❤️ദേവൻ ❤️part 22 [Ijasahammed] 187

ഞാൻ വെറും സർട്ടിഫിക്കറ്റ് വാങ്ങാൻ വന്നതല്ലാന്നെന്തായാലും അമ്മക്ക് മനസ്സിലായിണ്ണു..

ഫോൺ എടുത്താ പിന്നെ അതും പറഞ്ഞാകും..

എന്തെക്കെയോ പറഞ്ഞാ ഞാൻ ഒരുവിധം പിടിച്ചു നിക്കണേ..

ഇനിയും ങ്ങനെ കള്ളം പറയാൻ വയ്യാ…

അതിന് നല്ലത് ഇതാ ഫോൺ അറ്റൻഡ് ചെയ്യാതിരിക്ക്യ..””

“നന്ദ..??”

 

ആ പേര് കേട്ടതും നോവ് പടരാതിരുന്നില്ല..

 

“ദേവേട്ടന്റെ കൂടെയാണ്.. അവൾ അവിടെ ഉള്ളിടത്തോളം ദേവേട്ടൻ എങ്ങോട്ടും പുറപ്പെടില്ല.. ആ ഒരു ഉറപ്പ് എനിക്കിണ്ട്…!!”

 

പാത്രത്തിലെ വറ്റുകളിൽ വിരലുകൾ തത്തിനടന്നു..

“എല്ലാം നേരയാവണ വരെ അല്ലെ ഒള്ളൂ..

സാരല്യ..

അവൾ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..

അത് കഴിഞ്ഞാപിന്നെ നിന്നെ ഈ വഴിക്കെങ്ങാൻ കണ്ടാ ചവിട്ടും ഞാൻ പറഞ്ഞേയ്ക്കാം…!!””

ഞാനൊന്നു ചിരിച്ചു..

ചിരിക്കുക മാത്രം ചെയ്തു..

പിറ്റേന്ന് ആദ്യം ചെന്നത് ഹോസ്പിറ്റലിലേക്ക് ആയിരുന്നു..

 

“ആള് ഉഷാറായിട്ട് തന്നെ

ഇരിക്കുന്നുണ്ട് ..”

ഡോക്ടറുടെ വാക്കുകൾ മനസ്സിനെ കുളിർപ്പിച്ചു..

മനസ്സിൽ നിന്നെന്ന പോലെ ഒരു ചിരി മുഖത്തു പ്രകാശിച്ചു..

എല്ലാം കഴിഞ്ഞ് ഓഫീസിൽ എത്തുമ്പോൾ മണി 12
കഴിഞ്ഞിരുന്നു…

“ശിഖാ…

എന്താ വൈകിയേ…??”

കയറി വന്നപാട് കേട്ട ചോദ്യത്തിന് ഒരു ഹോസ്പിറ്റൽ കേസ് ഉണ്ടായെന്ന് മാത്രം പറഞ്ഞു ഒഴിഞ്ഞു..

അവന്റെ കണ്ണിൽ ഞാൻ ഒരു ഡിവോഴ്സഡ് ലേഡി ആണ്..

9 Comments

  1. Thirichu vannello orupadu sandhosham.kathirunnu vayikunna kadhakalil onnanu devan.sivaniyude mattam ishttapettu.pakshe aa mattam kknd bhalam kanumo ennu kandariyam.athramel neejanaya pranavine vidhi thanne thalliparayum ennu vijarikunnu.oru maranam koode thaanganulla seshi illathonda?.achu marichath ippazhum theeranovanu.ini undavunna karyangal enthavumenn ariyanayi kathirikunnu.

    1. ??ok. Brooo…. Okke set akkaam mmakk adtha part il okey?

  2. വന്നു അല്ലെ ഒരുപാടു സന്തോഷം ❤.
    ഞാൻ വായിച്ചില്ലട്ടോ കുറച്ചധികം തിരക്കിലാണ്.വായിച്ചു പകുതി വച്ച ഒരുപാടു കഥകളുടെ തുടർ ഭാഗങ്ങൾ വന്നിട്ടുണ്ട്. ഒന്നും വായ്ക്കാൻ പറ്റിട്ടില്ല.
    ആഗ്രഹം മാത്രം പോരല്ലോ അതിനു പറ്റിയ സമയവും അന്തരീഷവും കിട്ടണ്ടേ. വായിച്ചു കഴിഞ്ഞാൽ ഉടനെ എന്റെ കമെന്റ് ഉണ്ടാകും ?.

