അവൾ [രാഗേന്ദു] 361

അല്ലെങ്കിൽ അയാൾക്ക് ദൂരെ എവിടെ എങ്കിലും ജോലി കിട്ടി എന്നെ വിട്ട് പൊകണെ എന്ന് ഞാൻ ദൈവത്തോട് പ്രാർഥിക്കുക ആയിരുന്നു…

അല്ലെങ്കിൽ ഒരു സ്കൂളിൽ പഠിക്കുന്ന കുട്ടി വേറെ എന്ത് ചെയ്യാൻ ആണ് .

ദിവസവും ഇങ്ങനത്തെ ഓരോ പ്രവർത്തികളും ആയി അയാൾ എന്റെ അടുത്ത് വരും .

എന്റെ വേണ്ടാത്ത അവിടെ ഓക്കേ പിടിക്കാനും ഇതൊക്കെ വലുതായല്ലോ എന്നൊക്കെ പറഞ്ഞ് ഒരു വഷളൻ ചിരി ചിരിക്കും.

ഞാൻ കുളിക്കാന്‍ൻ നേരം എന്റെ അടിവസ്ത്രം എടുത്തോണ്ട് പോകും. ഇപ്പോ കൂടെ ആലോചിക്കുമ്പോൾ അറപ്പ് തോന്നും അതിലുപരി അയാളോട് ഉള്ള വെറുപ്പും.

മരണം വരെ അത് കൂടെ ഉണ്ടാവും തീർച്ച.

എങ്ങോട്ടെങ്കിലും ഓടിപോയലോ എന്ന് വരെ ഞാൻ ആലോചിച്ചിട്ടുണ്ട്.

അല്ലെങ്കിൽ ഈ ജീവിതം തന്നെ അവസാനിപ്പിച്ചാലോ എന്നും.
കാരണം നമ്മൾ ഭൂരിഭാഗം സമയം വീട്ടിൽ തന്നെ ഇരിക്കുന്നവർ ആണ്. പ്രത്യേകിച്ച് പെണ്‍കുട്ടികള്‍.

വീട്ടിൽ പോലും സുരക്ഷിതത്വം ഇല്ലെങ്കില്‍ൽ പിന്നെ .. ആ ഒരു അവസ്ഥ ആർക്കും ഉണ്ടാകാതെ ഇരിക്കട്ടെ.

ഒരു ദിവസം അയാൾക്ക് മുംബൈയിൽ ജോലി കിട്ടി എന്ന് പറഞ്ഞു.
അങ്ങോട്ട് പോകുകയാണ് എന്ന്.

എന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷമായ ദിവസം ആയിരുന്നു അത്.
എല്ലാം ശല്യവും ഇതോടെ തീരുമല്ലോ എന്ന് ഞാൻ ദൈവത്തിനോട് നന്ദി പറഞ്ഞു..

പക്ഷേ ദൈവം എന്റെ പ്രാർത്ഥന കേട്ടില്ല.

കുറച്ച് ദിവസത്തെ സന്തോഷം മാത്രേ എനിക്ക് അനുഭവിക്കാൻ സാധിച്ചുള്ളൂ.

അയാൾ തിരിച്ച് വന്നു. ആകെ തളർന്നു പോയി ഞാൻ. ഇനിയും ഈ വീട്ടിൽ ഞാൻ പേടിച്ച് ജീവിക്കണമല്ലോ എന്ന് ഓർത്ത്.

അയാൽ എന്റെ അടുത്ത് വന്നു. എന്നിട്ട് പറഞ്ഞു…

ഞാൻ തിരിച്ച് വരുമെന്ന് പ്രതീക്ഷിച്ചില്ല അല്ലേ.നിന്നെ ഞാൻ അങ്ങനെ വിടില്ല, എന്നും പറഞ്ഞ് ഒരു ചിരിയോടെ അകത്തേക്ക് പോയി.

പേടിയോടെ എത്ര എത്ര നാളുകൾ ഞാൻ ആ വീട്ടിൽ കഴിച്ചുകൂട്ടി എന്ന് അറിയുമോ.

ആരോടും മിണ്ടാതെ ആയി.

സ്കൂളിൽ പോലും ആരോടും ഒന്നും മിണ്ടാതെ എത് നേരവും ആലോചനയിൽ…

എന്നെ തന്നെ ഞാൻ നോവിക്കാൻ തുടങ്ങി.
തിളച്ച വെള്ളത്തിൽ കൈ മുക്കിയും, ബ്ലേഡ് കൊണ്ട് വരയുകയും.
തല ഭിത്തിയിൽ ഇടിക്കുകയും ഓക്കേ ചെയ്യുമായിരുന്നു. ഒരു തരം സൈകോയെ പോലെ ..

