ല… ഒരു തരത്തിൽ അവരുടെ ജീവിതം ആണല്ലോ ഇത് …

രാമേട്ടന്റെ അടുത്ത് പോയി കൃത്യം എണ്ണം കണക്കാക്കി എല്ലാ പത്രവും എടുത്ത് യാത്ര തുടർന്നു..

കമ്പനി ജംഗ്ഷൻ എത്തിയപ്പോൾ ഒന്ന് നിന്നു…

ടീംസിനെ കാണുന്നില്ലല്ലോ..ഒരു സംശയത്തോട് കൂടി ഇരു വശത്തേക്കും നോക്കി…

ദാ വരുന്നു നായിന്റെ മക്കൾ…

ഫാമിലിയോടെ വന്ന നായ്ക്കൾക്ക് കുറച്ചു ബിസ്‌ക്കട്ട് ഇട്ടുകൊടുത്തു…

അവറ്റകൾ അത്‌ ആസ്വദിച്ചു കഴിക്കുന്നുണ്ടായിരുന്നു.. ആ കഴിപ്പു കണ്ടാലറിയുമോ രണ്ടാഴ്ച മുന്നേ എന്നെ ഓടിച്ചു പേടിപ്പിച്ച മുതലുകളാണെന്ന്… നന്ദി സൂചകമായ വാലാട്ടലും കണ്ട് അധികം സമയം കളയാനില്ലാത്തതുകൊണ്ട് വീണ്ടും ചവിട്ടി വിട്ടു… മിക്കവാറും വീടുകളിലും ആരും എഴുന്നേറ്റിട്ടുണ്ടായിരുന്നില്ല…ചില വീടുകളിൽ രാവിലെ തന്നെ വിളക്ക് കത്തിച്ചിട്ടുണ്ടായിരുന്നു…

അത്‌ കണ്ടപ്പോൾ അറിയാതെ അമ്മയോട് സംശയം ചോദിച്ചത് ആലോചിച്ചു പോയി..

Recent Stories

The Author

AK

46 Comments

  1. കൈപ്പുഴ കുഞ്ഞാപ്പൻ

    powlich bro tudaruka 😍

    1. വായിച്ചതിൽ സന്തോഷം ബ്രോ..3 ഭാഗങ്ങൾ വന്നിട്ടുണ്ട്…4th part loading…♥️

  2. ❤️❤️❤️❤️❤️

  3. *വിനോദ്കുമാർ G*

    കഥ സൂപ്പർ ആയിട്ടുണ്ട് ❤

  4. ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്… നന്നായിട്ടുണ്ട്… വളരെ ഇഷ്ട്ടപെട്ടു… തുടർന്ന് എഴുതുക.. നല്ല നല്ല കഥകൾ ഞങ്ങൾക്ക് തരണം…

    കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…

    ♥️♥️♥️♥️♥️

    1. മനോഹരമായ വാക്കുകൾക്ക് വളരെ നന്ദി… ഒത്തിരി സ്നേഹം ♥️♥️.. അടുത്ത ഭാഗം അയച്ചിട്ടുണ്ട്…

  5. next part enthaayi🤔

    1. 2 ദിവസത്തിനുള്ളിൽ ഇടും ബ്രോ…

  6. തുടക്കം അടിപൊളിയായികുന്നു😍🤩
    പെട്ടന്ന് അടുത്ത ഭാഗം കിട്ടിയാൽ നന്നായിരുന്നു 😁😁

  7. Thudakkam polichu…
    Nalla feel undaayirunnu vaayikkan

    1. ♥️♥️♥️

  8. തുടക്കം ഗംഭീരം….. തംതുനാനേന……..
    പിന്നെ ഇടക്ക് നിര്‍ത്തരുത്…. തുതനാനേന….

  9. വളരെ മനോഹരമായിരുന്നു.

  10. Broo sooper aayirunnu .. kurachu page koode ettu ezhuthiyirunnel kollamarunnu..

    1. താങ്ക്സ് ബ്രോ

  11. MRIDUL K APPUKKUTTAN

    ഞാൻ ഇപ്പോളാണ് വായിക്കുന്നത്

    കഥ സൂപ്പർ നല്ല തുടക്കം

    അടുത്ത പാർട്ട് ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു പേജുകൾ കൂട്ടൽ ശ്രമിക്കുക

  12. ഡ്രാക്കുള

    തുടക്കം നന്നായിട്ടുണ്ട് ബ്രോ👍👏👏❤️❤️

    നല്ല അവതരണം അടുത്ത ഭാഗം കുറച്ച് കൂടി പേജുകൾ ഉൾപ്പെടുത്താൻ ശ്രമിക്കണേ 🙏🙏🙏🙏🙏🙏

    1. ഉറപ്പായും ശ്രമിക്കാം bro

  13. Ak,
    തുടക്കം നന്നായി, നല്ല ഒഴുക്കോടെ ഉള്ള എഴുത്തായിരുന്നു, വായിക്കാനും രസമുണ്ട്, പെട്ടന്ന് തീർന്നു പോയത് പോലെ, അടുത്ത ഭാഗം ഉടൻ വരുമെന്ന് പ്രതീക്ഷിക്കുന്നു…

  14. അടുത്ത പാർട്ട്‌ പെട്ടന്ന് പോസ്റ്റ്‌ ചെയ്യണേ….

    1. ശ്രമിക്കും bro..

  15. തൃശ്ശൂർക്കാരൻ 🖤

    ❤️

  16. എപ്പോഴാ അടുത്ത part 😇

    1. അടിപൊളി ബ്രോ 🔥 അടുത്ത പാർട്ട് പെട്ടന്ന് കിട്ടും എന്ന് കരുതുന്നു

      ♥️♥️♥️

    2. കഴിയുന്നതും പെട്ടെന്ന് ഇടാം bro

  17. ഇഷ്ടായി… നല്ല എഴുത്താണ്… എത്രയും പെട്ടന്ന് അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു… ❤❤❤

  18. 🅺🅸🅲🅷🆄

    ❤️

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com