?ദൈവം? [M.N. കാർത്തികേയൻ] 340

പിന്നെയുള്ള ദിവസങ്ങൾ ഞാനവിടെ ഒറ്റക്ക് ആയിരുന്നു. കയ്യിലെ സിഗരറ്റ് മൊത്തം വലിച്ചു തീർന്നപ്പോൾ ആണ് ഞാൻ വീടിനു വെളിയിലിറങ്ങിയത്. വീടിനു തൊട്ടടുത്തു ആണ് അമ്പലം. കടയിൽ നിന്നും സിഗരറ്റും വാങ്ങി തിരിച്ചു വീട്ടിലേക്ക് വരുമ്പോഴാണ് അമ്പലത്തിനടുത്തു ഒരു ആൾക്കൂട്ടം ഞാൻ കണ്ടത്. എന്താ സംഭവം എന്നറിയാൻ ഞാനവിടേക്ക് ചെന്നു.

“കള്ളി ഭൂലോക കള്ളി, ചെറു പ്രായത്തിൽ ഇങ്ങനെ ആണെങ്കിൽ നീയൊക്കെ വളർന്നാൽ എന്താവുമെടീ”

അവിടെ നിന്നൊരു ഉച്ചത്തിലുള്ള ശകാരവും ആരോ അടികൊണ്ടു വീഴുന്ന കാഴ്ചയും ഞാൻ കണ്ടു. ആളുകളെ വകഞ്ഞു മാറ്റി ഉള്ളിലേക്ക് കയറിയ ഞാൻ കണ്ടത് തറയിൽ വീണു കിടക്കുന്ന ഒരു കൊച്ചു പെണ്കുട്ടിയെ ആണ്.

അവളുടെ ചുണ്ടുകൾ അടികൊണ്ടു പൊട്ടിയിരുന്നു. ആ കുഞ്ഞി കണ്ണുകൾ നിറഞ്ഞു തുളുമ്പി തന്നെ തല്ലിയ ആളെ നോക്കി. പാവം. ഒരു പഴകിയ പാവാടയും ഉടുപ്പും ആണ് വേഷം. ആഭരണങ്ങൾ ഇല്ല.

ചുറ്റും നിൽക്കുന്നവർ ഒന്നും മിണ്ടാതെ ഇരുന്നത് എന്നെ ഞെട്ടിച്ചു. അടുത്ത അടി അടിക്കാൻ വന്ന അയാളെ ഞാൻ തടഞ്ഞു

“താനിതെന്തു പോക്രിത്തരമാടോ കാണിക്കുന്നത്. കുഞ്ഞു കുട്ടിയെ ആണോ തല്ലുന്നത്. അതിനു വല്ലോം പറ്റിയാൽ താൻ സമാധാനം പറയുമോ”

“ഈശ്വരന്റെ മുതൽ കട്ടു തിന്നാൻ നോക്കുന്ന ഇത്തരം ജന്തുക്കൾ ഒക്കെ ചാവുന്നത് ആണ് നല്ലത്. ഇവൾ എന്താ കാണിച്ചത് എന്നറിയാമോ, ഭണ്ഡാരത്തിൽ ഇടാൻ ആരോ എറിഞ്ഞ പൈസ എടുത്തു കൊണ്ട് ഓടാൻ നോക്കി. ആ ഇവളെ പിന്നെ എന്ത് ചെയ്യണം”

“തുഫ്… താനൊക്കെ ഒരു മനുഷ്യൻ ആണോടോ. കൊച്ചു പിള്ളേർക്ക് എന്തറിയാം. പറഞ്ഞു മനസ്സിലാക്കുന്നതിന് പകരം അടിക്കുന്നോ. ദൈവത്തിന്റെ പേരും പറഞ്ഞു ഇമ്മാതിരി പോക്രിത്തരം ആണോടോ കാണിക്കുന്നത്.”

115 Comments

  1. Like number 300 ath nhanaaa???? clean …. pavam sreekutty …. theme nu vendi ulla kadhapathram aanelum vazhiyarikilum road sidilum oke ulla orupad sreekutimare orthpoyi?

  2. ഹീറോ ഷമ്മി

    ഡാ… കാർത്തി…. നല്ല പ്രമേയം… നല്ല അവതരണം….. ഏറെ പ്രസക്തമായ വിഷയം…. നിന്റെ തൂലികയിൽനിന്നും ഇനിയും ഇത്തരം കഥകൾ പിറക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു….❤❤…..

    1. താങ്ക്സ് മുത്തേ??????

  3. ദൈവം സത്യവും മിഥ്യയും. കൊള്ളാം മകനെ. നിന്നിൽ നോം നല്ലൊരു ഭാവി കാണുന്നു. ❤️❤️❤️

    Ps: YouTube link കൊള്ളാം.

    1. ആ പടം സൂപ്പർ ആണ്.ഒന്നു കണ്ടു നോക്ക് നിങ്ങടെ കാഴ്ചപ്പാട് തന്നെ മാറ്റിക്കളയും.
      താങ്ക്സ്????

