❤️ദേവൻ ❤️part 22 [Ijasahammed] 187

മറ്റുള്ള നിമിഷങ്ങളിൽ എല്ലാം വെറും

ഒരു ശരീരം മാത്രമാണ്.. ജീവിതം

അത്രമേൽ മുരടിച്ചു പോയ ഒരു ശരീരം…

ഭയം വല്ലാതെ വലിഞ്ഞുമുറുകുന്ന നേരങ്ങൾ ഉണ്ടാകാറുണ്ട്..

കാവ്യ പറഞ്ഞത് പോലെ എന്തെങ്കിലും സംഭവിച്ചാലോ എന്ന തോന്നലുകൾ എന്നിലും ഉണരുന്ന നേരങ്ങൾ ..

കുഞ്ഞിന്റെ മുഖം പോലും

കാണവയ്യാതെ കണ്ണുകൾ അടക്കാനു ള്ള ഗതികേട് വരരുതെന്ന് മാത്രമേ ഇന്ന് പ്രാർത്ഥനകളിൽ അവശേഷിക്കുന്നുള്ളൂ..

 

കുളികഴിഞ്ഞു പുറത്തിറങ്ങുമ്പോൾ എന്നത്തേയും പോലെ ക്ഷീണം മേലാകമാനം കടന്ന് പിടിച്ചു കഴിഞ്ഞിരുന്നു..

മെഡിസിൻ കഴിച്ചു കൊണ്ട് ബെഡിൽ വന്നു കിടന്നു..

ഫോൺ വീണ്ടും ശബ്ദിച്ചു …

തീർത്താൽ തീരാത്ത ഈ പാപത്തോടും അമ്മ ഒരിക്കെ പൊറുക്കുമായിരിക്കും..

ഞാൻ ഫോൺ സൈലന്റ് മോഡിൽ ഇട്ടു..

ഫോണിലെ വോൾപേപ്പറിൽ കിടന്ന് ആ കുഞ്ഞുകണ്ണുകൾ വല്ലാതെ തിളങ്ങി …

അത്രയും മനോഹരമായ അവളുടെ നുണക്കുഴികളിൽ കണ്ണുകൾ തത്തി നടന്നു..

അവസാനമായി അത്രമേൽ സന്തോഷത്തോട് കൂടെഇരുന്നിരുന്ന നാളിൽ ഞാൻ എടുത്ത ഫോട്ടോ ആണത് ..

കഴിഞ്ഞ പിറന്നാളിന്..

ആ കുഞ്ഞു ഉടുപ്പ് അവൾക്ക് വല്ലാതെ ചേരുന്നുണ്ട്..

അവളുടെ കണ്ണുകൾക്ക് അന്ന് വല്ലാത്ത തെളിച്ചമായിരുന്നു.. ഞാൻ ഓർത്തു..

വിരഹദിനങ്ങളിൽ കടന്ന് പോയ പിറന്നാളുകളെക്കാൾ ഏറെ വിഷമിച്ചതും എന്നാൽ അത്രമേൽ സന്തോഷിച്ചതും അന്നായിരുന്നു…

ഒരിക്കൽ കൂടി അവളെ ചേർത്ത് നിർത്താൻ കഴിയുമോ മനസ്സ് വീണ്ടും ആകുലതപെട്ടു തുടങ്ങി…

പുറത്ത് ഇരുട്ട് കനക്കുന്നതിനനുസരിച് ചിന്തകൾക്ക് കട്ടി കൂടി കൂടി വന്നൊടുവിൽ എപ്പോഴോ മയക്കത്തിലേക്ക് വീണു …

വാതിലിൽ തുടർച്ചയായിയുള്ള മുട്ട് കേട്ടാണ് കണ്ണ് തുറന്നത്. മണി പന്ത്രണ്ടു അടിച്ചിരിക്കുന്നു.

ഉറക്കച്ചടവോടെ മുറിതുറന്നു.

 

“എന്താ പെണ്ണെ ഒന്നും കഴിക്കണ്ടേ നിനക്ക്.

നേരം എത്രയായിന്നാ..?

9 Comments

  1. Thirichu vannello orupadu sandhosham.kathirunnu vayikunna kadhakalil onnanu devan.sivaniyude mattam ishttapettu.pakshe aa mattam kknd bhalam kanumo ennu kandariyam.athramel neejanaya pranavine vidhi thanne thalliparayum ennu vijarikunnu.oru maranam koode thaanganulla seshi illathonda?.achu marichath ippazhum theeranovanu.ini undavunna karyangal enthavumenn ariyanayi kathirikunnu.

