⚔️ദേവാസുരൻ⚒️( Demon king) 2373

അവനൽപ്പം ദേഷ്യത്തോടെ പറഞ്ഞു… അവർ വേറൊന്നും ചോദിച്ചില്ല…

എന്നാൽ ക്ലാസ്സിലെ ഒട്ടുമിക്ക കുട്ടികളുടെയും ശ്രദ്ധ അവന്റെ മേൽ ആയി…. കാരണം ആ തറവാട് അത്രക്ക് പ്രശസ്തമാണ്….

അവനോട് ഇരുന്നോളാൻ പറഞ്ഞു… ടീച്ചർ ബാക്കി ഉള്ളവരെ പരിചയപ്പെടുന്ന തിരക്കിലായി…

അപ്പൊഴെല്ലാം ഇന്ദ്രൻ തനിക്ക് വന്ന കോപം കടിച്ചമർത്തിയാണ് ഇരിക്കുന്നത്… അവന്റെ മാറ്റത്തെ നന്ദു കണ്ടിരുന്നു… നന്ദു അവന്റെ കയ്യിൽ മുറുകെ പിടിച്ച് ആശ്വസിപ്പിച്ചു….

‘””മെയ് ഐ കമ്മിങ് മിസ്……'””

ക്ലാസ്സിന് വെളിയിൽ നിന്നും ഒരു കിളി നാദം…
പുരുഷ സമൂഹത്തിന്റെ ശ്രദ്ധ അവിടേക്ക് ചലിച്ചു…
എന്നാൽ ആ ശബ്ദത്തിന്റെ ഉടമയെ കാണാൻ അവർക്ക് സാധിച്ചില്ല…

‘”” എന്താ കുട്ടി ഇത്…. എത്ര നേരായി ബെൽ അടിച്ചിട്ട്…. ‘””

“”” സോറി മിസ്…. സീനിയർ ചേട്ടന്മാർ….. ‘””

അവൾ പറഞ്ഞു നിർത്തി…

‘”” മ്മ്…. കേറ്…. ‘””

മിസ് പെർമിഷൻ നൽകി… അങ്ങനെ ആ കുട്ടി ഉള്ളിലേക്ക് കയറി… ആ പെണ്കുട്ടിയെ കണ്ടതും പുരുഷ സമൂഹം വാ പൊളിച്ചുപോയി…

അത്രക്ക് സൗദര്യം… കണ്മഷി എഴുതിയ കണ്ണുകൾ…
ഒരു വെള്ള ചുരിദാർ ധരിച്ച് നെറ്റിയിൽ ഒരു ചന്ദനക്കുറിയും തൊട്ട് ഒരു തനി നാട്ടിൻപുറത്തുകാരിയുടെ ലുക്ക് ഉള്ള പെണ്കുട്ടി…

അവളെ കണ്ടതും നന്ദു ഒന്ന് ഞെട്ടി… അവൻ വേഗം ഇന്ദ്രനെ തോണ്ടി വിളിച്ചു…

ഇന്ദ്രൻ: എന്താടാ…..

നന്ദു: ടാ…. അങ്ങോട്ട് നോക്ക്…

ഇന്ദ്രൻ ആ പെണ്കുട്ടിയെ നോക്കി…

ഇന്ദ്രൻ: അതൊരു പെണ്ണ്…. അതിനെന്താ….

നന്ദു: ഹാ ബെസ്റ്റ്…. ടാ പൊട്ട ഡ്രെസ്സ് കളർ ആണൊന്ന് മാത്രം നോക്കിയാൽ പോരാ…. മുഖം കൂടെ നോക്കണം….

ഇന്ദ്രൻ: ഡ്രസ്സോ… കളറോ… നീ എന്തൊക്കെ ആണ് പറയുന്നേ….

നന്ദു: എടാ നാറി അതാണ് നിന്നെ ഇടിച്ച പെണ്കുട്ടി……

നന്ദു അത് പറഞ്ഞതും ഇന്ദ്രൻ അവളുടെ മുഖത്തേക്ക് നോക്കി….. അതേ… ഇത് അവൾ തന്നെ…

 

 

 

 

പുറകിൽ ഇരിക്കുന്ന ഇന്ദ്രനെ അവൾ കണ്ടിട്ടില്ല…
ക്ലാസ്സിൽ കേറിയതും തനിക്ക് ചുറ്റും ഇരിക്കുന്നവരെ അവൾ നോക്കി… എല്ലാരുടെയും ശ്രദ്ധ അവളിലാണ്..
അവൾ പോവാൻ തുടങ്ങിയതും ടീച്ചർ അവളെ തടുത്തു..

‘””എന്തായാലും വന്നതല്ലേ… സെൽഫ് ഇൻട്രൊഡ്യൂസ് ചെയ്ത് പോയാൽ മതി'””

ടീച്ചർ പറഞ്ഞു…

അവൾ അൽപ്പ നേരം മൗനമായി നിന്നു… പിന്നെ പറയാൻ തയ്യാറായി… അവളുടെ പേര് കേൾക്കുവാൻ പുരുഷ സമൂഹം കാതോർത്തു…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.