“അവർ ആദ്യം മെഡിറ്റേഷൻ ചെയ്ത് അന്തരീക്ഷത്തിൽ ഉള്ള മാജിക് എലമെന്റ് കളെ കാണാൻ ഉള്ള ശ്രമം തുടങ്ങണം, മെഡിറ്റേഷനിൽ കൂടി മാജിക്കൽ എലെൻറ്സിനെ കാണാനും അവയെ തങ്ങളുടെ ശരീരത്തിലേക്ക് ആഗീരണം ചെയ്യാനും തുടങ്ങുമ്പോൾ അവരുടെ മെന്റൽ സ്‌ട്രെങ്ത് കൂടാൻ തുടങ്ങും, അങ്ങനെ ഒരു അളവിൽ കൂടുതൽ മെന്റൽ സ്‌ട്രെങ്ത് ആയി കഴിയുമ്പോൾ അവർ മാന്ത്രിക പുസ്തകങ്ങളിൽ ഉള്ള കാര്യങ്ങൾ പഠിക്കുകയും മന്ത്രങ്ങൾ പരിശീലിക്കുകയും വേണം. ഇതിന് ഒക്കെ ഇടയിൽ എന്തെങ്കിലും സംശയങ്ങളോ ചോദ്യങ്ങളോ ഉണ്ടെങ്കിൽ അവർ ടീച്ചറോട് ചോദിച്ച് മനസ്സിലാക്കും! ” അൽപനേരം ആലോചിച്ച ശേഷം ജാക്ക് പറഞ്ഞു.
“എന്നാ ഞാനും അങ്ങനെ ചെയ്യാം, മെഡിറ്റേഷൻ ചെയ്ത് ഞാൻ മാജിക്കൽ എലമെന്റ്സിനെ കാണാം അങ്ങനെ എന്റെ മെന്റൽ സ്‌ട്രെങ്ത് കൂടി കഴിഞ്ഞാൽ, മന്ത്രങ്ങൾ പഠിക്കാൻ എനിക്ക് മാന്ത്രിക പുസ്തകങ്ങൾ നോക്കിയാൽ പോരെ. നിസ്സാരം… ” ഇന്ദ്രജിത്ത് വളരെ നിസാരമായ എന്തോ കാര്യം പറയുന്നത് പോലെ പറഞ്ഞു.
“എന്നാൽ നിന്റെ കയ്യിൽ മാന്ത്രിക പുസ്തകം ഒന്നും ഇല്ലല്ലോ?”
ജാക്ക് അത് പറഞ്ഞപ്പോൾ ഇന്ദ്രജിത്ത് ജാക്കിന്റെ അടുത്തേക്ക് വന്ന് ഇരുന്നു, അവന്റെ തോളിൽ തന്നെ കൈ ഇട്ട് ചേർത്ത് നിർത്തി ഒരു കള്ള ചിരി ചിരിച്ചു
” എനിക്ക് നീയില്ലേ എന്റെ പ്രീയപ്പെട്ട ജാക്ക്, നിനക്ക് ലൈബ്രറി വൃത്തിയാക്കുന്ന ഡൂട്ടി ഇല്ലേ?”
ഇന്ദ്രജിത്ത് ചോദിച്ചത് കേട്ട് ജാക്ക് ഞെട്ടിപ്പോയി, പെട്ടെന്ന് തന്നെ അവൻ ഒന്ന് അകന്ന് മാറി ഇരുവർക്കും ഇടയിൽ കുറച്ച് ഗ്യാപ്പ് ഉണ്ടാക്കി.
Story is getting interesting. Keep up the good work
Adipoli bro next part eppam kaanum
Adipoli bro next part eppam kaanum
Good