CROWN? 3
Author : ESWAR
Previous Part
കുറച്ചു തിരക്കിലായി പോയി അതാണ് താമസിച്ചത്. എല്ലാവരുടെയും സപ്പോർട്ട് പ്രേതീഷിക്കുന്നു. ആദ്യ ഭാഗങ്ങൾ വായിക്കാക്കാത്തവർ അതു വായിക്കുക ?
______________________________________________
മാർക്കോസ് പേടിച്ചു കൊണ്ട് ചോദിച്ചു .
‘അയാളെ നശിപ്പിക്കാൻ സാധിക്കില്ലേ?’
‘സാധിക്കും പക്ഷെ അത് നമ്മുടെ കഴിവിനും അപ്പുറമാണ്.’
മാർക്കോസ് സംശയത്തോടെ അയാളെ നോക്കി.
‘അങ്ങ് എന്താണ് പറയുന്നത്?പിന്നെ നമ്മൾ എങ്ങനെയാണ് അവരോട് ജയിച്ചത്?’
മാസ്റ്റർ അവനെ നോക്കി ഒരു ദീർഘ ശ്വാസം വിട്ടു.
‘ഞാൻ പറഞ്ഞല്ലോ 5000 വർഷങ്ങൾക്ക് മുൻപ് ഇവിടെ നമ്മൾ മാത്രം അല്ലായിരുന്നു.അന്ന് നമ്മുടെ കൂടെ purebloods, firebreathers ഉണ്ടായിരുന്നു.’
‘ആരാണ് ഈ purebloods, firebreathers.’
മാസ്റ്റർ തൻ്റെ ഇരിപ്പിടത്തിൽ നിന്ന് എഴുന്നേറ്റു. അയാൾ ഒരു വിളക്കുമായി തൻ്റെ മുറിയുടെ അറ്റത്തായി ചെന്ന്.മാർക്കോസ് കൗതുകത്തോടെ അയാളെ നോക്കി. മാസ്റ്റർ എന്തോ മന്ത്രം ചൊല്ലി. പെട്ടന്നു അവിടെ ഒരു വാതിൽ തുറന്നു. അയാൾ അതിന്റെ അകത്തേക്കു കയറി, കൂടെ മാർക്കോസും അതിന്റെ ഉള്ളിൽ കടന്നു. അവർ ആ ഇടനാഴിയിലൂടെ നടന്നു. അവസാനം ഒരു ഇരുമ്പ് വാതിൽ അവർ കണ്ടു. മാസ്റ്റർ തൻ്റെ മാലയിൽ നിന്ന് ഒരു ത്രികോണ ആകൃതിയിലുള്ള ഒരു ലോക്കറ്റ് എടുത്തു. ആ ലോക്കറ്റ് അയാൾ ആ ഇരുമ്പ് വാതിലെന്തെ വിടവിലിലേക്കു വച്ചു.ആ ത്രികോണം തനിയെ കറങ്ങി, ആ വാതിൽ വലിയ ശബ്ദത്തിൽ തുറന്നു.അവർ ചെന്നുനിന്നത് ഒരു വലിയ മുറിയിലേക്കായിരുന്നു. അതിന്റെ നടുക്ക് ഒരു പീഠത്തിൽ ഒരു സ്വർണ ദണ്ഡ് സഥാപിച്ചിരുന്നു. മാർക്കോസ് ആ മുറി മുഴുവൻ നോക്കി. അതിൽ കുറെ ചിത്രങ്ങൾ ഉണ്ടായിരുന്നു.അതുപോലെ പല സാധനങ്ങളും അവിടെ ഉണ്ടായിരുന്നു. മാർക്കോസ് അവിടെ ഇരുന്ന ഒരു ഗോളം എടുത്തു നോക്കി. അത് അവന്റെ കൈയിൽ ഇരുന്ന് തിളങ്ങി. പെട്ടന്ന് അതിന്റെ ചുറ്റും ഒരു വെളിച്ചം വന്നു. മാർക്കോസ് പേടിച്ച അത് തറയിൽ വച്ച്.
‘ഇത് എവിടെയാണ് മാസ്റ്റർ?’
‘ ഇതാണ് മന്ത്രികപ്പുര.’
‘മന്ത്രികപ്പുരയോ! അതെന്താണ്?’
‘പണ്ട് മനുഷ്യരും മന്ത്ര വിദ്യകൾ ചെയ്യുമായിരുന്നു. അവരാണ് ഈ മുറി നിർമ്മിച്ചത്. അവരാണ് അറിവ് പകർന്നു നൽകാനായി ഈ ഗോപുരം ഉണ്ടാക്കിയത് .അവരാണ് ഇന്ന് കാണുന്ന എല്ലാം നിർമ്മിച്ചത്.അവർ പുതിയ തലമുറയിലെ മികച്ച വിദ്യാർഥികൾക്ക് മന്ത്രവിദ്യകൾ കൈമാറി വന്നു. പക്ഷെ 300 വർഷങ്ങൾക്കു മുൻപ് ഒരു ആൾ തെറ്റായ വഴിയിലൂടെ സഞ്ചരിച്ചു. അതിനു ശേഷം ഇവിടെ മന്ത്രവിദ്യകൾ പഠിപ്പിക്കാറില്ല.’ മാസ്റ്റർ നിരാശയോടെ അവിടെ നിന്നു.മാർക്കോസ് മാസ്റ്ററുടെ അടുത്തേക്ക് വന്നു.
Bro adipoli next episode vekam ayakan noke
Thank you bro ❤.ഇനിയും support ചെയ്യുക.
Nice
Ilash ❤
Connected allaatha bhaagangalkkidayil oru extra gap or line kodukkunnathu nannaavum, ennorabhipraayamundu
Thank you santhosh. ഞാൻ അത് ശ്രെദ്ധിക്കാം.