    1. ??ok. Brooo…. Okke set akkaam mmakk adtha part il okey?

  2. വന്നു അല്ലെ ഒരുപാടു സന്തോഷം ❤.
    ഞാൻ വായിച്ചില്ലട്ടോ കുറച്ചധികം തിരക്കിലാണ്.വായിച്ചു പകുതി വച്ച ഒരുപാടു കഥകളുടെ തുടർ ഭാഗങ്ങൾ വന്നിട്ടുണ്ട്. ഒന്നും വായ്ക്കാൻ പറ്റിട്ടില്ല.
    ആഗ്രഹം മാത്രം പോരല്ലോ അതിനു പറ്റിയ സമയവും അന്തരീഷവും കിട്ടണ്ടേ. വായിച്ചു കഴിഞ്ഞാൽ ഉടനെ എന്റെ കമെന്റ് ഉണ്ടാകും ?.

    With lots of love❤
    Comrade.

    1. Waiting….. ✌?❤️

  3. ❤️❤️❤️❤️❤️

  4. ഒരുപാട് ഇഷ്ടമായി ശിവനിയുടെ മാറ്റം വളരെ നന്നായി എന്തും എതിർത്ത് നിൽക്കാൻ അവൾ മനസ് കൊണ്ടും ശരീരം കൊണ്ടും അവൾ തയ്യാറായി എന്ന് പറയുന്നതാവും ശെരി
    എല്ലാ പാർട്ടിനെക്കാളും വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് എങ്കിലും അധികം ദീർപ്പിക്കാതെ ഇതിനൊരു ക്ലൈമാക്സ്‌ ഞാൻ കാണുന്നു വേഗം തരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു
    നോക്കി ഇരിക്കുകയായിരുന്നു ഈ കഥ വരുന്നതും നോക്കി ഒരുപാട് നന്ദി ഉണ്ട്
    അപ്പൊ ഹാപ്പി ഓണം ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  5. ഈ പാർട്ടും നന്നായിട്ടുണ്ട് ??
    അപ്ഡേഷൻ ഒന്നും കാണാത്തതിനാൽ നിർത്തി എന്നാണ് വിചാരിച്ചത് ??…എന്തായാലും വീണ്ടും എഴുതി തുടങ്ങിയതിൽ സന്തോഷം???….

  6. കൈലാസനാഥൻ

    ആകാംക്ഷയോടെ കാത്തിരുന്ന ഒരു കഥയാണ് ഇത്. പക്ഷേ നിരാശയാണ് ഫലം ഉണ്ടായത് അതായത് കഥയുടെ തുടർച്ച എന്ന രീതിയിൽ മുന്നോട്ട് പോയിട്ടില്ല. കുറച്ച് കൂടി പേജുകൾ കൂടി എഴുതി പോസ്റ്റ് ചെയ്താൽ നന്നായിരുന്നേനേ. ശിവാനി കഥയുടെ തുടക്കത്തിലെന്ന പേലെ വീണ്ടും കാവ്യയുടെ അടുത്തെത്തി അതും പ്രണവ് അവിടെ ഉണ്ടെന്ന അവൾ അറിയിച്ചതിൻ പ്രകാരം. ദേവനോടുള്ള അതീവ സ്നേഹത്തിന്റെ പുറത്തും അച്ചുവിനോടുള്ള കടമയുടെ പുറത്തും ആണ് പ്രണവിനെ ഇല്ലാതാക്കാൻ അവൾ ഇറങ്ങിപുറപ്പെട്ടത്. ആ കൃത്യം യാഥാർത്ഥ്യമാകുമോ അത് ശിവാനി കണ്ട സ്വപ്നം പോലെ സംഭവിക്കുമോ ? ഈ കഥയ്ക്ക് ശരിക്കും ” ശിവാനി ” എന്നാണ് പേരിടേണ്ടിയിരുന്നത് കാരണം അവൾ ആണ് തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. കൂടുതൽ ദിവസങ്ങൾ നീണ്ടാൽ പേജിന്റെ എണ്ണം കൂട്ടി എഴുതിയിടുക. ഭാവുകങ്ങൾ, സന്തോഷപ്രദമായ “ഓണം ” ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

Comments are closed.