ബൂസ്റ്റ്‌ [അലീന] 353

അമ്മ ധൃതിയിൽ വരുന്നതിനിടയിൽ അച്ഛനെ ചീത്ത പറയുന്നുണ്ട്..അമ്മ എപ്പോളും ഇങ്ങനെയാ… കാണാതിരുന്നാൽ ഭയങ്കര അന്വേഷണവും വെപ്രാളവുമൊക്കെയാ… കണ്ടു കഴിഞ്ഞാൽ പിന്നെ രണ്ടെണ്ണവും കീരിം പാമ്പുമാ…

നനഞ്ഞു കുളിച്ചു വന്ന അച്ഛന്റെ തല തോർത്താനുള്ള തോർത്തുമായാണ് അമ്മയുടെ വരവ്.. അച്ഛനാകെ നനഞ്ഞു ഒരു പരുവമായിരിക്കുന്നു..

തലയൊക്കെ തോർത്തി, മുണ്ടും ഷർട്ടും ഒക്കെ മാറി അച്ഛൻ കട്ടിലിൽ വന്നിരുന്നു…
അമ്മ വേഗത്തിൽ അച്ഛനുള്ള ചോറും കറിയും മേശപ്പുറത്തു കൊണ്ട് വച്ചു…

അച്ഛന് മാത്രായിട്ടു ഒരു പ്ലേറ്റ് ഉണ്ട്…അച്ഛന് കറികളൊക്കെ വേറെ വേറെ വേണം.. അപ്പൊ കുറെ ചെറിയ പിഞ്ഞാണങ്ങൾ ഒക്കെ വേണല്ലോ..

അതിനൊക്കെ എളുപ്പയിട്ടു നാലു കള്ളികൾ ഉള്ള ഒരു പ്ലേറ്റ്.. കഴിഞ്ഞ തവണ മീറ്റിംഗിന് എറണാകുളത്തു പോയപ്പോ വാങ്ങിച്ചോണ്ട് വന്നതാ..

കൂട്ടത്തിൽ എനിക്കൊരു ഉടുപ്പും കൊണ്ട് വന്നു..
ഒരു വെള്ളയും റോസും കളർ ഉള്ള മാലാഖയുടെ പോലത്തെ ചിറകൊക്കെ ഉള്ള ഒരുടുപ്പ്..

“ഡീ.. ഞാൻ കൊണ്ടുവന്ന പൊതിയിൽ ഒരു സാധനമുണ്ട്… ” അച്ഛന്റെ ഒച്ച കേട്ട് ഞാൻ അടുക്കളയിലേക്ക് ഓടി..

അമ്മ അപ്പോളേക്കും പൊതി എടുത്തു എന്റെ കൈയിൽ തന്നു..
ഞാൻ തിടുക്കത്തിൽ പൊതി തപ്പി…

കുറച്ചു പച്ചക്കറികൾക്ക് ഇടയിൽ ഒരു ചുവന്ന കളറുള്ള ഒരു ചില്ലു കുപ്പി…
ഞാൻ അതെടുത്തു വായിക്കാൻ നോക്കി.. നല്ല കനമുണ്ട്.. എടുത്ത് പേര് തപ്പി..

“BOOST..!!! ഹായ് ബൂസ്റ്റ്‌…”

സന്തോഷം കൊണ്ട് തുള്ളി ചാടിയില്ല എന്നേയുള്ളു…
അപ്പൊ തന്നെ ഞാൻ അത് തുറന്നു…

അശ്വതി കഴിഞ്ഞ ദിവസം പറഞ്ഞപ്പോ മുതൽ ഞാൻ ആഗ്രഹിക്കുകയായിരുന്നു… പറഞ്ഞു കേട്ടല്ലാതെ ഇതിന്റെ ഉള്ളിൽ എന്താണെന്നു ഇതുവരെയും അറിയില്ല…

“കൊച്ചിന് പാലിൽ കലക്കി കുടിക്കാനുള്ളതാ..” അച്ഛൻ അവിടെ ഇരുന്ന് പറഞ്ഞു…
അപ്പൊ തന്നെ ഞാൻ പോയി പാൽ തപ്പി..

