“ആഹ്…. ക്ഷമിക്കണം, ടോണി ഞാൻ അറിഞ്ഞില്ല, ഞാൻ ശരിക്കും ഒന്നും ഉദ്ദേശിച്ച് ചെയ്തതല്ല! ”
ജാക്ക് പെട്ടെന്ന് പരിഭ്രാന്തനായി ആ തുണിക്കഷണം ദൂരേക്ക് വലിച്ചെറിഞ്ഞു കൊണ്ട് പിറുപിറുത്തു. താൻ പിടിച്ചിരുന്ന വശത്ത് എല്ലുപൊടി ഇല്ലാതിരുന്നതിൽ അതിന് ഇടയിൽ അവൻ ദൈവത്തോട് അവൻ നന്ദിയും പറഞ്ഞു. അല്ലേൽ അവന്റെ കയ്യിലും കേറില്ലായിരുന്നോ.
“ഹാച്ച് … ഹാച്ചൂ… ആഹ് അത് മറന്നേക്ക്. ജാക്ക് ഞാൻ എന്താ ഇവിടെ? ലിസയുടെ അഗോണി ഓഫ് ദ സോൾ എന്നെ ബാധിച്ചില്ലേ? ആ പന്ന ബക്ക് എന്നെ ഒരു പരിച പോലെ ഉപയോഗിച്ചില്ലേ ?? ”
അവന്റെ കഴുത്തിലെ ചുവന്ന പാടുകളിൽ വെറുതെ ഒന്ന് വിരൽ ഓടിച്ചിട്ട്, നനഞ്ഞ തന്റെ വസ്ത്രങ്ങൾ അഴിക്കാൻ തുടങ്ങിയതിന്റെ ഇടയിൽ അവൻ തുമ്മാൻ തുടങ്ങി. ടോണി പണ്ട് ഉപയോഗിച്ചിരുന്ന ഒരു കറുത്ത ടവ്വൽ തപ്പിടുത്ത് അവന്റെ തന്റെ തലയും ദേഹവും എല്ലാം തുകർത്തി.
“ടോണി , നിന്റെ ശരീരത്തിൽ ഒരുപാട് പാടുകൾ ഉണ്ടല്ലോ!”
ജാക്കിന്റെ വാക്കുകൾ കേട്ട് ആദ്യമായി ഇന്ദ്രജിത്ത് തന്റെ പുതിയ ശരീരത്തിലേക്ക് നന്നായി നോക്കി. അവന്റെ കണ്ണുകൾക്ക് കാണാൻ കഴിയുന്നിടത്തോളം അവന്റെ ശരീരത്തിൽ മുറിപ്പാടുകൾ ഇല്ലാത്ത ഒരു ഇഞ്ച് ചർമ്മം പോലും ഉണ്ടായിരുന്നില്ല. അവൻ ഒരു ദീർഘനിശ്വാസം എടുത്തു, ടോണിയുടെ സാഹചര്യങ്ങളിൽ ഒരിക്കൽ കൂടി അവന് സഹതാപം തോന്നി.
“പാടുകൾ ഒരു മനുഷ്യന്റെ ഓർമ്മകളും മെഡലുകളുമാണ്, അവയെക്കുറിച്ച് നിനക്ക് എന്തറിയാം. എന്റെ ബോധം പോയതിന് ശേഷം എന്താണ് സംഭവിച്ചത് എന്ന് വേഗം ഒന്ന് പറ, ”
“ അഗോണി ഓഫ് ദി സോൾ മന്ത്രം നിന്നിൽ വീണതിന് ശേഷമാണ് ക്ലാസുകൾ ആരംഭിച്ചത്. ലിസ കുറച്ചു കാര്യങ്ങൾ പറഞ്ഞിട്ട് ക്ലാസ്സിലേക്ക് ഓടി. സാം അങ്കിളിനെ ഞാൻ വിളിച്ചുകൊണ്ട് വന്നിട്ട് ഞങ്ങൾ രണ്ടുപേരും നിന്നെ തിരികെ ഇങ്ങോട്ട് കൊണ്ട് വന്നു !” ജാക്ക്
“അപ്പോൾ അങ്കിൾ സാം അടുത്തുണ്ടായിരുന്നു അല്ലേ… അല്ലാ , ലിസ പോകുന്നതിന് മുമ്പ് എന്താ പറഞ്ഞത്?”
തന്റെ ദേഹം തുടക്കുന്നത് തുടരുന്നതിന്റെ ഇടയിൽ ഇന്ദ്രജിത്ത് ചോദിച്ചു. അങ്കിൾ സാം, നെക്രോമാൻസി കോഴ്‌സിലെഏറ്റവും പഴയ കാര്യക്കാരനാണ്, അദ്ദേഹത്തിന് അമ്പത് വയസ്സായിരുന്നു, ടോണിയോടും ജാക്കിനോടും അദ്ദേഹത്തിന് വളരെ അനുകമ്പ ഉണ്ട്. ടോണി അക്കാദമിയിൽ എത്തുമ്പോൾ, സാമിന് പത്തു വർഷത്തിലേറെ ഉള്ള അനുഭവ സമ്പത്ത് അക്കാദമിയിലെ ഒരു പണിക്കാരൻ എന്ന നിലയിൽ ഉണ്ടായിരുന്നു.
Story is getting interesting. Keep up the good work
Adipoli bro next part eppam kaanum
Adipoli bro next part eppam kaanum
Good