ആ വേദനയിൽ ഞാൻ സുഖം കണ്ടെത്തി … മനസിലുള്ള വേദന മറക്കാൻ..

കുറെ മുടി ഉണ്ടായിരുന്നു എനിക്ക്. അതൊക്കെ ഞാൻ തന്നെ കത്രിക വെച്ച് അവിടെ ഇവിടെ ആയി വെട്ടി.

ഒരു വിരൂപ രൂപം അതായിരുന്നു എനിക്ക് വേണ്ടിയിരുന്നത്. അങ്ങനെ എങ്കിലും എന്റെ അടുത്ത് വരാതെ ഇരിക്കാൻ…

385 Comments

  1. സൂപ്പർ. ചേച്ചി ശെരിക്കും അനുഭത്തിൽ നിന്നും എഴുതിയപോലെ തോന്നി. സൊ റിയൽ. ആദ്യത്തെ കഥയെന്നു തോന്നിയതെ ഇല്ല.

  2. Really Heart touching!!!!

    Orikkalum yojikkan pattatha karyangal oruapadundu ennalum….

    Superb!

    Thanks

  3. ഒരുപാട് തേടി എത്തി വായിച്ച്ത് വെറുതെ ആയില്ല. ഒത്തിരി സ്നേഹം

  4. ഏക - ദന്തി

    strong words which portrait-ed raw emotion .and i don’t believe it’s your first story

    i think you have written many before hand .

    1. ജീവിതത്തിൽ ആദ്യമായി എഴുതിയതാണ്..?

  5. ഏക - ദന്തി

    മൃഗങ്ങൾ …. കണ്ണിനെ മയക്കാഴ്ചകളുടെ ലോകത്തുകൊണ്ടുപോകുന്ന മാരീചലോചനൻ മാരുണ്ട് ലോകത്ത് ..സീതയെ മായ്ക്കാൻ മാനായാണല്ലോ മാരീചൻ വന്നത് ..ബാലീ സുഗ്രീവ യുദ്ധത്തിന്റെ തുടക്കവും ഏകദേശം അങ്ങനെ ഒക്കെ ആയിരുന്നു . അപ്പൊ പറഞ്ഞു വരുന്നത് മൃഗം എല്ലാ മനസിലും ഉണ്ട് ..ചിലർ അതിനെ ചങ്ങലക്കിട്ട നിയന്ത്രിക്കാൻ കഴിവുള്ളവരാണ് ..അല്ലാത്തവർ ഇങ്ങനെ യാണ് പ്രത്യേകിച്ച് ഇത് കേരളമാണ് ..ഇവിടെ ഇങ്ങനെ യാണ് ….

    എന്റെ ഒരു പെങ്ങളുട്ടി സൈക്കോ ആണ് (സിക്കോളജിക്കൽ കൗൺസിലർ ) അവൾ പറഞ്ഞ ഒരു അനുഭവം ആണ് . മലപ്പുറം ജില്ലയിലെ മങ്കട എന്ന സ്ഥലത്തെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിൽ പോയപ്പോൾ ഉണ്ടായ ഒരു സംഭവം .. ഒരു പ്രശസ്തനായ അഡ്വക്കറ്റ് / പൊളിറ്റീഷ്യൻ അയാളുടെ മകളെ …. അതും ഭാര്യയുടെ ഒത്തശയോടെ .. എന്റെ പെങ്ങൾ പറഞ്ഞത് അയാൾ ഒരു സോഷ്യലി ഇൻഫ്ളുവൻസ് ഉള്ള ആളാണ് .ഈ കാര്യങ്ങൾ റിപ്പോർട് ചെയ്തിട്ടും ആരും മൈൻഡ് ആക്കീല ന്നൊക്കെ ..ഇതുപോലെ ഒക്കെ ആണ് കാലം …കലികാലം ആണത്രേ കലികാലം

    anyway the thing is a girl child is leading a life full of hurdles . from birth to death she is struggling with comparison , criticism , and other bulls@#$ . before or even after her marriage its not make any difference .

    strong words which portrait-ed raw emotion .and i don’t believe it’s your first story

    നിങ്ങളെ നീരാളി എന്ന് വിളിച്ചതിന് ഞാൻ ലജ്ജിക്കുന്നു രാഗേന്ദുമതി … നിങ്ങൾ തിമിംഗലാണ് …. നീലത്തിമിംഗലം .

