⚔️ദേവാസുരൻ⚒️( Demon king) 2373

ഇന്ദ്രൻ: ചോദിക്കാൻ മറന്നു… നിങ്ങൾ എവടൊക്കെ താമസം….?

അന്നാ: ഞാനും അന്നേം ഹോസ്റ്റലിൽ ആണ്….

pv, ഹരീഷ് : ഞങ്ങളും…..

അവർ രണ്ടാളും ഒരു സ്വരത്തിൽ ഒരേ ഈണത്തിൽ പറഞ്ഞു…?

പാറു: ഞാനിവിടെ ഒരു ഫ്ലാറ്റിൽ ആണ്….

ഇന്ദ്രൻ: ന്നാ ശരി…. നാളെ കാണാം… ബൈ….

അവർ അവർക്ക് ഒരു റ്റാറ്റയും കൊടുത്തിട്ട് പാർക്കിങ്ങിൽ പോയി അവരുടെ ബൈക്ക് എടുത്ത് അപ്പർട്മെന്റിലേക്ക് വണ്ടി തിരിച്ചു…

അന്നത്തെ ദിനം ഒരു കുഴപ്പവും കൂടാതെ കടന്നുപോയി… പക്ഷെ പല പ്രശ്നങ്ങളുടെയും ആരംഭം ആ ദിസത്തിൽ നിന്നാണെന്ന് ആരും അറിഞ്ഞിരുന്നില്ല…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കോളേജ് തുടങ്ങിയതിന്റെ രണ്ടാം നാൾ…..

റോഷനും അവന്റെ കൂടെയുള്ള പത്തോളം കൂട്ടുകാരും കോളേജ് എൻട്രൻസിന്റെ അടുത്തുള്ള ഒരു ആൽത്തറയിൽ പോയിരുന്നു….

അതിലൂടെ വരുന്ന വിദ്യാർഥികളെ പലതരത്തിൽ അവൻ പരിഹസിച്ചു വിട്ടു…. എല്ലാം ഒരു നേരമ്പോക്ക് പോലെ….

ചിലർ ചുണ്ടിന്റെ ഇടയിൽ ഹാൻസിന്റെ പൊടി തിരുകി വെക്കുന്നുണ്ട്…. അതിലൂടെ പോകുന്ന ടീച്ചർമാരെ പോലും അവൻ വെറുതെ വിട്ടില്ല…

ആ കോളേജിൽ അവനെ ചോദ്യം ചെയ്യാൻ ആരുമില്ലെന്ന ദൈര്യം… പണത്തിന്റെ അഹങ്കാരം…
സ്വാധീനത്തിന്റെ പവർ….

താനാണ് എല്ലാമെന്ന ചിന്ത… എല്ലാം അവനെ കീഴ്പ്പെടുത്തിയിരുന്നു…. ആ കാര്യങ്ങൾ കോളേജ് മാനേജ്മെന്റിന്റെ വാ പോലും മൂടി കെട്ടി എന്നതാണ് സത്യം….

‘””” ടാ…. അങ്ങോട്ട് നോക്കിയേ…. ‘””

റോഷന്റെ സുഹൃത്ത് ഒരിടത്തേക്ക് കൈചൂണ്ടി കാണിച്ചു…

റോഷൻ അവിടേക്ക് നോക്കി…

ദൂരെ നിന്നും പാർവതിയും അവളുടെ രണ്ട് കൂട്ടുകാരികളും നടന്നുവരുന്നു… അവളെ കണ്ടതും അവനിൽ ദേഷ്യം ഉയർന്ന് പൊങ്ങി… അവളുടെ വേഷം ഇന്നും ചുരിതാറാണ്…

‘””” അത്രയൊക്കെ പറഞ്ഞിട്ടും ഒരു കൂസലും ഇല്ലാതെ ചുരിതാറും വലിച്ചു കേറ്റി വരുന്നത് കണ്ടോ…. ‘””

അവന്റെ കൂട്ടുകാരൻ ദേഷ്യത്തിൽ റോഷനോട് പറഞ്ഞു…

റോഷൻ: അനുസരണക്കേടിന്റെ ശിക്ഷ എന്തെന്ന് അവളിന്ന് അറിയും….

‘”” ടാ…. നീ എന്താ ചെയ്യാൻ പോകുന്നേ….. ‘””

റോഷൻ: എന്ത് ചെയ്യാൻ… ഇന്നവൾ ഉടുതുണി ഇല്ലാതെ ഓടും….

അവളിൽ നിന്നും കണ്ണെടുക്കാതെ തന്നെ റോഷൻ പറഞ്ഞു…. അവളുടെ വരവിനായി അവർ കാത്തിരുന്നു… ഒഴിഞ്ഞു മാറുവാൻ അവർക്കാകില്ല… അവരെ തണ്ടിവേണം പാറുവിനു മുന്നോട്ട് പോകുവാൻ…

______________________________________________

പാറു ഫ്ലാറ്റിൽ നിന്നും കോളേജ് ലക്ഷ്യമാക്കി ഇറങ്ങി…
അവിടുന്ന് 100 മീറ്ററെ കോളേജിലേക്ക് ഉള്ളു.. ഫാത്തിമായും അന്നയും വരുന്ന സമയം പറഞ്ഞിരുന്നു… അതിന് അനുസരിച്ചാണ് അവൾ ഇറങ്ങിയത്… പ്രതീക്ഷ തെറ്റിയില്ല… അന്നയും ഫാത്തിമായും കോളേജ് ബസ് സ്റ്റാൻഡിൽ അവൾക്കായി കാത്തിരിപ്പുണ്ട്…..

പാറു അവർക്കരികിലേക്ക് നടന്നു നീങ്ങി…

പാറു: ഞാൻ വൈകിയോ….

അന്നാ: പിന്നെ വൈകാതെ…. ഞങ്ങൾ ഇന്നലെ രാത്രി വന്ന് നീക്കാൻ തുടങ്ങിയതാ….

അവൾ കളിയാക്കുന്ന പോലെ പറഞ്ഞു

പാറു: ഒന്ന് പോടി….

ഫാത്തിമ: എന്തായാലും നിന്റെ ധൈര്യം സമ്മതിച്ചിരിക്കുന്നു….

പാറു: എന്ത്….?

ഫാത്തിമ: അല്ല…. സാരി ഉടുക്കാത്തതെ….

പാറു: സാരിയൊക്കെ ഞാൻ ഉടുക്കും…. പക്ഷെ ഇന്ദ്രൻ പറഞ്ഞത് ശരിയാണ്….അവർ പറഞ്ഞ് സാരി ഉടുക്കണ്ട കാര്യം ഇല്ല…. ഇതൊക്കെ തീരുമാനിക്കേണ്ടത് നമ്മൾ തന്നാണ്….

അന്നാ: അവന്മാരുടെ വായിൽ പെടാതെ ഇരുന്നാൽ മതിയായിരുന്നു…

അന്ന മുകളിലോട്ട് നോക്കി ആരോടെന്നില്ലാതെ പറഞ്ഞു…

ഫാത്തിമ: ഇന്ദ്രനും നന്ദുവും വന്നിട്ട് കയറിയാൽ പോരെ….

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.