Crush 3[Naima] 110

Views : 6034

” നിന്നോട് വേണ്ടാനൊന്നും ഞങ്ങൾ പറയില്ല….അവനെ കുറിച്ച് അന്വേഷിച്ചു അറിഞ്ഞിട്ട് മതി എടുത്ത് ചാടുന്നത്..ഒന്നും അറിയാതെ ക്ലാസ്സിൽ ഇരുന്ന് നോകിയെന്നു പറഞ്ഞു.. ഇനി അവൻ വേറെ affair ഉണ്ടെങ്കിലോ… ഒന്നും പോരാത്തിന് മെക്കിലെ ചേട്ടന്മാരുടെ കൂടെയാ അവന്റെ താമസം.. കുടിയും വലിയും ഉണ്ടാവും… ഇനി മറ്റേത് (പെണ്ണ് )ഉണ്ടോന്ന് എങ്ങനെ അറിയും.. “സൈറയാണ് പറഞ്ഞത്…

“നീ ആദ്യം തന്നെ നെഗറ്റീവ് അടിക്കല്ലേ സൈറ.. എല്ലാം അന്വേഷിച്ചിട്ടെ ഉള്ളു എല്ലാം.. പ്രോമിസ് ഗോഡ് പ്രോമിസ് “…

” അത് കേട്ടാ മതി… നിന്നെ ഞങ്ങൾക്ക് വിശ്വാമസമാടി മണ്ടൂസേ ..” രണ്ടു പേരും ഒരുമിച്ച് പറഞ്ഞു…

എല്ലാം കഴിഞ്ഞു ദീപ്‌തിടെ ചോദ്യം കേട്ടു അവളുടെ തലക് ഇട്ടു ഒന്ന് കൊടുക്കാൻ തോന്നി..

“അവന്റെ സൗണ്ട് ഫോണിൽ എങ്ങനെ ഉണ്ടെന്ന്”

ഇവൾ എന്ത് തേങ്ങയാ ഈ ചോദിക്കുന്നെ എന്ന പോലെ ഞാനും സൈറയും അന്തം വിട്ടു ഇരുന്നു ..ഞങ്ങളുടെ എക്സ്പ്രഷൻ കണ്ടപ്പോ സ്പോട്ടിൽ നല്ല ഇടി ഇടി കിട്ടുമെന്ന് മനസിലായി… ഉടനെ അവൾ വിഷയം മാറ്റി..അവൻ കലിപ്പൻ ആണോന്ന് അറിയാനാണെന്ന്…കളിപ്പാന്മാർ ഫുൾ ബിൽഡ്പ്പ് ആയിരുക്കുമെന്ന്….

ഞാൻ ഒന്ന് നോക്കി പേടിപ്പിച്ചു.. അതോടെ അവൾ അത് വിട്ടു..

പിന്നെ വെക്കേഷന് വിശേഷങ്ങൾ പറയാൻ തുടങ്ങി…ഇടക്ക് ചായയും വടയും ഒക്കെ കഴിച്ചു.. എല്ലാ ട്രെയിൻ യാത്രയിലും മുടക്കാത്ത ഒരു പരിപാടി ആണ് ചായയും വടയും…ഒടുവിൽ ഞങ്ങളുടെ സ്റ്റേഷൻ എത്തി..

ഭാണ്ടക്കെട്ട് ഒക്കെ എടുത്ത് ട്രെയിനിൽ പുറത്തേക് ഇറങ്ങി കുറച്ചു നടന്നപ്പോൾ ഉണ്ടെടാ കുറച്ചു ദൂരെ ആയിട്ട് ഞാൻ കാണാൻ ആഗ്രഹിച്ച പോലെ എന്റെ ശ്രീ നിക്കുന്നു…റോഷലും ഉണ്ട്..

രണ്ടു പേരും ഞങ്ങളെ ചിരിച്ചു കാണിച്ചു… ശ്രീടെ ചിരിക്കു മാത്രം എന്തോ ഒരു തിളക്കം… ചിലപ്പോ എനിക്ക് മാത്രം തോന്നുന്നതാവും..എന്റെ അടിവയറ്റിൽ ബട്ടർഫ്‌ളൈസ് ഒക്കെ പറക്കാൻ തുടങ്ങി.. ആളെ കണ്ടപ്പോ എന്റെ മുഖം തനിയെ താണു പോയി….നാണം ചമ്മൽ അങ്ങനെ എന്തൊക്കെയോ…. അവൾമാർ ചുമക്കാനും ആക്കാനും

Recent Stories

The Author

Naima

6 Comments

  1. ❤❤❤❤❤❤❤❤

  2. Kollallo adipoli

  3. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com