⚔️ദേവാസുരൻ⚒️( Demon king) 2373

‘””” എന്റെ പേര്……
പാർവതി….
ഞാൻ മദ്രാസിൽ നിന്നാണ് വരുന്നത്….'””

നന്ദു അത് കേട്ട് ഇന്ദ്രനോട് പറഞ്ഞു..

നന്ദു: ടാ…. അവൾ തമിഴാണ്… നിന്റെ തെറി കുറച്ചു മനസ്സിലായി എന്നാണ് തോന്നുന്നത്…

‘”” അച്ഛന്റെ പേര് വീര പാണ്ടി ….'””

ആ പേര് കേട്ടതും പലരുടെയും ഉള്ളിൽ ഭയം നിറഞ്ഞു… ചിലർക്ക് മനസ്സിലായില്ല…. ചിലർക്ക് മനസ്സിലായില്ല….
പിന്നെയും അവൾ തുടർന്നു..

‘”” ‘അമ്മ ഭാനുവതി…. മലയാളി ആണ്…
ഇപ്പൊ ജീവിച്ചിരിപ്പില്ല…. ‘””

അത് അൽപ്പം സങ്കടത്തോടെയാണ് അവൾ പറഞ്ഞത്…
അത് കേട്ടതും നന്ദു ഇന്ദ്രനോട് പറഞ്ഞു..

‘”” ടാ… അവൾ മലയാളികൂടെ ആണ്… നിന്റെ തെറി  മുഴുവനായി മനസ്സിലായി മോനെ…. ‘””

അത് പറയുമ്പോൾ അവന്റെ മുഖത്ത് ഒരു ചിരി ഉണ്ടായിരുന്നു…

‘”” മോള് അവടെ പോയിരുന്നൊ….'””

ടീച്ചർ അവൾക്ക് പോകുവാനുള്ള സമ്മതം നൽകി… പാർവതി തനിക്ക് ഇരിക്കുവാനുള്ള സീറ്റ് തപ്പി ഇറങ്ങി… എല്ലാ സീറ്റും ഫുള്ളാണ്… ആകെ ഒഴിവുള്ളത് പിൻസീറ്റിൽ ആയിരുന്നു… അവൾ അങ്ങോട്ട് പോയി… അപ്പോഴാണ് ആണുങ്ങളുടെ ഭാഗത്ത് അവസാന ബെഞ്ചിൽ ഇരിക്കുന്ന ആളെ അവൾ ശ്രദ്ധിച്ചത്…

അവൾ അവിടെത്തന്നെ നിന്നുപോയി…
ഇന്ദ്രൻ അവൾക്ക് മുഖം കൊടുക്കാതെ തലതാഴ്ത്തി ഇരുന്നു…

‘”” എന്താ കുട്ടി…. അവരുടെ ഒപ്പം ഇരിക്കണോ…. :””

ടീച്ചർ വിളിച്ചു ചോതിച്ചു…. അത് കേട്ട് കുട്ടികൾ എല്ലാം ചിരിക്കാൻ തുടങ്ങി…  അവൾ അൽപ്പം ജല്യതയോടെ പെണ്കുട്ടികളുടെ സീറ്റിൽ ഇരുന്നു…

‘”” അപ്പൊ സ്റ്റുഡൻസ്… ഞാൻ എന്നെ പരിചയപ്പെടുത്താം… എന്റെ പേര് ഇന്ദു…
നിങ്ങളുടെ ആദ്യ വർഷ ക്ലാസ് ടീച്ചർ ഞാനാണ്…

and am very very strict….. “””

ടീച്ചർ അവരുടെ സ്ഥിരം പല്ലവി മുഴക്കി…

‘”” അപ്പൊ നമുക്ക് കുറച്ചു ബേസിക് ആയ കാര്യങ്ങൾ പഠിക്കാം… ‘””

ടീച്ചർ പടിപ്പിക്കാൻ തുടങ്ങി…
പലരും താല്പര്യമില്ലാതേ അത് കേട്ടിരുന്നു…

ഇന്ദ്രൻ ഇടക്കിടെ പാർവതിയെ നോക്കുന്നുണ്ട്…
അവൾ ഇടക്ക് ഇങ്ങോട്ടും നോക്കുന്നുണ്ട്…
അൽപ്പം കഴിഞ്ഞപ്പോൾ ഇരുവരുടെയും കണ്ണുകൾ തമ്മിൽ ഉടക്കി… ഇരുവരും ഒന്നിച്ച് അങ്ങോട്ടും ഇങ്ങോട്ടും നോക്കി…

ഇന്ദ്രൻ ചെറുതായി ചിരിച്ചു….
പാർവതിയും അതേ പോലെ ചിരിച്ചു….
ഒരുതരം വളിച്ച ചിരി….

ഇതേ പോലെ അവിടെ നാലാമത്തെ ബെഞ്ചിൽ നിന്നും ഒരു പെൻകിട്ടി ഇന്ദ്രനെ നോക്കുന്നുണ്ടായിരുന്നു….  അവർ പരസ്പ്പരം നോക്കുന്നത് ആ പെണ്കുട്ടി കണ്ടു…

ആ കാഴ്ച അവളിൽ കോപമാണ് ഉണർത്തിയത്…

സമയം കടന്ന് പോയി…
ഇന്റർവെൽ ആയൽപ്പോൾ 2 ആണ്കുട്ടികൾ ഇന്ദ്രന്റെ അടുക്കലേക്ക് വന്നു…

മലയാളിയെ മലയാളി തേടി വരും എന്ന് കേട്ടിട്ടില്ലേ…
അത് തന്നെ സംഭവം… അവർതമ്മിൽ പരിചയപ്പെട്ടു…

രാഹുൽ pv എന്ന pv യും പിന്നെ ഒരു പാവം ഹരീഷും…. അവർ ഇരുവരും അവരുടെ ഇരിപ്പിടം അവിടെ ഉറപ്പിച്ചു…

pv കണ്ണൂര് കാരൻ ആണ്… ഹരീഷ് പാലക്കാടും…  അൽപ്പ നേരംകൊണ്ട് തന്നെ അവർ വല്ലാതെ അടുത്തു… ഇന്റർവെൽ വേഗത്തിൽ തീർന്നു…

ഇപ്പോൾ അവസാന ബെഞ്ചിൽ 4 പേർ ആയി….
ഇന്ദ്രൻ പാർവതിയെ നോക്കി…. അവളുടെ അടുത്തും 2 പെണ്കുട്ടികൾ വന്നിരിക്കുന്നു…

ലഞ്ച് ബ്രേക്ക് ആയപ്പോൾ കുട്ടികൾ എല്ലാം പുറത്തേക്ക്  പോയി… പാർവതിയും ആ രണ്ട് പെണ്കിട്ടികളും പുറത്തു നിൽക്കുന്നത് ഇന്ദ്രൻ കണ്ടു…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.