⚔️ദേവാസുരൻ⚒️( Demon king) 2373

ഒരു പിടച്ചിലോടെ അവൻ നിലമ്പതിച്ചു…

തൊട്ട് പുറകെ വന്നവന്റെ നെഞ്ചിലേക്ക് അവൻ ശക്തിയിൽ മെത്തിച്ചു…ആ അടിയിൽ ആയോധന കലകൾ സായക്തമാക്കിയവന്റെ ശക്തി ഉണ്ടായിരുന്നു…

അവൻ തെറിച്ച് പുറകെ വന്നവരുടെ ദേഹത്തേക്ക് വീണു… അവന്റൊപ്പം അവരും താഴേക്ക് വീണു…
ആ സമയം പുറകിൽ നിന്നും ഒരുവൻ അവന്റെ ബലമായി പിടിച്ചു… രുദ്രൻ തന്റെ തലകൊണ്ട് പുറകോട്ട് ആഞ്ഞ് അടിച്ചു.. അത് കൊണ്ടത് പിടിച്ചവന്റെ മൂക്കിൽ ആയിരുന്നു… വേദനയാൽ അവന്റെ പിടി അയഞ്ഞു… ആ സമയം തന്നെ രുദ്രൻ അവന്റെ കഴുത്തിലേക്ക്  കൈ മുട്ടുകൊണ്ട് ശക്തിയിൽ അടിച്ചു…. അവനും നിലത്തേക്ക് വീണു…

പിന്നെ വന്നവന്റെ മുഖം നോക്കി രുദ്രൻ ചാടി മുട്ടുകളുകൊണ്ട് അടിച്ചു… അയാളുടെ വായിൽ നിന്നും രക്തം തെറിച്ചു… അവനും നിലമ്പതിച്ചു…

എന്നിരുന്നാലും ആൾ ബലം കൂടുതലായിരുന്നു… എന്നാൽ അതൊന്നും അവനെ തളർത്തിയില്ല…
തന്റെ മുത്തശ്ശൻ പകർന്നു തന്ന മർമ്മ വിദ്യ അടുത്തതായി വന്നവന്റെ തുടയിൽ ഉപയോഗിച്ചു..

തള്ളവിരൽ ഉള്ളിലേക്ക് മടക്കി കൈകൊണ്ട് അവിടേക്ക് അടിച്ചു… അവന്റെ കാൽ ഞരമ്പുകൾ സ്ഥാനം മാറി… കാലിന്റെ രക്തയോട്ടം നിലച്ചു… മുഴുവൻ മരവിപ്പ്… തളർന്ന കാലുമായി അവൻ നിലത്തേക്ക് ഇരുന്നു…

പിന്നെയും രണ്ടുപേർ അവനെ തല്ലുവാനായി ഓടി അടുത്തു…  രുദ്രൻ ചാടി വട്ടം കറങ്ങി അവരുടെ തലയിലേക്ക് കാലുകൊണ്ട് ടോർണാഡോ കിക്ക്‌ ചെയ്തു…

അടിയുടെ ആഘാതത്തിൽ അവന്റെ ചെരുപ്പിലെ പൊടി പറന്നു… അവരും നിലത്തേക്ക് മറിഞ്ഞു…

‘”” ടാ……. ‘””

ഒരു തടിയൻ അലറികൊണ്ട് അവനെ കൊല്ലുവാൻ വന്നു… രുദ്രൻ ഒട്ടും ഭയപ്പെടാതെ അവന്റെ കീഴ്ത്താടി നോക്കി ബലമായി അടിച്ചു…
അയാൾ പൂർണ്ണ നിശബ്ദതയുടെ ബോതരഹിതനായി…

‘””” രുദ്രേട്ടാ…… ‘””

പെട്ടെന്ന് ദേവു അലറി….

