അവൾ അവനെയും അവളെയും കൊല്ലുവാനുള്ള ദേഷ്യത്തോടെ നോക്കി…. ഒരുതരം പകയോടെ…
‘””” ഒരു ലഞ്ച് ബ്രേക്ക് കഴിഞ്ഞപ്പോഴേക്കും ചെക്കൻ കൈവിട്ട് പോയല്ലോ….'””
സോഫിയുടെ കൂടെ ഇരുന്ന സെലിൻ എന്ന പെണ്കുട്ടി പറഞ്ഞു.. അവളൊന്നും മിണ്ടിയില്ല… കോപം അവളുടെ ബുദ്ധിയെ കീഴടക്കിയിരുന്നു…
സെലിൻ: ഡീ… നീ ഇങ്ങനെ മിണ്ടാതിരുന്നാൽ എങ്ങനാ…
സോഫി: ഞാനെന്ത് മിണ്ടാനാ…
സെലിൻ:ഏഹ്…. ഇപ്പൊ അങ്ങനെ ആയോ… അവനെ വേണ്ടേ നിനക്ക്….
സോഫി: വേണ്ടാന്ന് ഞാൻ പറഞ്ഞോ…
സെലിൻ: പിന്നെ…..
സോഫി: അവനാരെ നോക്കിയിട്ടും കാര്യമില്ല… അവസാനം എന്റെ കാൽക്കലിൽ തന്നെ വരും…
സെലിൻ: ഇനിപ്പോ അവർ തമ്മിൽ മുന്നേ അറിയുമോ ആവോ….
സോഫി: അറിഞ്ഞാലും ഇല്ലേലും ഒരു കുഴപ്പവും ഇല്ല… എന്തൊക്കെ പറഞ്ഞാലും അവനൊരു ആണാണ്…. വെറും ആണ്…
സെലിൻ: വിടാതെ പിടിച്ചോ മോളെ…. 10000 കോടിയുടെ മുതലാണ് ആ ഇരിക്കുന്നത്….ചെലപ്പോ അതിലും കൂടും…
സോഫി: അത് നീ പറഞ്ഞിട്ട് വേണോ… ഈ സോഫി ഒരാളെ ടാർഗറ്റ് ചെയ്താൽ അവനേം കൊണ്ടേ പോകു….
സെലിൻ: നീ ഈ കാര്യം റോഷൻ ചേട്ടനോട് പറ…. പാർവതിയുടെ കാര്യം ഏട്ടൻ നോക്കിക്കോളും…
സോഫി: ഹമ്മ്…. പറയണം… ഇത് എവടം വരെ പോകുമെന്ന് നോക്കാല്ലോ…
ആഗ്രഹിച്ചത് സ്വന്തമാക്കണമെന്ന പിടിവാശി അവളെ പല പല ഗൂഡാലോജനകളിലേക്ക് തള്ളിവിട്ടു… അവളിൽ ഉള്ളത് പ്രേമമല്ല… ആർത്തിയാണ്… പണത്തോടുള്ള അത്യാർത്തി….
°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°°
ഇന്ദ്രനും പാറുവും അവരവരുടെ ബെഞ്ചിന്റെ അടുത്തെത്തിയപ്പോൾ അവരുടെ കൈ വിട്ട് മാറി… ഇരുവരും രണ്ട് ഭാഗത്തേക്ക് പോയി…
ഇന്ദ്രനും നന്ദനും അവരുടെ ഇരിപ്പിടത്തിൽ ഉപവിഷ്ടരായി… തൊട്ടടുത്ത് ഇരിക്കുന്ന ഹരിയുടെയും pv യുടെയും വാ 10 cm പൊളിഞ്ഞാണ് ഇരിക്കുന്നത്… അവർ കണ്ണെടുക്കാതെ ഇന്ദ്രനെ നോക്കി…
ഇന്ദ്രൻ അവരിരുവരുടെയും വാ കൈകൊണ്ട് മൂടി…
ഇന്ദ്രൻ : എന്താടാ വായും പൊളിച്ചു നോക്കുന്നെ….
ഹരി : എന്താ ഞാനിപ്പോ കണ്ടേ….
ഇന്ദ്രൻ; എന്ത്…..
ഹരി: പോകുമ്പോൾ കണ്ടവർ അല്ലാലോ തിരിച്ചുവരുമ്പോൾ….
ഇന്ദ്രൻ: എന്തേ…. എനിക്ക് വല്ല കൊമ്പും മുളച്ചോ….
ഹരി: കൊമ്പൊന്നും മുളച്ചില്ല…. ന്നാലും ഒരു ലഞ്ച് ബ്രേക്കിന്റെ സമയം കൊണ്ട് ഒരു പെണ്ണിനെ വളച്ചുല്ലേ കൊച്ചു ഗള്ളൻ…..
ഹരീഷ് ഇന്ദ്രന്റെ വയറിൽ ഇക്കിളി കൂട്ടി…
ഇന്ദ്രൻ: ഒന്ന് പോടാ….
ഹരി: മ്മ്…മ്മ്… നടക്കട്ടെ…
ഇന്ദ്രൻ: എന്ത് നടക്കട്ടെന്ന്…. എടാ ഞങ്ങൾ നല്ല ഫ്രണ്ട്‌സ് ആണ്… വേറൊരു അർഥത്തിൽ കാണരുത്…
pv: ശേ….. കള്ളം പറയല്ലേ….
നന്ദു: എടാ അവൻ പറയണത് സത്യ….
pv: എന്നാ ok…. ഞങ്ങളെകൂടെ കൂട്ടർന്നു….
അവൻ കള്ള പരിഭവം കാണിച്ചു പറഞ്ഞു…
ഇന്ദ്രൻ: ഹരി…. ഇവൻ മറ്റേത് ആണല്ലേ….
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???