സമയം ഏതാണ്ട് 9.45 ആകുന്നു… ഇപ്പോ എവിടുന്നു പാൽ കിട്ടാൻ…

വീട്ടിൽ 7 ആടുകൾ ഉണ്ട്… പാൽ കറക്കി രാവിലെയും വൈകിട്ടും കുടിച്ചു.. ഇനി നാളെ രാവിലെ കറക്കണം…

ശോ… ഇനിയെന്ത് ചെയ്യും….

ഞാനാ കുപ്പിയും കെട്ടിപിടിച്ചു ഇങ്ങനെ നിന്നു..

43 Comments

  1. ഈ കഥ വായിച്ചപ്പോ
    ഓർമ്മ വന്നത്
    എന്റെ അച്ഛന് കച്ചവടം ആയിരുന്നു
    അന്ന് ദാരിദ്ര്യ൦ നല്ലപോലെ ഉണ്ട്
    മൂപരു രണ്ടു ആഴ്‌ച കൂടുമ്പോ സാധനങ്ങൾ വിൽക്കാൻ പോകും
    അപ്പൊ തിരികെ വരുമ്പോ എനിക്ക് കോംപ്ലാൻ ബൂസ്റ്റ് ഹോര്ലിക്സ് ബോൺവിറ്റ മാൾട്ടോവ ഇമ്മാതിരി പൊടികൾ മാറി മാറി കൊണ്ട് വരും ,,
    ഇപ്പോളും എനിക് ഓർമ്മ ഉണ്ട് മൂന്ന് വയസിൽ ഒകെ നടന്ന ആ കാര്യങ്ങൾ അച്ഛൻ പടി കടന്നു വന്നു ആ പൊതി എനിക്ക് നീട്ടി നെറുകയിൽ ഉമ്മ വെക്കും
    അന്നെനിക്ക് ഒരു കുഞ്ഞു സൈക്കിൾ ഉണ്ടായിരുന്നു , ചുവന്ന സീറ്റ് ഉള്ള സൈക്കിൾ
    വീടിനകത്തു ആ സൈക്കിൾ ഓടിക്കുമ്പോ വഴിക്കു അതിരായി ഈ പൊടികൾ നിറഞ്ഞിരിക്കുന്ന കുപ്പികൾ ആണ് വെച്ചിരുന്നത് ,,
    അത്രക്കും സമൃദ്ധമായ ബാല്യം ആണ് എനിക്കെന്റെ അച്ഛൻ സമ്മാനിച്ചിരുന്നത്
    അച്ഛൻ ഇന്നില്ല ,,

    എല്ലാം ഓർമ്മ വന്നു ,,,

  2. ♥️♥️♥️♥️

    1. Achan maare okke vrudha sadanathilaakkanam

  3. ഉള്ളിലൊരു നോവ്…. അച്ഛൻ അതൊരു സൗഭാഗ്യം തന്നെ ആണ്…

  4. പക്ഷെ അന്നത്തെ ആ രുചി… അതില്ല…

    മനോഹരം… ഉള്ളിൽ ഒരു നീറലായി നില്കുന്നു ഈ കഥ ♥️♥️♥️

  5. വളരെ നല്ല കഥ. മരിച്ചുപോയ അച്ഛനെ പെട്ടെന്ന് ഓർമ്മ വന്നു…

  6. നല്ല കഥയാണ് ട്ടോ അലീന ???

  7. ഇപ്പോൾ ഉള്ള ബൂസ്റ്റിനു പഴയ taste illa.. satyam…. നല്ല kadha… ഒരുപാട് ഇഷ്ടമായി…❤️

  8. Kollam bro nice story

    1. താങ്ക്സ് ???

  9. കറുപ്പിനെ പ്രണയിച്ചവൻ{KL08?}

    ❣️❣️❣️❣️❣️❣️❣️

  10. ചില കഥകൾ വായിക്കുമ്പോൾ ഹൃദയം വല്ലാതെ മിടിക്കും… ഓരോ വരിയും ഓരോ യുഗങ്ങൾ പോലെ തോന്നും… വളരെ മനോഹരം ???

    1. താങ്ക്സ്സ് ????

