അങ്ങനെ കാത്തിരുന്നു കാത്തിരുന്നു ശ്രീ വന്നു….ശ്രീ ക്ലാസിൽ കയറിയപ്പോ തന്നെ ഞാൻ മുഖം താഴ്ത്തി ഇരുന്നു.. എനിക്ക് സത്യത്തിൽ ചിരി വന്നു അവന്റെ പേപ്പർന്റെ കാര്യം ഓർത്തപ്പോ തന്നെ … ദീപ്തിനേം സൈറനേം നോക്കിയപ്പോ രണ്ടു പേരും എന്നെ നോക്കി ചിരിക്കുന്നുണ്ട്..
കുറച്ചു കഴിഞ്ഞു ബാക്കിലേക് പതിയെ തിരിഞ്ഞു നോക്കിയപ്പോ ആൾ എന്നെ ഇടക്ക് നോക്കി ചിരിക്കുന്നു…അത് എനിക്ക് അത്രക് ഇഷ്ടപ്പെട്ടില്ല..അവന്റെ ഒരു ചിരി കണ്ടില്ലേ …പിന്നെ ഞാൻ കുറച്ചു സീരിയസ് ആയി തന്നെ ഇരുന്നു ക്ലാസ്സിൽ ശ്രദ്ധിച്ചു…അതിന് ശേഷം പിറകിലേക് നോക്കിയതേയില്ല..
ക്ലാസ്സ് കഴിഞ്ഞു സാദാരണ ഞങ്ങൾ കുറച്ചു സമയം ക്ലാസിൽ എല്ലാരോടും കത്തി അടിച്ചു കാന്റീനിലും കേറി ജ്യൂസ് കുടിച്ചിട്ടേ ഹോസ്റ്റലേക് പോവാറുള്ളു.. ഇന്ന് നേരത്തെ ഹോസ്റ്റലേക് പോവാമെന്ന് പറഞ്ഞു വേഗം തന്നെ ഇറങ്ങിയതാ….
പെട്ടെന്ന് തൻവി എന്നൊരു വിളി കേട്ടു ..ആ ശബ്ദം എവിടുന്നു കേട്ടാലും എന്റെ മനസിങ്ങനെ തുടി കൊട്ടും…നോക്കണമെന്നും വേണ്ടെന്നും ഉണ്ട്….
നിവർത്തി ഇല്ലാതെ തിരിഞ്ഞു ശ്രീയെ നോക്കി…എന്നെ കാത്തിരിക്കുന്ന പോലെ നോക്കി ചിരിക്കുണ്ട്….ആൾടെ മുഖത്തു ഒരു ചമ്മലും ഇല്ല…. അയ്യേ ഇവൻ എന്ത് മനുഷ്യനാടാ.. ഇത്രേം ഒക്കെ എഴുതി ഒരു പെണ്ണിന് തന്നിട്ട് അവൻ നിക്കുന്ന നിപ്പ് നോക്കിക്കേ….
ഞാൻ അവന്റെ അടുത്ത് പോയി..
“മൂന്ന് പേരും സംഭവം വായിച്ചില്ലേ ” പുരികം പൊക്കി അവൻ ചോദിച്ചപ്പോ എനിക്ക് ചിരി വന്നു..പക്ഷെ മിണ്ടിയില്ല…
“അപ്പോ ഇനി എന്നോട് മിണ്ടില്ലേ “..അവന്റെ അടുത്ത ചോദ്യം…പാവത്തിനെ പോലെയാ ചോദ്യം എല്ലാം… ഇവന്റെ പഴയ ബിൽഡ്പ്പ് കണ്ടപ്പോൾ ഞാൻ പേടിച്ച പോലെ ഒന്നും ഇല്ല…
ഞാൻ അവന്റെ മുഖത്തേക് പുരികം ചുളിച് നോക്കി.. അപ്പോ തന്നെ ഷേക്ക്‌ഹാൻഡ്‌സ് തരാനായി അവന്റെ വലതു കൈ എനിക്ക് നേരെ കാണിച്ചു.. ശരിക്കും അത്ഭുതം തോന്നിപോയി….സത്യത്തിൽ ഇവൻ എന്തൊക്കെയാ ഈ ചെയ്യുന്നേ…
എന്തോ ഒട്ടും ആലോചികാതെ തിരിച്ചു ഞാനും ഷേക്ക്‌ഹാൻഡ് ചെയ്ത്.. ആൾ അപ്പോ ചിരിച്ചോണ്ട് ഫ്രണ്ട്‌സ് എന്ന് പറഞ്ഞു.. ഞാനും ചിരിച്ചോണ്ട് ഫ്രണ്ട്‌സ് എന്ന് തിരിച്ചു പറഞ്ഞു…
“എന്നോട് വഴക്കൊന്നും ഇല്ലാലോ” ശ്രീ ചോദിച്ചു..
ഞാൻ “മ്ച്ചും” എന്ന് പറഞ്ഞു ചിരിച്ചു കാണിച്ചു …
പെട്ടന്ന് നോക്കിയപ്പോ റോഷലും അവള്മാരും ഞങ്ങളുടെ അടുത്തേക് വരുന്നുണ്ട് …സൈറ എന്നെ നോക്കി കണ്ണുരുട്ടുന്നുണ്ട്..ഒന്നും ഇല്ലെന്നു പറഞ്ഞു ഞാൻ തലയാട്ടിയിട്ടും അവൾക് ബോധിച്ചിട്ടില്ല…
ഇന്ന് റോഷലിന്റെ വക ചിക്കു ഷേക്ക് എല്ലാർക്കും ട്രീറ്റ് ആണെന്ന് പറഞ്ഞത് കേട്ടപ്പോ തന്നെ ദീപ്‌തി ഓക്കേ പറഞ്ഞു. അവൾക് ഓക്കേ ആണെങ്കിൽ ഞങ്ങൾക്കും ഓക്കേ ആണല്ലോ …
സാദാരണ ചെക്കന്മാർ നമ്മളെ ഊറ്റാറാണ് പതിവ്.. ഇനി ബിൽ നമ്മൾ തന്നെ കൊടുക്കേണ്ടി വരുമോ ആവോ എന്നോർത്തു..
ഞാൻ വേണോന്ന് ഉള്ള ഭാവത്തിൽ നോക്കുമ്പോ ദീപ്‌തി ഹാപ്പി പക്ഷെ സൈറ അവിടെ വേണ്ടാനുള്ള ഭാവത്തിൽ നികുന്നുണ്ട്.. പെട്ടന്ന് തന്നെ ദീപ്‌തി വാ ചേട്ടന്മാരെ എന്നും പറഞ്ഞു അവരുടെ കൂടെ പോവാമെന്നു പറഞ്ഞു കണ്ണ് കാണിച്ചു.. അങ്ങനെ ഞങ്ങളും അവരുടെ കൂടെ കോളേജ് കാന്റീനിലേക് നടന്നു ..
=====================================
♥️♥️♥️♥️♥️
??
Waiting for next part
Submit ചെയ്തിട്ടുണ്ട്..?
Thudar baaganghalkk aayi kaathirikunnu
??
Kollam adipoli
Thanks bro?
Super
Thanks bro?