⚔️ദേവാസുരൻ⚒️( Demon king) 2373

പാറു: എന്തിന്…?

അന്നാ: അവള് പറഞ്ഞത് ശരിയാ… ഒന്നാമത് സൂപ്പർ സീനിർമാർ ആണ്… നീ പറഞ്ഞതും കേട്ടില്ല… നമ്മൾ ഒറ്റക്ക് പോയാൽ പ്രശ്നമാവും… അവർ ഉണ്ടേൽ ചോദിക്കാൻ ആളും ആവും…

പാറു: നീ പറഞ്ഞതിൽ കാര്യമുണ്ട്… പക്ഷെ അത് വേണ്ടടി….

അന്നാ: അതെന്താ വേണ്ടാത്തെ….

പാറു: ഡീ…. നീ ഇന്നലെ ഇന്ദ്രനേ കണ്ടതല്ലേ… അവന് എടുത്തുചാട്ടം വല്ലാതെ കൂടുതലാണ്… ഇപ്പൊ അവനെകൂട്ടി അങ്ങോട്ട് പോയാൽ അവൻ തല്ലുണ്ടാക്കും… ഇന്നലെ കാന്റീനിൽ കണ്ടപോലെ അല്ല… അവർ കൊറേപേർ ഉണ്ട്… എല്ലാത്തിനെയും ഒതുക്കാനൊന്നും അവന് എന്തായാലും പറ്റില്ല… വെറുതെ നമ്മൾകാരണം അവന് അടിവാങ്ങി കൊടുക്കണോ….

അന്നാ: നീ പറഞ്ഞേല് കാര്യം ഉണ്ട്…. ന്നാലും നമ്മളെന്താ ചെയ്യാ…

പാറു: ഒന്നും ചെയ്യാനില്ല… വരുന്നിടത്ത് വച്ച് കാണാം… എന്തായാലും നമ്മൾ പെണ്ണുങ്ങൾ അല്ലെ… ഒന്നും ചെയ്യില്ലായിരിക്കും…

ഫാത്തിമായും അന്നയും അത് ശരിവച്ചു… ശേഷം അവർ മൂവരും കോളേജ് ലക്ഷ്യമാക്കി നടന്നു…. അതേ സമയം ബോയ്സ് ഹോസ്റ്റലിൽ നിന്നും ഹരിയും pv യും വരുന്നുണ്ടായിരുന്നു…

എൻട്രൻസിൽ വച്ച് അവരും അവർക്കൊപ്പം കൂടി…
പിന്നെ എന്തും വരട്ടെ എന്ന് കരുതി ഉള്ളിലേക്ക് കയറി…

നേരെ മുന്നിലുള്ള ആൽത്തറയിൽ റോഷനും അവന്റെ കൂട്ടുകാരും ഇരിക്കുന്നത് അവർ കണ്ടു…
പാർവതി അൽപ്പം പേടിച്ചാണെലും അവരെ ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നു….

_____________________________________________

അവന്റെ മുന്നിലൂടെ അവൾ ഒന്നും ശ്രദ്ധിക്കാതെ മുന്നോട്ട് നടന്നുപോകുവായിരുന്നു…

റോഷൻ: ഡീ…….

അവൻ വിളിച്ചു….

പക്ഷെ അത് കേൾക്കാത്ത പോലെ അവർ മുന്നോട്ട് നടന്നു… റോഷൻ തന്റെ കൂട്ടുകാരോട് കണ്ണുകൊണ്ട് ആംഗ്യം കാണിച്ചു… അത് മനസ്സിലാക്കി ഒരു അഞ്ചുപേർ അവർ പോകുന്ന വഴിയിൽ തടസ്സമായി നിന്നു… അതുകൊണ്ട് പാറുവിനും കൂട്ടുകാർക്കും വഴിനടക്കാൻ പറ്റാതായി…

റോഷൻ: ഡീ…. ഇവടെ വാടി….

റോഷൻ അവളെ വിളിച്ചു… മാറ്റ് വഴികൾ ഒന്നും ഇല്ലാത്തതിനാൽ അവർ അവന്റെ അടുത്തേക്ക് പോയി…

റോഷൻ: എന്താടി വിളിച്ചാൽ വരാൻ ഇത്ര മടി….

അവൻ ചോതിച്ചു… അവരൊന്നും മിണ്ടിയില്ല… വെറുതെ തലയും താഴ്ത്തി നിന്നതെ ഉള്ളു…

റോഷൻ:  ചോദിച്ചത് കേട്ടില്ലെടീ…..

അവൻ അലറി… അവരോന്ന് ഞെട്ടി… കുട്ടികളുടെ പലരുടെയും ശ്രദ്ധ അവിടേക്ക് തിരിഞ്ഞു..

പാറു: കെ..കേട്ടില്ലാർന്നു…

പാറു വിക്കി വിക്കി മറുപടി പറഞ്ഞു…

റോഷൻ: നിന്റെ സാരി ഏവടെടി…..

പാറു: ഉടുത്തില്ല…..

റോഷൻ: അതെന്താ…. നിന്നോട് ഉടുക്കാൻ പറഞ്ഞതല്ലേ… എന്തേ അതൊന്നും കേട്ടില്ലേ…

പാറു: ഉടുക്കാൻ തോന്നിയില്ല…

അവൾ ദൈര്യം സംഭരിച്ച് പറഞ്ഞു…പക്ഷെ തല ഇപ്പോഴും താന്നാണ് ഇരിക്കുന്നത്…

റോഷൻ: ആഹാ… തോന്നില്ല… ല്ലേ…  എന്നാ മോള് ഇതും ഉടുക്കണ്ട

അതും പറഞ്ഞ് റോഷൻ അവളുടെ ചുരിതറിന്റെ കയ്യിൽ മുറുകെ പിടിച്ചു… ഒരു നിമിഷം കൂടെ നിന്നിരുന്ന ഫാത്തിമായും അന്നയും ഹരിയും pv യുമെല്ലാം ഞെട്ടി…

അവന്റെ കൈ മുറുകി… ആ ചുരിതാർ വലിച്ചു കീറാൻ നോക്കിയതും അവന്റെ കരണം പൊട്ടിയതും ഒരേ സമയമായിരുന്നു….
ഒരു നിമിഷം ആ കോളേജ് ക്യാംപസ് മുഴുവൻ ഞെട്ടി…

 

തുടരും…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.