Crush 3[Naima] 110

Views : 6034

റോഷൽ അപ്പോ തന്നെ  “ഓഹോ അപ്പോ നമുക്ക് തരാതെ മുങ്ങാൻ പോയതാണല്ലേ.. ചോദിച്ചത് നന്നായി അല്ലേടാ ശ്രീ……”

ഞാൻ എന്തൊക്കെയോ പറഞ്ഞു ഒഴിവാക്കി….പോവാൻ ടൈം ആയിന്നു പറഞ്ഞു സ്റ്റേഷനന്റെ പുറത്തേക് നടന്നപ്പോൾ കൂടെ അവരും വന്നു… അവരോട് ബൈ പറഞ്ഞു….ശ്രീ എന്നെ നോക്കുന്നത് അറിയുന്നുണ്ടായിരുന്നു….ശ്രീ കണ്ണ് കൊണ്ട് എന്നോട് യാത്ര പറഞ്ഞു പോയി…

തിരിച്ചു നോക്കണമെന്ന് ആഗ്രഹം ഉണ്ടായിട്ടും മനഃപൂർവം അങ്ങോട്ട് നോക്കിയില്ല….അവർ രണ്ടു പേരും ബൈക്കിന്റെ അടുത്തേക്ക് പോവുന്ന കണ്ട് ഞങ്ങൾ ഓട്ടോ വിളിക്കാൻ പോയി….

നോക്കിയപ്പോ രണ്ട് പേരും രണ്ട് ബൈക്കിൽ.. ഓട്ടോയിൽ കേറിയപ്പോ മുതൽ അവർ പറയുന്നുണ്ട് ഞാൻ തനിച്ചാണ് വരുന്നതെന്ന് കരുതി ബൈക്കിൽ ഡ്രോപ്പ് ചെയ്യാൻ വേണ്ടി ആണ് അവർ അങ്ങനെ വന്നതെന്ന്.. അല്ലെങ്കിൽ പിന്നെ എന്തിനാ  രണ്ടു പേർക്ക് ഒരു ബൈക്ക് പോരെ എന്നൊക്കെ.. ഇവർ പറഞ്ഞത് ശരിയാണല്ലോന്ന് അപ്പോഴാ ഓർത്തത്…. പിന്നേ അവൻ ബൈക്കിൽ വന്നാ ഞാൻ അങ്ങനെ കേറി പോകുവോ..

പക്ഷെ മനസ് ആകെ ഡിസ്റ്റർബ്ഡ് ആയിരുന്നു…. എന്തൊക്കെയോ വിഷമം..ഇഷ്ടപെട്ടും പോയി.. എനിക്ക് എന്തോ സങ്കടവും ദേഷ്യവും കൂടി കരയാൻ തോന്നി ….

ഹോസ്റ്റൽ എത്തിയപ്പോൾ തന്നെ എത്തിയ കാര്യം വീട്ടിൽ വിളിച്ചു പറഞ്ഞു…വെക്കേഷൻ ആയോണ്ട് ഹോസ്റ്റലിൽ അധികം ആരും എത്തിയിരുന്നില്ല ..

റൂമിൽ എത്തിയ്യപ്പോ തന്നെ മനസ്സിൽ ഉള്ളത് അവരോട് പറഞ്ഞു.. അപ്പോ അവരും ഇത് വിട്ടേക്ക് എന്ന് പറഞ്ഞു.. അവനെ കുറിച്ച് ആദ്യം അന്വേഷിക്കാം.. അത് വരെ എന്റെ മനസിൽ ഉള്ളത് മാറ്റി പഠിക്കണമെന്ന് പറഞ്ഞു.. അവരോട് എല്ലാം പറഞ്ഞപ്പോഴാ എനിക്ക് സമാധാനം ആയത്…..

ഞങ്ങളുടെ ഇടയിൽ രഹസ്യങ്ങൾ ഇല്ലെന്ന് തന്നെ പറയാം.. എല്ലാം ഷെയർ ചെയ്യാൻ പറ്റുന്ന നല്ല ഫ്രണ്ട്‌സ് ആണ്.. നല്ലതിനെ സപ്പോർട്ട് ചെയ്യുകയും അല്ലാത്തത് വേണ്ടെന്ന് പറയാനും ഞങ്ങൾക്ക് പരസ്പരം സ്വാതന്ത്രമുണ്ട്..

Recent Stories

The Author

Naima

6 Comments

  1. ❤❤❤❤❤❤❤❤

  2. Kollallo adipoli

  3. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com