Crush 3[Naima] 110

Views : 6019

“കൊണ്ട് വരുമോന്നോ?? ഒന്ന് പറഞ്ഞു നോക്കു ചേട്ടാ.. പിന്നെ ഒരു കാര്യമുണ്ട് തനുന്റെ അമ്മേടെ ഫുഡ് ഒന്ന് ട്രൈ ചെയ്തു നോക്കിയാൽ പിന്നെ നിങ്ങൾ അവളോട് മാത്രെ പറയു.. സൂപ്പർ ടേസ്റ്റ് ആണ്…. നല്ല കൈപ്പുണ്യാണ് അമ്മക്ക് ”

കേട്ടപ്പോ എനിക്ക് എന്തോ ഒരു അഭിമാനം ഒക്കെ തോന്നി.. അമ്മ സൂപ്പർ കുക്ക് ആണ്…സംഭവം അമ്മേനെ കുറിച്ചാ പറഞ്ഞതെങ്കിലും എന്റെ അമ്മ അല്ലെ.. എനിക്ക് അഭിമാനിക്കാം..

അപ്പോ ഉണ്ടെടാ ആ റോഷൽ എടുത്തടിച്ചപോലെ ചോദിക്കാ ” അപ്പോ തൻവിക്കും കിട്ടി കാണുമല്ലോ അമ്മേടെ കൈപ്പുണ്യം  ”

അവള്മാർ രണ്ടും തല കുത്തി ചിരിക്കുന്നുണ്ട്.. അവന്റെ ഒടുക്കത്തെ ഒരു സംശയം.. ഇനി ഇവർ എൻറെ കഥകൾ മുഴുവൻ പറയുമൊന്നായിരുന്നു എന്റെ പേടി….പറഞ്ഞു വരുമ്പോ ഞങ്ങൾ മൂന്നും ഒരേ തോണിയില് സഞ്ചാരിക്കുന്നവരാ… മൂന്ന് പേർക്കും വല്യ കാര്യമായി കുക്കിംഗ്‌ ഒന്നും അറിയില്ല.. ഇതിപ്പോ എന്റെ കാര്യം ചോദിച്ചപ്പോ കിട്ടിയ ചാൻസ് അവർ മുതലാക്കും…

ഞാൻ പെട്ടെന്ന് എന്റെ ചെക്കനെ പാളി നോക്കി.. ആള് എന്റെ മുഖത്തു തന്നെ നോക്കി നില്പാണ് .. എനിക്ക് എന്തോ ചമ്മൽ തോന്നി.. പിന്നെയും നോക്കിയപ്പോ ആൾ കണ്ണ് രണ്ടും ചിമ്മി കാണിച്ചു ചിരിക്കുന്നുണ്ട്… എനിക്ക് സന്തോഷം തോന്നി.. നമ്മൾ ഇഷ്ടപെടുന്ന ആൾ നമ്മളെ നോക്കി ഒന്ന് ചിരിച്ചാൽ മതി മനസ് നിറയാൻ… എന്റെ മനസ് അപ്പൂപ്പന്താടി പോലെ പറന്നുയരുന്ന പോലെ…

Recent Stories

The Author

Naima

6 Comments

  1. ❤❤❤❤❤❤❤❤

  2. Kollallo adipoli

  3. Super

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com