    2. ❤️❤️❤️

  11. കഥ തുടങ്ങിയതും കഴിഞ്ഞതും അറിഞ്ഞില്ല…
    വെറും 5 പേജിൽ വിസ്മയം തീർത്തു…
    ഒരുപാട് ഇഷ്ട്ടയി… ചേച്ചി പറഞ്ഞത് ശരിയാ

    ചില കാര്യങ്ങൾ എത്ര കാലം കഴിഞ്ഞാലും പകരം വെക്കാൻ സാധിക്കില്ല…???

    1. സത്യം ആണ്..????

  12. മനസിൽ ഒരു നൊമ്പര മൂണർത്തി….?
    അച്ഛനും അമ്മയും നമ്മെ വിട്ട് പോയാലെ അവർ കൊണ്ട് തന്നതും ഉണ്ടാക്കി തന്നതും ആയ ഭക്ഷണത്തിന് പ്രത്യേക tast ആയിരുന്നു എന്ന് തോന്നുക….????

    അലീന ഇനിയും ഇതുപോലെയുള്ള കഥകൾ പ്രതീക്ഷിക്കുന്നു..??❤❤?

    1. ഒരുപാട് സന്തോഷം ഉണ്ട് ഇത് വായിച്ചപ്പോൾ… താങ്ക്സ്

  13. ❤️❤️❤️

  14. ആലീന നല്ല കഥ… ❤️

    കൂടുതൽ കഥകള്‍ പ്രതീക്ഷിക്കുന്നു ❤️

    1. ആദ്യത്തെ ആണ്… ഇനിയും എഴുഗാണ് ശ്രമിക്കുന്നതായിരിക്കും…???

    1. താങ്ക്സ്സ് ????

  15. നല്ലൊരു കഥ വളരെ അധികം ഇഷ്ടമായി ❤️❤️❤️

  16. അലീന,
    നൊമ്പരമുണർത്തുന്ന കഥ, ചെറിയ കഥാതന്തു പക്ഷെ താങ്കളുടെ എഴുത്തിന്റെ ശൈലിയിൽ അതിമനോഹരം ആയിട്ടുണ്ട്, ഒപ്പം കഥപറച്ചിലിന്റെ സ്റ്റയിലും രസാവഹമായി…
    നല്ലെഴുത്തിന് അഭിനന്ദനങ്ങൾ…

    1. സന്തോഷം ഉണ്ടട്ടോ ????

  17. വിഷ്ണു?

    ?♥️♥️

    1. വിഷ്ണു?

      വളരെ നന്നായിട്ടുണ്ട്..അച്ഛൻ മരിച്ച ഭാഗം വായിച്ചപ്പോൾ ഒരു സങ്കടം തോന്നി.നല്ല ഒരു ചെറുകഥ♥️

      സ്നേഹത്തോടെ??

      1. ???താങ്ക്സ്സ് സന്തോഷം ഉണ്ടേ…

    1. ഇപ്പോഴാണ് വായിക്കാൻ കഴിഞ്ഞത്.,.,.
      നല്ല രീതിയിൽ തന്നെ അവതരിപ്പിച്ചു.,,..
      ജീവിതത്തിൽ ചില കാര്യങ്ങൾ പ്രവചനാതീതമാണ്.,., എങ്കിലും അതിനും മുൻപ് അവർ നമുക്ക് ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ചിട്ടുമുണ്ടാകും.,.,
      കുഞ്ഞു കഥാതന്തു അതിന്റെ മനോഹാരിതയിൽ എഴുതി.,.,
      വളരെ ഇഷ്ടപ്പെട്ടു.,.,
      സ്നേഹപൂർവ്വം.,.,
      തമ്പുരാൻ.,.,
      ??

      1. ഇങ്ങനെ ഒത്തിരി അഭിപ്രായം ഒക്കെ കേക്കുമ്പോ ഒത്തിരി സന്തോഷം… ആദ്യായിട്ടു ആണ്…???

    1. തെണ്ടി… എനിക്ക് മാത്രം മറുപടി തന്നില്ല…,????

      1. Ayyodaaa…. Nammal angnanoo…??????

Comments are closed.