    With lots of love❤
    Comrade.

    1. Waiting….. ✌?❤️

  3. ❤️❤️❤️❤️❤️

  4. ഒരുപാട് ഇഷ്ടമായി ശിവനിയുടെ മാറ്റം വളരെ നന്നായി എന്തും എതിർത്ത് നിൽക്കാൻ അവൾ മനസ് കൊണ്ടും ശരീരം കൊണ്ടും അവൾ തയ്യാറായി എന്ന് പറയുന്നതാവും ശെരി
    എല്ലാ പാർട്ടിനെക്കാളും വളരെ നല്ല ഒരു പാർട്ട്‌ തന്നെ ആയിരുന്നു ഇത് എങ്കിലും അധികം ദീർപ്പിക്കാതെ ഇതിനൊരു ക്ലൈമാക്സ്‌ ഞാൻ കാണുന്നു വേഗം തരുമെന്ന വിശ്വാസത്തോടെ കാത്തിരിക്കുന്നു
    നോക്കി ഇരിക്കുകയായിരുന്നു ഈ കഥ വരുന്നതും നോക്കി ഒരുപാട് നന്ദി ഉണ്ട്
    അപ്പൊ ഹാപ്പി ഓണം ഇതിലും മികച്ച ഒരു പാർട്ടിനായി കാത്തിരിക്കുന്നു
    എന്ന് സ്നേഹത്തോടെ
    ⚔️⚔️⚔️Nayas⚔️⚔️⚔️

  5. ഈ പാർട്ടും നന്നായിട്ടുണ്ട് ??
    അപ്ഡേഷൻ ഒന്നും കാണാത്തതിനാൽ നിർത്തി എന്നാണ് വിചാരിച്ചത് ??…എന്തായാലും വീണ്ടും എഴുതി തുടങ്ങിയതിൽ സന്തോഷം???….

  6. കൈലാസനാഥൻ

    ആകാംക്ഷയോടെ കാത്തിരുന്ന ഒരു കഥയാണ് ഇത്. പക്ഷേ നിരാശയാണ് ഫലം ഉണ്ടായത് അതായത് കഥയുടെ തുടർച്ച എന്ന രീതിയിൽ മുന്നോട്ട് പോയിട്ടില്ല. കുറച്ച് കൂടി പേജുകൾ കൂടി എഴുതി പോസ്റ്റ് ചെയ്താൽ നന്നായിരുന്നേനേ. ശിവാനി കഥയുടെ തുടക്കത്തിലെന്ന പേലെ വീണ്ടും കാവ്യയുടെ അടുത്തെത്തി അതും പ്രണവ് അവിടെ ഉണ്ടെന്ന അവൾ അറിയിച്ചതിൻ പ്രകാരം. ദേവനോടുള്ള അതീവ സ്നേഹത്തിന്റെ പുറത്തും അച്ചുവിനോടുള്ള കടമയുടെ പുറത്തും ആണ് പ്രണവിനെ ഇല്ലാതാക്കാൻ അവൾ ഇറങ്ങിപുറപ്പെട്ടത്. ആ കൃത്യം യാഥാർത്ഥ്യമാകുമോ അത് ശിവാനി കണ്ട സ്വപ്നം പോലെ സംഭവിക്കുമോ ? ഈ കഥയ്ക്ക് ശരിക്കും ” ശിവാനി ” എന്നാണ് പേരിടേണ്ടിയിരുന്നത് കാരണം അവൾ ആണ് തുടക്കം മുതൽ നിറഞ്ഞു നിൽക്കുന്ന ഒരേ ഒരു കഥാപാത്രം. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു എന്നേയുള്ളു. കൂടുതൽ ദിവസങ്ങൾ നീണ്ടാൽ പേജിന്റെ എണ്ണം കൂട്ടി എഴുതിയിടുക. ഭാവുകങ്ങൾ, സന്തോഷപ്രദമായ “ഓണം ” ആയിരിക്കട്ടെ എന്ന് ആശംസിക്കുന്നു.

Comments are closed.