രുദ്രന്റെ ശ്രദ്ധ അവിടേക്ക് ചലിച്ചു…
തന്റെ ദേവുവിന്റെ പുറകിൽ ആ ചുരുണ്ട മുടിയുള്ളവൻ നിൽക്കുന്നു… ആ ഒരു നിമിഷം രുദ്രനിൽ ആദ്യമായി പേടി ഉടലെടുത്തു… അവന്റെ കയ്യിൽ കത്തി അവളുടെ കഴുത്തിൻ കീഴെ കിടക്കുന്നു… അവളുടെ മുഖം ഭയത്താൽ നിറഞ്ഞിരുന്നു…

‘”” ടാ….. അവളെ വിടടാ….. ‘””

രുദ്രൻ അവന് നേരെ അലറി… എന്നാൽ എതിരെ നിൽക്കുന്നവന്റെ മുഖത്ത് ഒരു ചെറു ചിരി മാത്രമായിരുന്നു… രുദ്രൻ അവൾക്കാരികിലേക്ക് നടക്കാൻ ഒരുങ്ങിയതും അവന്റെ കത്തി അവളുടെ കഴുത്തിലേക്ക് കൂടുതൽ അടുപ്പിച്ചു… അപ്പോൾ തന്നെ അവനവിടെ നിന്നു…

‘”” അടുത്തേക്ക് വന്നാൽ കൊല്ലും ഞാൻ…. ‘””

അവൻ അലറി… ദേവു കരയുകയാണ്… രുദ്രന്റെ കണ്ണിൽ നിന്നും കണ്ണുനീർ ഒഴുകി..

‘”” പ്ലീസ്…. അവളെ ഒന്നും ചെയ്യരുത്…. ‘””

അവൻ അവർക്ക് നേരെ അപേക്ഷിച്ചു…. അതൊന്നും അവൻ ചെവിക്കൊണ്ടില്ല…. അവന്റെ ചുണ്ടിൽ വെറും പരിഹാസ ചിരിമാത്രം…

350 Comments

  1. ?സിംഹരാജൻ

    Reading mode on….❤?

  2. Starting???pwoli

  3. രാവണാസുരൻ(rahul)

    Dk ഇന്നാണ് വായിച്ചത്
    ഇത് വായിച്ചപ്പോഴാ pv ടെ കുഞ്ഞിക്കാലിന്റെ കാര്യം അറിഞ്ഞത് ?
    എന്തായാലും തുടക്കം പൊളിച്ചു ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം ഒന്ന് പോയി pv ടെ കുഞ്ഞിക്കാൽ വായിച്ചിട്ട് വരാം

    1. രാഹുൽ പിവി

      Ok da ✌️

      1. രാവണാസുരൻ(rahul)

        അല്ല നീ എന്താ ഇവിടെ ?

        1. രാഹുൽ പിവി

          എൻ്റെ കഥയെ കുറിച്ച് പറയുമ്പോൾ ഞാൻ അല്ലേ മറുപടി തരേണ്ടത്

          1. രാവണാസുരൻ(rahul)

            Oho
            അതേയ് നിന്റെ കഥ ഇവിടെയാണോ അതോ kk യിൽ ആണോ ?

          2. രാഹുൽ പിവി

            ഇവിടെ ആറാമത്തെ പേജിൽ ഉണ്ട്

          3. രാവണാസുരൻ(rahul)

            Ok ?

    2. തൻസ് ടാ മുത്തേ… പോയി വായിക്ക്

  4. ഇന്ദ്രനെയും പാർവതിയെയും രണ്ടാമത്തെ പാർട്ടിൽ എന്തിനാ ഇന്ദ്രന്റെ സഹോദരി ആക്കിയത് അത് തീരെ ശരിയായില്ല അവർ തമ്മിൽ പ്രേമിക്കണം

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      നിനക്ക് അവരുടെ കെട്ട് കാണണോ പ്രേമം കാണണോ???

      1. പ്രേമം കാണണം ♥

  5. ഇന്നാണ് ഇത് കണ്ടത്. എന്തായാലും ഇന്ന് തന്നെ മുഴുവനും ഇരുന്നു വഴിക്കും..❤️???

    1. Ɒ?ᙢ⚈Ƞ Ҡ???‐??

      Ok ബ്രോ???

Comments are closed.