❤️ദേവൻ ❤️part 22 [Ijasahammed] 187

ഇന്ന് ആ പേര് ആലോചിക്കുമ്പോൾ മനസിലേക്ക് ഓടി എത്തുന്നത് ഇരുട്ട് നിറഞ്ഞ മുറിയിൽ തങ്ങിനിന്ന ഏങ്ങലുകൾ മാത്രമാണ്…

ആ ഏങ്ങലുകൾക്കെല്ലാം ഒരേ ഒരു കാരണം അതേ സൗഹൃദം തന്നെയായിരുന്നു…

 

മുഖം വീർപ്പിച്ചു കൊണ്ട് മുന്നിൽ ഇരിക്കുന്ന കാവ്യയെ ശ്രദ്ധിച്ചതും ഉള്ളിലൊരു ചിരിപൊട്ടി…

 

“അച്ചാറെവിടെ..??””

 

അരികിൽ ഇരുന്ന അവളുടെ പാത്രം അടുത്തേക്ക് വലിച്ചു പിടിച്ചു കൊണ്ട് ഞാൻ അതിലേക്ക് എത്തിനോക്കി…

“എന്റെ പ്ലേറ്റിൽ ആണോ നീ ഇട്ട് വെച്ചേക്കണേ…??””

തിരിച്ചു വലിച്ചു കൊണ്ട് ഉള്ള അവളുടെ ചോദ്യം കേട്ട് ഞാനൊന്ന് ചുമല് കുലുക്കി…

“നീ എടുത്തുണ്ണോ നോക്കിയേതാടി… ”

ഞാൻ ചുണ്ട് പിളർത്തി ചോദിച്ചു..

 

“ആ ഇപ്പൊ കണ്ടില്ലേ എടുത്തിട്ടില്ല..

ഫ്രിഡ്ജിൽതന്നെ ണ്ട് പോയി എടുത്തോ..””

“ഉവ്വ…!!”

ചിരിച്ചു കൊണ്ട് ഒന്ന് തൊഴുതു കാണിച്ച് ഞാൻ ഫ്രിഡ്ജിനു അരികിലേക്കായി നടന്നു…

“അമ്മ വിളിച്ചിരുന്നു…!!”

തിരിച്ചു മേശമേൽ വന്നിരുന്നു അച്ചാർ വിളമ്പുന്നതിനിടക്ക് ഞാൻ അവളോടായി പറഞ്ഞു..

 

“എന്നിട്ട് നീ എന്ത് പറഞ്ഞു..?.””

 

“എടുത്തില്ലാ..അത്രന്നെ..!!”

 

പുരികം പൊക്കിയുള്ള അവളുടെ നോട്ടത്തിന് മറുപടിയായി ഞാൻ തുടർന്നു..

 

“അമ്മക്ക് എന്തെക്കെയോ മനസ്സിലായിട്ടുണ്ടെടി..

9 Comments

  1. Thirichu vannello orupadu sandhosham.kathirunnu vayikunna kadhakalil onnanu devan.sivaniyude mattam ishttapettu.pakshe aa mattam kknd bhalam kanumo ennu kandariyam.athramel neejanaya pranavine vidhi thanne thalliparayum ennu vijarikunnu.oru maranam koode thaanganulla seshi illathonda?.achu marichath ippazhum theeranovanu.ini undavunna karyangal enthavumenn ariyanayi kathirikunnu.

    1. ??ok. Brooo…. Okke set akkaam mmakk adtha part il okey?

  2. വന്നു അല്ലെ ഒരുപാടു സന്തോഷം ❤.
    ഞാൻ വായിച്ചില്ലട്ടോ കുറച്ചധികം തിരക്കിലാണ്.വായിച്ചു പകുതി വച്ച ഒരുപാടു കഥകളുടെ തുടർ ഭാഗങ്ങൾ വന്നിട്ടുണ്ട്. ഒന്നും വായ്ക്കാൻ പറ്റിട്ടില്ല.
    ആഗ്രഹം മാത്രം പോരല്ലോ അതിനു പറ്റിയ സമയവും അന്തരീഷവും കിട്ടണ്ടേ. വായിച്ചു കഴിഞ്ഞാൽ ഉടനെ എന്റെ കമെന്റ് ഉണ്ടാകും ?.

    With lots of love❤
    Comrade.

    1. Waiting….. ✌?❤️

  3. ❤️❤️❤️❤️❤️

  4. ഒരുപാട് ഇഷ്ടമായി ശിവനിയുടെ മാറ്റം വളരെ നന്നായി എന്തും എതിർത്ത് നിൽക്കാൻ അവൾ മനസ് കൊണ്ടും ശരീരം കൊണ്ടും അവൾ തയ്യാറായി എന്ന് പറയുന്നതാവും ശെരി
    എല്ലാ പാർട്ടിനെക്കാളും വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് എങ്കിലും അധികം ദീർപ്പിക്കാതെ ഇതിനൊരു ക്ലൈമാക്സ്‌ ഞാൻ കാണുന്നു വേഗം തരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു
    നോക്കി ഇരിക്കുകയായിരുന്നു ഈ കഥ വരുന്നതും നോക്കി ഒരുപാട് നന്ദി ഉണ്ട്
    അപ്പൊ ഹാപ്പി ഓണം ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  5. ഈ പാർട്ടും നന്നായിട്ടുണ്ട് ??
    അപ്ഡേഷൻ ഒന്നും കാണാത്തതിനാൽ നിർത്തി എന്നാണ് വിചാരിച്ചത് ??…എന്തായാലും വീണ്ടും എഴുതി തുടങ്ങിയതിൽ സന്തോഷം???….

  6. കൈലാസനാഥൻ

    ആകാംക്ഷയോടെ കാത്തിരുന്ന ഒരു കഥയാണ് ഇത്. പക്ഷേ നിരാശയാണ് ഫലം ഉണ്ടായത് അതായത് കഥയുടെ തുടർച്ച എന്ന രീതിയിൽ മുന്നോട്ട് പോയിട്ടില്ല. കുറച്ച് കൂടി പേജുകൾ കൂടി എഴുതി പോസ്റ്റ് ചെയ്താൽ നന്നായിരുന്നേനേ. ശിവാനി കഥയുടെ തുടക്കത്തിലെന്ന പേലെ വീണ്ടും കാവ്യയുടെ അടുത്തെത്തി അതും പ്രണവ് അവിടെ ഉണ്ടെന്ന അവൾ അറിയിച്ചതിൻ പ്രകാരം. ദേവനോടുള്ള അതീവ സ്നേഹത്തിന്റെ പുറത്തും അച്ചുവിനോടുള്ള കടമയുടെ പുറത്തും ആണ് പ്രണവിനെ ഇല്ലാതാക്കാൻ അവൾ ഇറങ്ങിപുറപ്പെട്ടത്. ആ കൃത്യം യാഥാർത്ഥ്യമാകുമോ അത് ശിവാനി കണ്ട സ്വപ്നം പോലെ സംഭവിക്കുമോ ? ഈ കഥയ്ക്ക് ശരിക്കും ” ശിവാനി ” എന്നാണ് പേരിടേണ്ടിയിരുന്നത് കാരണം അവൾ ആണ് തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. കൂടുതൽ ദിവസങ്ങൾ നീണ്ടാൽ പേജിന്റെ എണ്ണം കൂട്ടി എഴുതിയിടുക. ഭാവുകങ്ങൾ, സന്തോഷപ്രദമായ “ഓണം ” ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

Comments are closed.