⚔️ദേവാസുരൻ⚒️( Demon king) 2373

പാറു: നല്ല തല്ലാർന്നല്ലോ രണ്ടും….

അവൾ ചിരിച്ചുകൊണ്ട് ചോതിച്ചു… അതിന് മറുപടിയായി ഒരു വളിച്ച ചിരിയാണ് അവർ കൊടുത്തത്…

വളരെ പെട്ടെന്ന് തന്നെ അവർ pv യേയും ഹരിയെയും പരിചയപ്പെട്ടു… അങ്ങനെ ആ എഴുപേരുടെ സൗഹൃദത്തിന്റെ വിത്ത് അവടെ പാവുകയായിരുന്നു…

ഇന്ദ്രൻ: പിള്ള സാർ എന്ത് പറഞ്ഞു….

ഹരി: എന്ത് പറയാൻ…. ഒന്നാം ക്ലാസ്സ് മുതൽ കിട്ടുന്ന ഫ്രീ ഉപദേശം തന്നെ….

പാറു: എന്നിട്ട് മക്കള് നന്നായോ…..

ഹരി: ഇല്ല…..???

ഹരി ഒരു വളിച്ച ചിരിയും ചിരിച്ച് മറുപടി പറഞ്ഞു…

ഫാത്തിമ: ന്റെ അള്ളാ…. ഓന്റെ മുതു പൊട്ടണ ശബ്ദം കേട്ടപ്പോ ന്റെ ഉള്ള ജീവൻ പോയി….

pv: കുട്ടിക്ക് അത്ര ഇഷ്ട്ടാണോ ഇവനെ…..

pv അവളെ നോക്കി ചോതിച്ചു… ആ നേരം തന്നെ ഹരി അവന്റെ കഴുത്തിനും പിടിച്ചു…

ഫാത്തിമ: അതല്ല…. പെട്ടെന്ന് പടക്കം പൊട്ടുന്ന സൗണ്ട് കേട്ട് പേടിച്ചുന്ന് പറഞ്ഞതാ….

pv: ഓഹ്…. അങ്ങനെ….

അന്നാ: ആട്ടെ… എന്താർന്നു പ്രശനം….

ഹരി: അത്…. ഇവന്റെ…

പറഞ്ഞു പൂർത്തിയാക്കുന്നതിന് മുന്നേ pv ഹരിയുടെ വാ പൊത്തി…

pv: അത്… ഇവന്റെ ഭാര്യക്ക് പുളി മാങ്ങാ വാങ്ങുന്ന കാര്യം പറഞ്ഞതാ…..

pv അത് പറഞ്ഞ് ഒപ്പിച്ചു… ഹരി ഒന്നും പറഞ്ഞില്ല… ഇനി അതുകൂടെ പറഞ്ഞ് ചെക്കനെ ചമ്മിപ്പിക്കണ്ട എന്നുദ്ദേശിച്ചാണ്…

ഇന്ദ്രൻ: എന്നാലും ആരാന്റെ പാറു…. നിന്നെ ഞാൻ സമ്മതിച്ചു….

പാറു: മ്മ്…. എന്തേ….

ഇന്ദ്രൻ: ആ മുതലയുടെ ക്ലാസ്സിലൊക്കെ ഇത്രക്ക് ശ്രദ്ധയോടെ ഇരുന്നതിന്….

പാറു ഇന്ദ്രനെ തുറിച്ചു നോക്കി…

അന്നാ: ആന്നെ…. അയാളുടെ ഒരു ക്ലാസ്… കണ്ടാ മൃഗത്തിന്റെ ശബ്ദവും യേശുദാസിന്റെ തരാട്ടും….

അന്നയും ഇന്ദ്രനെ പിന്താങ്ങി….

പാറു: അല്ലേലും എന്നെ ആക്കാനായിട്ട് തക്കം നോക്കിയിരിക്കല്ലേ രണ്ടും….

pv: രണ്ടല്ല… ഇപ്പൊ ഞങ്ങളെയും കൂട്ടി ആറ്….

പാറു: ഓഹ്…. ഞാൻ പോണു… എനിക്ക് വയ്യേ….

അവൾ കയ്യും കൂപ്പി പോകാൻ ഒരുങ്ങി… എന്നാൽ ഇന്ദ്രൻ അവളെ അവടെ തന്നെ പിടിച്ചുനിർത്തി…

ഇന്ദ്രൻ: ഹാ…. പിണങ്ങല്ലേടോ….. ഞങ്ങൾ ചുമ്മാ പറഞ്ഞതല്ലേ….

പാറു: മ്മ്……….

അവളൊന്ന് അമർത്തി മൂളി…
ആ സമയം തന്നെ അടുത്ത പിരിയടിനുള്ള ടീച്ചർ വന്നിരുന്നു…

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

പിള്ള സർ പുറത്തേക്ക് പോയപ്പോൾ പുറത്താക്കിയവർ ഉള്ളിലേക്ക് വന്നു…. പിന്നെ സോഫിയുടെ കണ്ണുകൾ ബാക്ക് ബെഞ്ചിൽ ആയിരുന്നു….

അവർ പോയിക്കഴിഞ്ഞതും പാർവതിയും കൂട്ടുകാരികളും അവിടേക്ക് വരുന്നു… അവർ ചിരിച്ച് കളിച്ചു സംസാരിക്കുന്നു… പാർവതി പോകാൻ നോക്കുമ്പോൾ ഇന്ദ്രൻ അവളെ പിടിച്ച് അവിടെത്തന്നെ നിർത്തുന്നു… അങ്ങനെ പലതരം രംഗങ്ങൾ….

സോഫിയുടെ കണ്ണുകൾ പകയാൽ കത്തുകയായിരുന്നു…

അതേ സമയം അടുത്ത പിരീഡിന് ഉള്ള ടീച്ചറും അങ്ങോട്ട് കയറിവന്നു….

°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°

കയറിവന്ന ആള് മറ്റാരുമല്ല… പ്രിയ മിസ് ആയിരുന്നു….

പിള്ളേച്ചനെ പോലെ അമിത ഉപദേശം കൊടുത്ത് ആദ്യ ദിവസം ആരെയും പടിപ്പിച്ചില്ല…. മിസ് എല്ലാരുടെയും പേരും വിവരവുമെല്ലാം ചോതിച്ചു മനസ്സിലാക്കി….

ഇന്ദ്രനെയും നന്ദുവിനേയും നോക്കി ഒന്ന് വെറുതെ ചിരിച്ചുകൊണ്ട് മാത്രം മിസ് പരിചയം കാണിച്ചു….

പിന്നെ പാട്ടും ഡാൻസും അങ്ങനെ പല പല മേളം ആയിരുന്നു… ഇന്ദ്രനും നന്ദുവും ആ സാഹസത്തിന് ഇറങ്ങിയില്ല….

pv പെണ്ണുങ്ങളെ ഇമ്പ്രെസ് ചെയ്യുവാൻ ഹനുമാൻ കളിക്കാൻ ഇറങ്ങിയതാണ്…
പക്ഷെ  മലയും പൊക്കി ഒറ്റക്കാലിൽ നിന്നപ്പോൾ കാല് തെറ്റി നിലത്ത് വീണു… മൊത്തത്തിൽ ചളമായി എന്ന് പറയാം…

പിന്നെ പാറുവിനെ ഉഴമായി… പോകുമ്പോൾ വല്ലാത്ത ടെൻഷൻ ആയിരുന്നു…. എന്നാ അവടെ പോയിനിന്ന് കണ്ണും അടച്ച് ഒരു കാച്ച് കാച്ചി…..

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.