വലിക്കുന്നതും കുടിക്കുന്നതും എന്തെങ്കിലും ആവട്ടെ എന്നോർക്കാം പക്ഷെ മറ്റേ സാദനം കുറച്ചു dangerous ആണ്…
ക്ലാസിൽ കയറാതെ ചില എണ്ണം അടുത്തുള്ള കാട്ടിൽ കിറുങ്ങി ഇരിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്…അവർ അവരുടെ ഒരു ലോകത്താണെന്ന്.. ഭൂമി കുലുങ്ങിയാലും അവർ അറിയില്ല…..
ഒരു പരീക്ഷണം വേണോ എന്നായി അടുത്ത ചിന്ത..അവനെ ഞാൻ ഇനി ഉപദേശിച്ചു നന്നാക്കി ഒക്കെ പ്രേമിക്കാൻ ഉള്ള ക്ഷമ ഒന്നും എനിക്ക് ഇല്ല..തീരെ ക്ഷമായില്ലാത്ത കൂട്ടത്തിലാണ് ഞാൻ.. ദേഷ്യം വന്നാൽ ചിലപ്പോ എന്തെങ്കിലും ഒക്കെ പറഞ്ഞു പോവും…
“അല്ലേടാ അവന്റെ ഒരു ഔട്ട്ലൂക് ആണ് ഇതിൽ ഉള്ളത്.. ഇനി അവന്റെ ബയോപിക് എങ്ങാനും വായിച്ചാൽ എന്തായിരിക്കും നിന്റെ അവസ്ഥ.. ഇപ്പോഴാടാ എനിക്ക് സമാധാനം ആയത്.. എന്റെ അമലു വല്ലപ്പോഴും കുടിക്കുമെന്ന് പറഞ്ഞാ ഞാൻ അവനോട് ഉടക്കാറുള്ളത്…. എന്റെ ചെക്കൻ തനി തങ്കം ആണെടി തങ്കം..”ദീപ്‌തി ചിരിച്ചു പറയുന്നുണ്ട്..
“വിട്ടേക്ക് തനു..ഇത് ശെരിയാവില്ല.. അറിഞ്ഞോണ്ട് ട്രെയിനിൽ കൊണ്ട് പോയി തല വെച്ച് കൊടുക്കാൻ ഞാൻ സമ്മദിക്കില്ല” സൈറ പറഞ്ഞു..
“നീ നമ്മുടെ കൊച്ചിനെ വിഷമിപ്പിക്കാതെടി…. അവൾ ആകെ വിഷമിച്ചിരിക്കാണ്.. അവൻ നിന്നോട് ഇഷ്ടമാണെന്ന് ഒന്നും പറഞ്ഞിട്ടില്ലലോ..തത്കാലം ഇത് ഇങ്ങനെ അങ്ങ് പോവട്ടെ.. അവന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും മൂവ്മെന്റ് ഉണ്ടാവട്ടെ അപ്പോ നമുക്ക് അപ്പോ തീരുമാനിക്കാടാ.. തല്കാലം മോൾടെ ഇഷ്ടം മനസ്സിൽ തന്നെ ഇരുന്നാ മതി ” ദീപ്‌തി സമാധാനിപ്പിച്ചു..
ഞാൻ ഹ്മ്മ്മ് മൂളി..
സൈറെടെ മുഖത്തു എന്നിട്ടും തെളിച്ചമില്ല..
