⚔️ദേവാസുരൻ⚒️( Demon king) 2373

‘””‘എന്താ മക്കളെ പാതിരാത്രി ഇവടെ പരിപാടി…'””

അവൻ ചോതിച്ചു…. രുദ്രൻ ചോദിച്ചവനെ ഒന്ന് ഇരുത്തി നോക്കി…
ചെറുപ്പം ആണ്… മുടിയൊക്കെ ചുരുണ്ടിരിക്കുന്നു… അതും പല കളറുകളിൽ…

‘”” ചുമ്മാ…. വെറുതേ കാറ്റ് കൊള്ളാൻ…. ‘””

രുദ്രൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു… മറു ഭാഗത്തും ആ ചിരി ഉണ്ടായിരുന്നു… അവരുടെ എല്ലാവരുടെയും കണ്ണുകൾ ആ പെണ്കുട്ടിയുടെ ദേഹത്താണ്…

ദേവു അൽപ്പം പേടിയോടെ രുദ്രന്റെ പുറകിലേക്ക് മാറിനിന്നു…

‘”” ഹാ…. നീ എന്താ അവന്റെ പുറകിൽ നിക്കുന്നെ…. മുന്നോട്ട് വാ… ചേട്ടമാർ ഒന്ന് കാണട്ടെ…'””

അവനൊരു വശ്യതയോടെ പറഞ്ഞു…

‘”” ചേട്ടന്മാർ സ്ഥലം കാലിയാക്കാൻ നോക്ക്… ഇല്ലേൽ കാണലൊന്നും ഉണ്ടാവില്ല….'””

അതേ സ്വരത്തിൽ രുദ്രൻ മറുപടി കൊടുത്തു…

‘”” ഞങ്ങളിപ്പോ പോകുന്നില്ല… ആ കുട്ടിയെ ഇങ് വിട്… ഒന്ന് നേരെ കണ്ടിട്ടേ പോകു… ‘””

‘”” ചേട്ടന്മാരെ…. വെറുതെ ഒരു സീൻ ഉണ്ടാക്കണോ… ‘””
രുദ്രൻ പറഞ്ഞു…

‘”” നീ പോടാ….
രാത്രി രണ്ടും കൂടെ എന്താ പരിപാടി എന്നൊക്കെ ഞങ്ങൾക്ക് നന്നായി അറിയാം… മോനെ വേഗം സ്ഥലം വിട്ടോ… ഇവളെ ഞങ്ങളിന്ന് കൊണ്ടുപോകും..
നിന്നെ ഒക്കെ കൊന്ന് തള്ളിയാലും ഞങ്ങൾക്കെതിരെ ആരും കേസ് എടുക്കില്ല… ദേ ഇവനില്ലേ…. ഇവന്റെ അപ്പൻ സിറ്റി പൊലീസ് കമ്മിഷണർ ആണ്…. ‘””

അവൻ തന്റെ കൂടെ ഉള്ള ഒരുത്തന്റെ തോളിൽ കയ്യിട്ടുകൊണ്ട് പറഞ്ഞു…

‘”” ഏട്ടാ… ക്ക് പേടിയാവുണു… നമ്മക്ക് പോവാ…. ‘””

ദേവു പേടിയോടെ പറഞ്ഞു…രുദ്രനും അത് ശരിയാണെന്ന് തോന്നി… അവർ ബൈക്ക് എടുക്കാൻ  പോയതും അവരിൽ ചിലർ മുന്നിൽ കേറി വഴി മുടക്കി…

‘”” ടാ…. ഇപ്പൊ വഴിമറിയാൽ നിനക്കൊക്കെ നന്ന്…'””

രുദ്രൻ ദേഷ്യത്തിൽ ഉറക്കെ പറഞ്ഞു…
പക്ഷെ എതിരെ നിൽക്കുന്നവർക്ക് അത് തെല്ല് ഭയം പോലും ഉണ്ടാക്കിയില്ല… ദേവു അവന്റെ കയ്യിൽ കൂടുതൽ ബലത്തിൽ പിടിച്ചു.. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…

‘””” എന്താടാ ഒരുപാട് ശബ്ദം ഉണ്ടാക്കുന്നെ… ഇവളെ ഇവടെ വിട്ടിട്ട് നിനക്ക് പോകാം… ‘””

എതിരെ നിൽക്കുന്നവൻ അൽപ്പം ദേഷ്യത്തോടെ പറഞ്ഞു….
രുദ്രൻ ദേവുവിനെ അൽപ്പം പുറകിലേക്ക് നർത്തി…
ശേഷം അവന്റെ കയ്യിൽ വാച്ച് ഊരി അവൾക്ക് നൽകി… എന്നിട്ട് അവന്റെ ഷർട്ടിന്റെ കൈ മടക്കി…

‘”” രുദ്രേട്ടാ… വേണ്ട…. നമുക്ക് പോകാം…'””

ദേവു കരഞ്ഞുകൊണ്ട് പറഞ്ഞു… എന്നാൽ അതൊന്നും അവന്റെ കാതിൽ വീണിൽ… രുദ്ര  അവരെ ദേഷ്യത്തോടെ നോക്കി..

തന്റെ മുന്നിൽ 15 ഓളം പേർ ഉണ്ട്….
അതൊന്നും അവനിൽ ഭയം ഉണ്ടാക്കിയില്ല… ആ ചുണ്ടിൽ ഒരു ചിരി വിടർന്നു…

‘”” എന്താടാ നോക്കി പേടിപ്പിക്കുന്നെ…'””
എതിരെ നിൽക്കുന്നവന്റെ പറഞ്ഞു…

‘”” നിങ്ങൾക്ക് ഞാൻ 10 sec സമയം തരാം… അതിനുള്ളിൽ പോയില്ലേൽ പിന്നെ ആർക്കും എങ്ങും പോകാൻ പറ്റില്ല…. ‘””

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.