  4. വായിക്കാം ❤

  5. Daa?.. adipoli ayittund❤️..

    Sherikum aara daivam ennu paranju thamnu… super ezhuthu❤️

  6. ഖുറേഷി അബ്രഹാം

    രാഹുൽ pv സംതിങ് ഫിഷീ.

    “ദൈവത്തിനു എന്തിനാ മാമാ പൈസ.” ശ്രീ കുട്ടിയുടെ ഈ ചോത്യത്തിന്റെ ഉത്തരം അറിയില്ലേ. ദെയ്‌വതിന് അല്ല ആ പൈസ പോകുന്നത്. ദെയ്‌വതിന്റെ പേരും പറഞ്ഞൊരുഭാഗാരവും ഇല്ലാതെ ദെയ്‌വതിന് മണിമാളികകൾ ഉണ്ടാകാനും പിന്നെ അതിന് നേത്രത്തം കൊടുക്കുന്ന കമ്മിറ്റി ഭാരവാഹികളുടെ കഷ്ടപെടാതെ വയർ നിറക്കാനും വേണ്ടി മാത്രം.

    ദെയ്‌വം വസിക്കുന്നത് എവിടെ ആണെന്നോ നന്മയുള്ളവന്റെ മനസ്സിൽ ആണ്.

    കഥയുടെ തീം വളരെ അതികം നന്നായിരുന്നു. കഥയുടെ അവതരണവും ഇഷ്ടായി.

    സേതുബന്ധനം വായിക്കാൻ ഉണ്ട്. വായിച്ചതിന് ശേഷം അഭിപ്രായം പറയണ്ട്

    | QA |

    1. നിന്റെ ടൈം പോലെ മതിയെടാ.ഞാൻ വെയിറ്റ് ചെയ്യാം. ഇഷ്ട്ടപ്പെട്ടല്ലോ.അത് മതി.ഞാനും ഹാപ്പി???

      1. ഖുറേഷി അബ്രഹാം

        വലിയ കഥകൾ വായിക്കാനുള്ള സമയം ലഭിക്കുന്നില്ല. അതിപ്പോ വായിക്കാൻ പറ്റുമെന്ന് അറിയത്തില്ല

        1. നിന്റെ സമയം പോലെ മതി മച്ചൂ.

  7. അറക്കളം പീലിച്ചായൻ

    ????????????

    1. എന്തു പറ്റി രമണാ

  8. കറുപ്പിനെ പ്രണയിച്ചവൻ.

    ❤️❤️❤️❤️❤️

  9. ❤️❤️❤️

  10. രാവണാസുരൻ(rahul)

    കാർത്തി bro

    കഥ വളരെ ഇഷ്ടമായി.ശ്രീക്കുട്ടിയുടെ ആ ചോദ്യം മനസ്സിൽ തന്നെ കൊണ്ടു
    “ദൈവത്തിന് എന്തിനാ മാമ പൈസ”
    സത്യത്തിൽ ദൈവത്തിന് പൈസയുടെ ആവശ്യം തന്നെ ഇല്ല എന്ന് തന്നെയാണ് എന്റെയും കാഴ്ചപ്പാട്.മനുഷ്യർ തങ്ങളുടെ കാര്യസാധ്യത്തിന് കൊടുക്കുന്ന കൈക്കൂലി
    അത് ഉപയോഗിക്കുന്നത് ദൈവത്തിന്റെ പേരിൽ കച്ചവടം നടത്തുന്നവരും.

    എന്നാലും PV ക്ക് നല്ലൊരു കഥാപാത്രം കിട്ടി
    ഇപ്പൊ അവസരം കൂടിക്കൂടി വരുവാ pv ക്ക്
    എന്താകുമോ എന്തോ ?

    1. പി വി നാളത്തെ ദുൽക്കർ ആണ്.ഇനി ഓസ്കാർ ആണ് ലക്‌ഷ്യം

      1. രാവണാസുരൻ(rahul)

        മ്മക്ക് ഓന് ഓസ്കാർ മേടിച്ചു കൊടുക്കാം?

        1. രാഹുൽ പിവി

          ഓസ്കാർ ഇല്ലേലും സാരമില്ല എന്നെ തല്ലി കൊല്ലാതെ ഇരുന്നാൽ മതി ?

          1. രാവണാസുരൻ(rahul)

            ഹഹഹ
            നീ ഇതൊക്കെ എങ്ങനെ അറിയുന്നെടാ ഊവേ ഞാൻ ഒരു tragedy കഥ എഴുതാൻ പ്ലാൻ ചെയ്തതാ ?

          2. എഴുത് മോനെ.പൊളിക്ക്

  11. Great message?????

  12. മനോഹരമായ രചന.. നല്ല അവതരണം.. ചിന്തിപ്പിക്കുന്ന എഴുത്തു.. മറ്റൊരുവന്റെ കണ്ണീരൊപ്പുന്നവൻ ആരോ അവൻ ദൈവമാണ്.. മൂല്യബോധമുള്ള ഒരു തലമുറ വളർന്ന് വരട്ടെ.. ആശംസകൾ കൂട്ടേ??

Comments are closed.