നാട്ടിലെ പോലെ അല്ല… രാവിലെതന്നെ ട്രാഫിക് ബ്ലോക്ക് ആയി… കോളേജിൽ എത്താൻ വൈകി…
ഒരുതരത്തിൽ റാഗിങ്ങിൽ നിന്ന് രക്ഷപ്പെട്ടു എന്ന് പറയാം… അവർ കോളേജ് കവാടത്തിലേക്ക് വണ്ടി ഓടിച്ചു കയറ്റി… ചില പെണ്ണുങ്ങൾ ഇന്ദ്രനെ നോക്കുന്നുണ്ട്… കാരണം അവനത്രക്ക് സുന്ദരനാണ്..
നന്ദു: ടാ… എല്ലാത്തിന്റെയും കണ്ണ് നിന്റെ മേലാണല്ലോ…
നന്ദു ചിരിച്ചുകൊണ്ട് പറഞ്ഞു
ഇന്ദ്രൻ: പോകാൻ പറ…
അവൻ ഒരു താൽപ്പര്യം ഇല്ലാതെ പറഞ്ഞു… കോളേജിൽ കയറിയതും ക്ലാസ് ബെൽ മുഴങ്ങിയതും ഒരുമിച്ചായിരുന്നു…
അവർ ബൈക്ക് പാർക്കിങ്ങിൽ വച്ച് ഉള്ളിലേക്ക് നടന്നു… ഭാഗ്യത്തിന് റാഗിംഗ് ചേട്ടന്മാർ കൂട്ടിൽ കയറി…
നന്ദുവിന്റെ ഉള്ളിൽ ഒരു ആശ്വാസം നിറഞ്ഞു… വേറൊന്നുമല്ല… ആദ്യ ദിനം തന്നെ ഒരു തല്ല് ഒഴിവായി എന്ന സമാധാനം… എന്നാലും അവന്റെ കൂടെ ഉള്ള സാധാനത്തിനെ ഓർത്ത് വല്ലാത്ത പേടിയാണ്…
ഒന്നര വർഷമേ കേരളത്തിലെ കോളേജിൽ പഠിച്ചള്ളു… ആ കോളേജ് തരിപ്പണമാക്കിയാണ് ഇങ്ങോട്ടുള്ള വരവ്….
അവർ വേഗം ക്ലാസ് നോക്കി നടന്നു… എവിടെയാണെന്ന് ഒരു പിടിയുമില്ല… സമയം വൈകിയത് കൊണ്ട് അവർ വേഗത്തിൽ നടന്നു…
പെട്ടെന്ന് മുന്നിൽ വന്ന ആളെ ഇന്ദ്രൻ കണ്ടില്ല…
അവർ തമ്മിൽ കൂട്ടി ഇടിച്ചു… ആ ഇടിയിൽ അവൻ വീണില്ല…. പക്ഷെ അവൾ വീണു…
അവളുടെ തല ഇന്ദ്രന്റെ മൂക്കിലാണ് കൊണ്ടത്…
ഇന്ദ്രൻ: ഏത് **** നോക്കയാടി നടക്കുന്നെ…
പെട്ടെന്ന് ദേഹം നൊന്തപ്പോൾ അവൻ ദേഷ്യത്തിൽ ചീത്ത വിളിച്ചു… നന്ദു അവനെ തടഞ്ഞു… അവൾ നിലത്തുനിന്ന് എഴുന്നേറ്റു…
‘””” സോറി…. ‘””
അവൾ പറഞ്ഞു…. ശബ്ദം ഇടറിയിരുന്നു… അവൾ അവിടുന്ന് ഓടിപ്പോയി… ആ കണ്ണുകൾ നനഞ്ഞത് അവർ ശ്രദ്ധിച്ചു…
നന്ദു: എന്താടാ ഇത്…. അറിയാതെ പറ്റിയതല്ലേ….
ഇന്ദ്രൻ: പിന്നെ മൂക്കിലേക്കണോ അടിക്കുന്നെ…
നന്ദു: എടാ മൊരടാ…. കുറച്ചു വിവരം വേണം… ഒന്നല്ലേലും ഒരു പെണ്ണല്ലേ…
ഇന്ദ്രൻ: ആഹ്…. പറ്റിപ്പോയി… വിട്…
നന്ദു: കോപ്പ്… ആദ്യം നീ ഈ ദേഷ്യം കണ്ട്രോൾ ചെയ്യ്…
ഇന്ദ്രൻ: ആഹ്… ശരി….
നന്ദു: വേഗം പോയി ആ കൊച്ചിനോട് സോറി പറ….
ഇന്ദ്രൻ: പറയാ… നമ്മൾ ഇവടെ ഉണ്ടല്ലോ…
നന്ദു: ഇനി സീനിയർ ആണാവോ…. ആദ്യ ദിവസം തന്നെ തല്ല്… ഹാ… ബ്യൂട്ടിഫുൾ…
ഇന്ദ്രൻ: എടാ പൊട്ട… അവൾ കളർ ഡ്രെസ്സ് ആണ് എട്ടേക്കുന്നെ… അപ്പോതന്നെ അറിഞ്ഞോടെ പുതിയ അഡ്മിഷൻ ആണ്….
നന്ദു: ഇതിനിടക്ക് അതും നോക്കിയോ…
ഇന്ദ്രൻ: എനിക്കെ… കണ്ണ് നേരെ കാണാം… പിന്നെ തല്ല്… ഇങ്ങോട്ട് വന്ന് മുട്ടാൻ നിന്നാൽ അങ്ങോട്ട് നന്നായി കൊടുക്കും…
നന്ദു: എന്റെ പൊന്ന് ഇന്ദ്ര…. നീ ഒന്ന് നന്നാവ്….
ഇന്ദ്രൻ: പിന്നേ… കണ്ടവന്റെ തല്ല് വാങ്ങി നന്നവേണ്ട കാര്യമൊന്നും ഈ ഇന്ദ്രന് ഇല്ല…
നന്ദു: ആഹ്… അത് വിട്… ക്ലാസ് എവടാന്ന് നോക്കാ വാ…
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???