Demon’s Way Ch- 6 [Abra Kadabra] 164

എന്തുകൊണ്ടാണ് ലിസ ബക്കിനെ ഇങ്ങനെ തല്ലിച്ചതച്ചതെന്ന് ഇപ്പോളും ആർക്കും അറിയില്ല, എന്നാലും ബക്ക് വല്ലാതെ ഡിപ്രെഷനിൽ ആയിരുന്നു. നിസ്സാരമായ കാര്യങ്ങൾ കണ്ടെത്തി  അവൻ പലപ്പോൾ ആയി ഇന്ദ്രജിത്തിനെ ഈ ഇടവേളയിൽ മർദ്ദിച്ചു. ബക്ക് ഒരു മാജിക് അപ്രന്റീസും  ഇന്ദ്രജിത്തിനെ ക്കാൾ ശക്തനും ആയിരുന്നല്ലോ, അത് കൊണ്ട് തന്നെ ഇന്ദ്രജിത്തിന്റെ ഗതി എല്ലായ്പ്പോഴും വളരെ മോശമായ രൂപത്തിലാണ് അവസാനിച്ചത്, അവൻ ഭ്രാന്ത് നടിച്ച് തിരിച്ചടിച്ചപ്പോഴും ബക്ക് അവനെ തല്ലുന്നത് നിർത്തുന്നതിന് പകരം ഒന്നൂടെ കൂടുതൽ ശക്തമായി അവനെ ഉപദ്രവിക്കുകയാണ് ചെയ്തത്.

 

“ബക്ക് നാറി, നീ ചെവിയിൽ നുള്ളിക്കോ. ഒരു ദിവസം നിന്റെ അമ്മയും അച്ഛനും പോലും നിന്നെ തിരിച്ചറിയാത്ത വിധം ഞാൻ നിന്നെ അടിക്കും.”എല്ലാ രാത്രിയും വെയർഹൗസിലേക്ക് മടങ്ങുമ്പോൾ ഇന്ദ്രജിത്ത് ഉച്ചത്തിൽ ബക്കിനെ ചീത്ത വിളിച്ചു.

 

ഇന്ന് ബക്ക് അവനെ വീണ്ടും തല്ലി ചതച്ചു, പോരാത്തതിന് ബക്കിന് ഒപ്പം  ഒരു ചെറിയ അസ്ഥികൂടം കൂടി ഉണ്ടായിരുന്നു. ഇന്ദ്രജിത്ത് സ്വാഭാവികമായും ഇരുവർക്കും ഒരു എതിരാളിയെ ആയിരുന്നില്ല, അവന്റെ മുഖം ഇപ്പോഴും കറുപ്പും നീലയും  നിറമുള്ള ചതവുകളാൽ നിറഞ്ഞു നിൽക്കുകയാണ്. പക്ഷെ ഈ ദിവസങ്ങളിൽ ഒരു വ്യത്യാസം അവന് തോന്നി തുടങ്ങിയിരുന്നു, അത് എന്തെന്നാ ഈ ദിവസങ്ങളിൽ ഒക്കെ തന്നെ തന്റെ വിശപ്പും അതേ പോലെ തന്നെ തന്റെ ശക്തിയും ശക്തിപ്പെട്ടുവരികയാണെന്ന് ഇന്ദ്രജിത്തിന് മനസ്സിലായി തുടങ്ങി.  എന്നും അവന് കിട്ടുന്ന റേഷൻ കഴിഞ്ഞ് വിശന്നിരിക്കുമ്പോഴെല്ലാം, അവൻ ജാക്കിനോട് കുറച്ച് ഭക്ഷണം കൂടി ചോദിക്കും.

 

ബക്ക് അവനെ തല്ലി ചതച്ചപ്പോൾ എല്ലാം മറ്റാരെയും പോലെ തന്നെ അവനും വേദനിച്ചെങ്കിലും, വെയർഹൗസിലേക്ക് മടങ്ങുമ്പോൾ ഇന്ദ്രജിത്ത് solid realm ത്തിലെ demon ആർട്ട്‌ അനുസരിച്ചു പരിശീലിക്കും, demon ബ്ലഡ്‌ തന്റെ ശരീരത്തിലൂടെ ഓടിക്കും. രാത്രിയിൽ അവന്റെ എല്ലാ വേദനകളും അതോടെ അപ്രത്യക്ഷമാകും, പിറ്റേന്ന് രാവിലെ അവൻ  പഴയതിലും നല്ല എനർജിയിലും മറ്റും ആവും. അടുത്ത തവണ ബക്കുമായി വഴക്കിട്ടപ്പോൾ, ബക്കിന്റെ അടികൾ ദേഹത്തു കൊള്ളുന്നതും അതിന്റ വേദനയും കുറഞ്ഞു വരുന്നതായി ഇന്ദ്രജിത്ത് ശ്രദ്ധിച്ചു.

 

ഓരോ അടിക്കും ശേഷം ഇന്ദ്രജിത്ത് ഉടൻ തന്നെ വെയർഹൗസിലേക്ക് മടങ്ങുകയും പരിശീലനം ആരംഭിക്കുകയും ചെയ്യും. അവന്റെ ശരീരത്തിനുള്ളിലെ demon ബ്ലഡ്‌ അവൻ അറിയാതെ തന്നെ സമയം വലിപ്പം കൂടി കൊണ്ട് ഇരുന്നു.

4 Comments

  1. Story is getting interesting. Keep up the good work

  2. Adipoli bro next part eppam kaanum

  3. Adipoli bro next part eppam kaanum

Comments are closed.