അവൾ വീണ്ടും അലറി… പക്ഷെ അത് അവളെ ഓർത്തല്ല… രുദ്രന്റെ പുറകിൽ കത്തികൊണ്ടുവരുന്മാവനെ കണ്ടാണ്…
എന്തെങ്കിലും ചെയ്യാൻ സാധിക്കുന്നതിന് മുന്നേ ആ കത്തി അവന്റെ പുറകിൽ തറച്ചു കയറി… ദേവു അലറി… എന്നാൽ രുദ്രന്റെ കണ്ണ് ഇപ്പോഴും അവളുടെ മേലെ ആണ്…
‘”” ദേവു….. ‘””
രുദ്രൻ അവളെ വിളിച്ചു…
എന്നാൽ അപ്പോൾ തന്നെ അവനെ കുത്തിയവൻ കത്തി വലിച്ചൂരി വീണ്ടും അവന്റെ പുറകിൽ കുത്തി…
അവന്റെ ദേഹത്തുനിന്ന് ചോര ഒലിച്ചിറങ്ങി…
അവൻ വീണ്ടും കത്തി വലിച്ചൂരി…
എന്നാൽ കുത്തുന്നതിന് മുന്നേ രുദ്രൻ ആ കാതിയിൽ പിടിത്തമിട്ടു… അവൻ തിരിഞ്ഞ് കുത്തിയവന്റെ കഴുത്തിൽ പിടിത്തമിട്ടു…
അവന്റെ കരുത്താൽ അയാൾ മുകളിലേക്ക് ഉയർന്നു… ശ്വാസത്തിനായി അവൻ പിടഞ്ഞു…
പെട്ടെന്ന് അവന്റെ തലക്ക് പുറകിൽ വേറൊരാൾ കമ്പി കഷ്ണം കൊണ്ട് ശക്തിയിൽ അടിച്ചു…
വേദനയാൽ രുദ്രന്റെ പിടി അയഞ്ഞു… അവൻ നിലത്ത് വീണ് ശ്വാസത്തിനായി ചുമച്ചു… രുദ്രന്റെ തല കറങ്ങുവാൻ തുടങ്ങിയിരുന്നു…ശരീരത്തിലെ ബലം ക്ഷയിക്കുവാൻ തുടങ്ങി…
അവൻ നിലത്തേക്ക് മുട്ടുകുത്തി ഇരുന്നു… എന്നാൽ വളരെ വേഗം തന്നെ എഴുന്നേൽക്കാൻ നോക്കി… ആദ്യ ശ്രമത്തെ പരാജയപ്പെട്ടു എങ്കിലും രണ്ടാം ശ്രമം വിജയം കണ്ടു…
അവൻ എഴുന്നേറ്റു… എതിരെ നിൽക്കുന്നവൻ വീണ്ടും ആ കമ്പി കഷ്ണം കൊണ്ട് രുദ്രൻ അടിക്കാൻ വന്നു… എന്നാൽ രുദ്രൻ അവനെ ചവിട്ടി വീഴ്ത്തി…
അവൻ ദേവുവിന്റെ അടുത്തേക്ക് നടന്നു… അവൾ വാ വിട്ട് കരയുകയാണ്…
‘”” ദേവു….. ‘””
അവൻ ദയനീയമായി വിളിച്ചു…
എന്നാൽ തന്റെ ശരീരം കൂടുതൽ തളരുകയാണ്…
അവൻ നിലത്തേക്ക് വീഴാൻ പോയി… എന്നിരുന്നാലും ബാലൻസ് ചെയ്തു… തന്റെ പുറകിൽ നിന്നും രക്തം കുത്തി ഒലിക്കുന്നുണ്ട്…
ദേവു അവനരികിലേക്ക് ഓടാൻ ശ്രമിച്ചു… എന്നാൽ അയാൾ പിടിവിട്ടില്ല…
‘”” അവളേ വിടടാ…. ‘””
അവൻ വീണ്ടും പറഞ്ഞു… എന്നാൽ അവർ അതൊന്നും കേട്ടില്ല… പാതി ബോധത്തിൽ ചിലരുടെ അട്ടഹാസം അവൻ കേട്ടു…. എന്നിരുന്നാലും അവളെ രക്ഷിക്കുവാൻ അവൻ ശ്രമിച്ചു… പെട്ടെന്ന് അവന്റെ 4 ഭാഗത്തുനിന്നും 4 കത്തിക്കൾ അവന്റെ ദേഹത്തേക്ക് തറച്ചു കയറി…
Reading mode on….❤?
Starting???pwoli
Dk ഇന്നാണ് വായിച്ചത്
ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം
Ok da ✌️
അല്ല നീ എന്താ ഇവിടെ ?
എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്
Oho
അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?
ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്
Ok ?
തൻസ് ടാ മുത്തേ… പോയി വായിക്ക്
ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം
നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???
പ്രേമം കാണണം ♥
???
ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???
Ok ബ്രോ???