ഇന്ദ്രൻ: ഓഹ്…. അതായിരുന്നോ….
പാറു: ഹമ്മ്…..
ഇന്ദ്രൻ: ടാ നന്ദു…. നീ അവിറ്റകളുടെ രണ്ടിന്റെയും കൈ പിടിക്കട….
ഇന്ദ്രൻ പുറകിൽ നിൽക്കുന്ന നന്ദുവിനെ നോക്കി പറഞ്ഞു…
ഫാത്തിമ: അവിറ്റകളോ… ഞങ്ങളെന്താ വല്ല മൂരിയോ കാളയോ വല്ലോം ആണോ…
ഇന്ദ്രൻ: ഹോ…. സോറി…
നന്ദു… ആ രണ്ട് യുവ കന്യകമാരുടെ കൈ പിടിച്ചാലും…
നന്ദു അത് കേട്ട് ചിരിച്ചുകൊണ്ട് അവർ ഇരുവരുടെയും കൈ പിടിച്ചു…
ഇന്ദ്രൻ പാറുവിനെ നോക്കി…
ഇന്ദ്രൻ: നമുക്ക് ഒരുമിച്ചു ചമ്മാ…
പാറു: ഇയ്യോ…. ഈ ഒരു മണ്ടൻ… എടാ കുട്ട്യോൾ കളിയാക്കും….
ഇന്ദ്രൻ: എന്റെ പാറു….
പാറു: നിന്റെ പാറുവോ….
ഇന്ദ്രൻ: എന്നാ ആരാന്റെ പാറു….ഇതിലിപ്പോ കളിയാക്കാൻ എന്താ ഉള്ളെ… പിന്നെ ഇത് മദ്രാസ്സും കേരളവും ഒന്നുമല്ല… ബാംഗ്ലൂർ ആണ്… അതൊണ്ട് അത്യാവശ്യം ഫ്രീഡം ഉണ്ട് കുട്ടി….
പാറു: ദേ ഇന്ദ്രാ… ഇങ്ങനെ എല്ലാരേം കാണിച്ചുള്ള ഫ്രീടമൊന്നും വേണ്ട….
ഇന്ദ്രൻ: എല്ലാരേം കാണിച്ചോ…. ആ പറഞ്ഞത് ശരിയായില്ല… ഒളിച്ചു ചെയ്യുന്നത് തെറ്റാണ്… നമ്മൾ തമ്മിൽ ഫ്രണ്ട്ഷിപ് ആണ്… അത് ഒളിച്ചും പാത്തും ആരേലും പേടിച്ചുമൊന്നും ചെയ്യേണ്ട കാര്യല്ല… കളിയാക്കുന്ന “”’*@$!!'””
പാറു: ഇയ്യോ….
നന്ദു: ഇന്ദ്രാ… കണ്ട്രോൾ….
ഇന്ദ്രൻ: സോറി…. ആ മക്കളോട് പോകാൻ പറ… പിന്നെ ഞാൻ തൊടുമ്പോൾ വേറെ വല്ല ആർത്ഥത്തിലുമാണ് തൊടുന്നതെന്ന് തോന്നിയാൽ തനിക്ക് പോകാം… അത് മനസ്സിലാക്കാൻ തനിക്ക് കഴിവുണ്ടല്ലോ…. പെണ്ണല്ലേ…പെണ്ണ്….
പാറു അൽപ്പ നേരം ആലോചിച്ചു നിന്നു…
ഇന്ദ്രൻ അവളുടെ കയ്യിൽ നിന്നും പിടിവിട്ടു… അവന് അൽപ്പം ദേഷ്യവും സങ്കടവും വന്നിരുന്നു… അവൻ ക്ലാസ്സിലേക്ക് കേറാൻ തുടങ്ങിയതും പാറു അവന്റെ കയ്യിൽ പിടിച്ച് കൂടെ നടന്നു… ഇന്ദ്രൻ പാറുവിനെ മുഖത്തേക്ക് നോക്കി… ആ മുഖത്ത് ഒരു കള്ള ചിരി ഉണ്ടായിരുന്നു… ഇന്ദ്രൻ അവളെ നോക്കി ഒന്ന് ചിരിച്ച ശേഷം ആ കൈ ചേർത്തു പിടിച്ചു.. അവർ ഉള്ളിലേക്ക് നടന്നു…
പിന്നിൽ ഇവരുടെ ഡ്രാമ കണ്ട് വാ പൊത്തി ചിരിച്ച് ആ 3 വയലുകളും….
തേനീച്ച കൂട്ടം കല പില കൂട്ടണ പോലാണ് ക്ലാസ്സിലെ സൗണ്ട്… ആ 5 ആറ്റം ബോംബുകളും ഉള്ളിലേക്ക് കേറിയതും അവിടം pin drop സൈലന്റ് ആയി…
സത്യം പറഞ്ഞാൽ അവരും ഒന്ന് അന്ധാളിച്ചു… പാറു ഇന്ദ്രന്റെ മുഖത്തേക്ക് നോക്കി… അവൻ തിരിച്ചും…
പാറു: ബാംഗ്ലൂയൂര്…. ഫ്രീഡം… ല്ലേ…
ഇന്ദ്രൻ ഒരു വളിച്ച ചിരി ചിരിച്ചു…
ഇന്ദ്രൻ: നമ്മൾ ജില്ല മാറിപ്പോയി എന്നാ തോന്നുന്നെ…
അതിനൊരു കുത്തുന്ന തുറിച്ചു നോട്ടം ആയിരുന്നു അവളുടെ മറുപടി… ഇന്ദ്രൻ വീണ്ടും മുന്നോട്ട് നോക്കി… എല്ലാത്തിന്റെയും കിളി 60പേർസെന്റ് പോയിക്കഴിഞ്ഞു… ഇന്ദ്രൻ സ്വബോധം വീണ്ടെടുത്ത് അവളുടെ കൈ പിടിച്ചുകൊണ്ട് തന്നെ മുന്നോട്ട് നടന്നു…. ആരെയും കൂസാതെ…
ഇരു വിഭാഗത്തിന്റെ കണ്ണുകളിലും കുശുമ്പും അസൂയയുമാണ്… ക്ലാസ്സിൽ വന്ന ഉടൻ എല്ലാവരുടെയും വാ പൊളിപ്പിച്ച 2 മുതലുകളാണ് ആ പോകുന്നത്….
ഇതിന്റെ എല്ലാം ഇടയിൽ ദേഷ്യവും പകയും ഉള്ളിൽ കയറിയ ഒരാളും ഉണ്ടായിരുന്നു…
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???