ചിങ്കാരി 6 [Shana] 541

“ഒക്കെ മാം. “അവള്‍ നിരാശയോടെ അച്ചുവിനു പേപ്പര്‍ കൈയ്മാറി.

 

“എന്ത് പണ്ടാരം പെണ്ണുമ്പുള്ളയാ ഇത്.. മനസാക്ഷി ഇല്ലാത്ത പിശാച്. “ശ്രുതി പിറുപിറുത്തു.

 

“എന്താടി നീ ഒറ്റക്കു നിന്നു പിറുപിറുക്കുന്നേ.. “ഒരു പയ്യന്‍ അവളുടെ അടുത്തേയ്ക്കു വന്നു ചോദിച്ചു. അവള്‍ അവനെ നോക്കി.

 

“ഒന്നു പറയെണ്ടടാ വിവീ…ഞാനാ മറുതയുടെ കാര്യം ഓര്‍ക്കുവാരുന്നു.. അവരുടെ അമ്മൂമ്മേടെ ഒരു നിയമം. ഇത് കോളജ് ആണോ അതോ ജയിലോ.. ഗവണ്‍മെന്റ് എന്‍ജിനിയറിങ്ങ് കോളജ് ആകുമ്പോ കുറച്ച് അലമ്പൊക്കെ കാണില്ലേ.. അതാണ് ഇവിടെ തന്നെ വന്ന് ചേര്‍ന്നത്.”

 

 

“ആ സുനീഷ് സാറ് പോയി ഈ പെണ്ണുമ്പുള്ള വരുന്നത് വരെ എന്ത് രസമാരുന്നെടാ. ഇവര് ഒന്നു ചിരിക്കത്തുപോലുമില്ലല്ലോ..
അച്ചു എല്ലാരുടെയും കയ്യില്‍ നിന്ന് പേപ്പര്‍ വാങ്ങി ക്ലാസ് റൂമില്‍ നിന്നും പുറത്തിറങ്ങുന്നത് നോക്കി  പറഞ്ഞു.

 

“ഇതൊക്കെ വല്ല ബോര്‍ഡിങ്ങ് സ്‌കൂളില്‍ പുസ്തകം മാത്രം തിന്ന് വയറു നിറച്ച എൈറ്റം വല്ലതുമാകുമെടി. “വിവി എന്ന വിവകേ് പറഞ്ഞു.

 

അവര്‍ നിരാശയോടെ നോക്കി നില്‍ക്കേ പെട്ടന്നാണ് ഒരു കുട്ടി അച്ചുവിനെ വന്നു തട്ടിയത്, ഒന്നു വീഴാന്‍ ആഞ്ഞെങ്കിലും പെട്ടന്നു പിടിച്ചുനിന്നു.

 

“എവിടെ നോക്കിയാ ഓടുന്നത് “അവളാ കുട്ടിയെ പിടിച്ചു നിര്‍ത്തി. അച്ചു അവളുടെ നോക്കി കണ്ണുരുട്ടി.

 

“അയ്യോ.. മാം സോറി.. ഞാന്‍ കണ്ടില്ലാരുന്നു. അവിടെ അടി നടക്കുന്നു പേടിച്ചോടിയതാ “ഞാന്‍ അവള്‍ പേടിയോടെ പറഞ്ഞു.

 

അപ്പോഴേക്കും ഒരു കൂട്ടം കുട്ടികള്‍ ഓടി വന്നു
പലരുടെയും കയ്യില്‍ വടി ഉണ്ടായിരുന്നു. അതു കണ്ട അച്ചു സംഭമെന്താണന്ന് അറിയാന്‍ അടിനടക്കുന്നിടത്തേയ്ക്ക് നടന്നു.

 

കുറേ കുട്ടികള്‍ ചേരി തിരിഞ്ഞു പരസ്പരം പൊതിരെ തല്ലുന്നുണ്ട്. കുട്ടികളും അധ്യാപകരില്‍ ചിലരുമെല്ലാം അതു നോക്കി ചുറ്റും നില്‍പ്പുണ്ട്. അച്ചുവിന് അതു കണ്ടു ദേഷ്യം വന്നു.

 

“സ്‌റ്റോപ്പ് ഇറ്റ്… “അച്ചു അലറി.. പെട്ടന്ന് എല്ലാവരും ഇത് എന്താ സംഭവമെന്നറിയാതെ ഞെട്ടി.. അവര്‍ അച്ചുവിനെ നോക്കി. അവര്‍ അവര്‍ക്കു മുന്നിലേയ്ക്കു നടന്നു ചെന്നു.

29 Comments

  1. Vellathoru suspense aayi poyi … ?
    I thnik story humouril ninum adinte main plotilek veraan enn ..
    Anyway .. Great stry ..
    Ishtaayi ee chapterum ?.. As usual ..
    Keep writting .. And waiting for next chapter ?