“ഡി സൈറകുട്ടി നിങ്ങൾ അറിയാതെ ഞാൻ ഒന്നും ചെയ്യില്ലെടി പ്രോമിസ്…. എനിക്ക് അങ്ങനെ ഒരു ഇഷ്ടം തോന്നിയപ്പോ ഞാൻ ആദ്യം ഷെയർ ചെയ്തത് നിങ്ങളോടല്ലേ…ഇനിയും അങ്ങനെ തന്നെ ഉണ്ടാവൂ..” സൈറയുടെ കൈ പിടിച്ചു പ്രോമിസ് ചെയ്തു…
അപ്പോഴാണ് അവളുടെ മുഖം ഒന്ന് തെളിഞ്ഞത്…
അവന്റെ പേരും പറഞ്ഞു പട്ടിണി കിടന്നാ കൊല്ലുമെന്ന് പറഞ്ഞു രണ്ടു പേരും കൂടി എന്നെയും കൂട്ടി മെസ്സിലേക് പോയി….അന്ന് ബിരിയാണി ഉണ്ടായിട്ട് പോലും കഴിക്കാൻ ഒരു മൂടും ഇല്ലായിരുന്നു..
ഫ്രണ്ട്‌സ് പലരും മിണ്ടുന്നുണ്ടെങ്കിലും എന്റെ മനസ് ഇപ്പോഴും അവന്റെ അടുത്താ.. എന്നും ഉള്ള മെസ്സിലെ കത്തിയടിക്ക് ഉള്ള മൂഡ് ഇല്ലായിരുന്നു….
എന്ത് കൂൾ ആയിട്ടാ അവൻ ഇത് എഴുതി തന്നത്.. സംഭവം ഞങ്ങൾക്ക് രണ്ടാൾക്കും അറിയാം പരസ്പരം ഇഷ്ടം ആണെന്ന്..ആദ്യമായി മനസിൽ ഒരാളോട് തോന്നിയ ഇഷ്ടം ആണ്.. ഇതിപ്പോ മറക്കാൻ പറഞ്ഞാ പെട്ടന്ന് ഒന്നും എന്നെ കൊണ്ട് പറ്റില്ല..സ്നേഹിച്ചാൽ എങ്ങനെയാ പെട്ടന്ന് മറക്കുന്നേ.. എനിക്ക് അതിന് കഴിയുമോന്നും അറിയില്ല…
ഒടുവിൽ എന്തൊക്കെയോ കഴിച്ചെന്നു വരുത്തി റൂമിലേക് പോന്നു..വന്നിട്ട് സേഫ് ആയി തന്നെ ആ ലവ് ലെറ്റർ എടുത്ത് വെച്ചു…എന്റെ ആദ്യത്തെ ലവ് ലെറ്റർ അല്ലേ…. അത് എപ്പോഴും എനിക്ക് സ്പെഷ്യൽ ആണ്….
എങ്ങനെ അവനെ ഫേസ് ചെയ്യും… എങ്ങനെ ആയിരിക്കും എന്റെ പെരുമാറ്റം എന്ന് എനിക്ക് തന്നെ അറിയില്ല…ചിലപ്പോ ഞാൻ മുഖം തിരിച്ചു നടനെന്നും വരും…ഓരോ സിറ്റുവേഷൻ അനുസരിച് അല്ലെ നമ്മുടെ പെരുമാറ്റം…
എന്തേലുമാവട്ടെ എന്ന് വിചാരിച്ചു ഞങ്ങൾ കോളേജിലേക് പോയി..വരുന്നിടത്തു വെച്ചു കാണാം എന്ന് കരുതി…
അവൻ വരുന്നത് നോക്കി ഇരിക്കണം..ശ്രീ പിന്നെ എന്നും ലേറ്റ് ആയല്ലേ വരുള്ളൂ.. അതിന് ഒരു മാറ്റവും ഇല്ല.. എന്താണെന്ന് അറിയില്ല മിസ്മാരും സർമാരും ഇവരെ അകത്തു കയറ്റും.. ചിലപ്പോ അറ്റന്റൻസ് കൊടുക്കുന്നതും കാണാം..
♥️♥️♥️♥️♥️
??
Waiting for next part
Submit ചെയ്തിട്ടുണ്ട്..?
Thudar baaganghalkk aayi kaathirikunnu
??
Kollam adipoli
Thanks bro?
Super
Thanks bro?