    1. അച്ചുവിന്റെ കാഴ്ചപ്പാടുകളിൽ കുറച്ചു കൂടി പക്വത കൈവരിച്ചിരിക്കുന്നു അതുകൊണ്ട് തന്നെ കഥാ ഗതിയും അതിന്റെതായ മാറ്റം വരും… വിലയേറിയ അഭിപ്രായങ്ങൾക്കും ആഴത്തിലുള്ള വായനയ്ക്കും ഒത്തിരി സ്നേഹം ❣️❣️

  2. ഖുറേഷി അബ്രഹാം

    ഈ പാർട്ടിൽ കൂടുതൽ സസ്പെൻസ് ഇട്ട് നിർത്തിയല്ലോ. കഴിഞ്ഞതിൽ അതുൽ ഏട്ടന് ഫുൾ ആക്ടിങ് ആയിരുന്നോ. അതുൽ അവന്റെ പ്രേമം അവരോട് പറഞ്ഞതാഭത്തമായി പോയി അല്ലെ. അച്ചുവിന്റെയും അജിയുടെയും ജീവിതത്തിൽ എന്താണ് നടന്നത് എന്ന് മനസിലായില്ല. ലെഫ്റ്റെൽ കമാൻഡർ ഒക്കെ ആയി അല്ലെ അച്ചു. അവളുടെ ബാക്കി ജീവിതവും മുന്നേ നടന്നതും അറിയാൻ കാത്തിരിക്കുന്നു. പിന്നെ കഥ ഇഷ്ടമായി, വലിയ കമന്റ് നൽകാൻ പറ്റിയ അവസ്‌ഥ അല്ല അതിനാൽ ചെറുത് നൽകുന്നു.

    | QA |

    1. അച്ചുവിന്റെ ജീവിതം പുതിയ വഴിത്തിരുവുകളിലേക്ക് കടക്കുകയാണ് ജീവിതാനുഭവങ്ങൾ അവളെ പുതിയൊരാളാക്കി മാറ്റി.. എല്ലാ ചോദ്യങ്ങൾക്കുമുള്ള ഉത്തരം വരുംഭാഗങ്ങളിൽ വ്യക്തമാകും…ചെറുതാണെങ്കിലും വലുതാണെങ്കിലും തുടക്കം മുതലുള്ള സപ്പോർട്ട് വളരെ വലുതാണ്… കൂടെയുണ്ടാകുമല്ലോ ?❤️

  3. സീരിയസ് മോഡ് ആകുവാണോ
    വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

    1. ജീവിത അനുഭവങ്ങൾ മനുഷ്യനെ കൂടുതൽ പക്വത ഉള്ളവരാക്കും… അച്ചുവും അവളുടെ ജീവിതത്തെ പക്വമായ കാഴ്ചപ്പാടോടെ കാണുന്നു… കാത്തിരിക്കുമല്ലോ…. ?❤️

  4. ഷാന ആകെ ഒരു മാറിമായം ഇത്രയും നേരം എറ്റ്ർറ്റൈന്റ് ചെയ്ത് പോയ കഥ എത്ര പെട്ടന്ന് സീരിയസ് ഭാവം…… ആകെ confusion ആയി…..

    അജി അച്ചു രണ്ട് പേർകിടയിൽ എന്ത് സംഭവിച്ചു..

    വല്ലാത്ത twist ആയിപോയി……???????

    1. ജീവിതം എപ്പോളും അപ്രതീക്ഷിതമായ വഴിത്തിരുവുകളുടെ സമ്മേളനം ആണ്…. നമ്മൾ പ്രതീക്ഷിക്കുന്നതല്ല പലപ്പോഴും സംഭവിക്കുന്നത്… അത്തരം ജീവിതങ്ങളാണ് ഈ കഥയിലൂടെ അക്ഷരങ്ങളായി പകർത്തുന്നത്… കാത്തിരിക്കുമല്ലോ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  5. ശോ.. ഇത്തിരി സീരിയസ് ആയല്ലോ… സസ്പെൻസ് ഇട്ടു നിർത്തി കളഞ്ഞു ??ഫ്ലാഷ് ബാക്ക് അറിയാൻ വെയിറ്റ്ഇങ് ?❤️

    1. ക്ഷമയോടെ കാത്തിരിക്കൂ… നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  6. ശെടാ മനസമാധാനം ആയി വായിച്ച് വന്നതായിരുന്നു. ഇടയിൽ ട്വിസ്റ്റ്… ഇപ്പൊ ആകാംക്ഷ. അടുത്ത part വേഗം ഇടനെയ്. കാത്തിരിപ്പ് ❤️❤️❤️❤️❤️.

    1. നിങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് കഥയുടെ വരും ഭാഗങ്ങൾ മികവുറ്റതാക്കാൻ ശ്രമിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️

  7. ഹോ പൊളിച്ചു,ഈ കഥയിൽ നെക്സ്റ്റ് പാർട്ടിന് ഇത്രേം ക്യുരിയോസിറ്റി ഈ പാർട്ട്‌ വായിച്ചപ്പോളാണ്.

    മീരയുടെ കാര്യത്തിൽ ഇതെന്നെ പ്രതീക്ഷിച്ചിരുന്നു, താൻ താൻ ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടും എന്നാണല്ലോ.
    അതുലെട്ടൻ ചുമ്മാ ഒന്ന് പേടിപ്പിച്ചല്ലോ.
    പട്ടാളത്തിൽ ചേരാൻപോയവൾ ടീച്ചറായല്ലോ (Lt കമാൻഡർ എന്ന് കണ്ടു അപ്പോൾ ഓൾ പട്ടാളത്തിലായിരുന്നോ ), അജ്ജുന്റെയും അച്ചുന്റെയും ഇടയിൽ എന്താണ് സംഭവിച്ചെതെന്നറിയായിട്ട് ഒരു ഇരിക്കപ്പൊറുതി കിട്ടുന്നില്ല.
    കഥ ഒരുപാട് ഇഷ്ടം ????

    1. വിലയേറിയ അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം… എല്ലാചോദ്യങ്ങൾക്കുമുള്ള ഉത്തരം വരും പാർട്ടുകളിൽ നൽകുവാൻ പരമാവധി ശ്രമിക്കുന്നതായിരിക്കും.. നിറഞ്ഞ സ്നേഹം കൂട്ടെ ❣️❣️

  8. ഇവിടെ എന്താ ഇപ്പൊ നടന്നെ ?? അച്ചുവും അജിയും തമ്മിൽ എന്താണാവോ ഉണ്ടായത് കുറുമ്പി ആയ അച്ചുവിന്റെ ജീവിതത്തിൽ എന്താണ് നടന്നത് എന്ന് അറിയാൻ കാത്തിരിക്കുന്നു ??

    1. കുറുമ്പിയായ അച്ചുവിന്റെ ജീവിതം വരും പാർട്ടുകളിൽ വ്യക്തമാവുന്നതായിരിക്കും…. ക്ഷമയോടെ കാത്തിരിക്കുമല്ലോ…. സ്നേഹം കൂട്ടെ ❣️❣️

  9. ഷാനകൊച്ചേ.,.,.,
    ഇനി ഇത് ഒന്നേന്ന് തുടങ്ങണം.,.,.,
    കുറച്ചു വൈകിയാലും ആയാലും വായിക്കും.,.,.,.
    ??

    1. സമയം പോലെ വായിച്ചു അഭിപ്രായം അറിയിക്കുമല്ലോ… കാത്തിരിക്കുന്നു ❣️❣️

  10. വല്ലാത്ത ജാതി…. എന്തൊക്കെ നടന്നു എന്നറിയാൻ വെയിറ്റ് ചെയ്യാന്

    1. അച്ചുവല്ലേ ആള്…. നമുക്ക് കാത്തിരിക്കാം… നിറഞ്ഞ സ്നേഹം കൂട്ടെ ❣️

    1. നിറഞ്ഞ സ്നേഹം ❣️

  11. വല്ലാത്ത suspence ആയിപ്പോയി ഇനി അടുത്ത ഭാഗം വരുന്ന വരെ കാത്തിരിക്കണം… ഇത്രക്ക് പ്രതീക്ഷിച്ചില്ല

    1. കുന്നോളം പ്രതീക്ഷകൾക്ക് പകരം കുന്നിക്കുരുവോളം പ്രതീക്ഷിക്കു??… ഉടൻ വരാം… സ്നേഹം കൂട്ടെ ❣️❣️

  12. കഥ വമ്പൻ ട്വിസ്ററ് ആണല്ലോ? അച്ചുവും സീരിയസ് ആയി. കഥ വളരെ മനോഹരമായി മുന്നോട്ട് പോകുന്നു. ഇനി അടുത്തഭാഗത്തിനായി…

    1. മുന്നോട്ടുള്ള കഥയുടെ പ്രയാണത്തിൽ കൂടെ ഉണ്ടാവുമല്ലോ… അഭിപ്രായങ്ങൾക്ക് നിറഞ്ഞ സ്നേഹം ❣️❣️

  13. പൊളിച്ചു. അപ്പൊ ഫ്ലാഷ് ബാക്ക് അടുത്ത പാർട്ടിൽ ആണല്ലേ

    1. നോക്കാം.. കാത്തിരിക്കൂ… അഭിപ്രായങ്ങൾക്ക് പെരുത്തിഷ്ടം

  14. വായിച്ചിട്ട് പറയാം

Comments are closed.