    I here by pronounce Miss Ragendu is Bulu vel B A

    തടൈ അതെയ് ഉടെയ്‌ … പുതു സരിത്തിരം പടൈ …. നാളൈ നമദെയ്

    വലി ,അതേയ് ഒലി …. പുതു വഴി പിറന്തിടും …. മാട്രം ഉരുതി

    വായിച്ച് കണ്ണ് നിറഞ്ഞു …. ഇനി ഒരു അനിയത്തിക്കും /ഒരു പെൺ കുട്ടിക്കും ഇങ്ങനെ ഒരു അവസ്ഥ വരരുതേ എന്ന പ്രാർത്ഥനയോടെ

    തോനെ ഹാർട്സ്

    ഏക – ദന്തി

    1. ഒറ്റ കൊമ്പ..
      മനസ് നിറഞ്ഞു.. എല്ലായിടത്തും നടക്കുന്നത് തന്നെയാണ്.
      എന്തായാലും ഇങ്ങനെ കമൻറ് ഇട്ടതിനു ഒരുപാട് സ്നേഹം❤️.. ?

  6. അപരിചിതൻ

    രാഗേന്ദു, “അവള്‍” വായിച്ചു.

    നെഞ്ചത്തൊരു കല്ല് കയറ്റി വച്ചതു പോലെ. ചെറിയ കഥ ആണെങ്കിലും ആ കഥയ്ക്ക്‌ പറയാന്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. അവസാനം ഇന്ദൂട്ടി പറഞ്ഞതാണ് കാര്യം, ആര്‍ക്കും തോന്നാം ആ കുട്ടിക്ക് വീട്ടുകാരോട്, അല്ലെങ്കില്‍ സ്വന്തം അമ്മയോട് എങ്കിലും പറയാന്‍ മേലായിരുന്നോ എന്ന്, പക്ഷേ അത് പോലും ചെയ്യാന്‍ പറ്റാതെ വരുന്ന oru നിസ്സഹായാവസ്ഥ ഉണ്ട്, പലർക്കും അത് മനസ്സിലാവില്ല. അതാണ് പലരെയും ജീവിതം അവസാനിപ്പിക്കണം എന്ന ചിന്തയിലേക്ക് വരെ എത്തിക്കുന്നത്. ഇത് ചെറിയ തോതിലെങ്കിലും ആണ്‍കുട്ടികൾക്കും സംഭവിക്കുന്നുണ്ട്, പെണ്‍കുട്ടികളുടെ അത്രയ്ക്ക് ഇല്ലെങ്കില്‍ പോലും.

    ഒരു പരിധിവരെ വീട്ടുകാരും ഇതിന് കാരണക്കാരാണ്, തങ്ങളുടെ മക്കള്‍ക്ക്, ആണ്‍കുട്ടികൾക്കും, പെണ്‍കുട്ടികൾക്കും, തങ്ങളോട് എന്തും തുറന്ന് സംസാരിക്കാൻ ഉള്ള സാഹചര്യം ഉണ്ടാകേണ്ടത് അവരുടെ ഉത്തരവാദിത്വം ആണ്, പേടിച്ചിട്ടില്ല പറയേണ്ടത്, മറിച്ച് സുരക്ഷിതത്വം തോന്നുന്നത് കൊണ്ട് വേണം പറയാന്‍.

    വലിച്ചു നീട്ടിയ കമന്റിന് സോറി, ഞാൻ ഇവിടെയും KK യിലും ഒരുമാതിരി എല്ലാ നല്ല കഥകളും തേടി പിടിച്ച് വായിക്കാറുണ്ട്, ചുരുക്കമായിട്ടേ കമന്റുകള്‍ ഇടാറുള്ളൂ..ഇത് തന്നെ കാരണം..എന്റെ മറ്റ് കമന്റുകള്‍ കണ്ടിട്ടുണ്ടെങ്കിൽ അറിയാം..?

    പിന്നെ, “അവൾ” എന്ന് മലയാളത്തില്‍ സേര്‍ച്ച് ചെയ്താല്‍ ഇന്ദുന്റെ കഥ വരുന്നില്ല, “Aval” എന്ന് English ൽ സേര്‍ച്ച് ചെയ്യുമ്പോഴാണ് കിട്ടുന്നത്.

    1. ഒത്തിരി സന്തോഷം ബ്രോ സ്നേഹം നിറഞ്ഞ വാക്കുകൾക്ക്..
      സ്നേഹത്തോടെ❤️

  7. ഇനി ഇങ്ങനെ ഒന്നും ആർക്കും സംഭവിക്കാതെ ഇരിക്കട്ടെ………

    നല്ല ഒരു മെസ്സേജ് ഈ കഥയിലൂടെ കൊടുക്കുവാൻ സാധിക്കുന്നുണ്ട്……..

    ❤❤❤❤

    1. Virus.. ഒത്തിരി സന്തോഷം കേട്ടോ ishtappettathil.
      സ്നേഹത്തോടെ❤️

  8. superb ചേച്ചി(എനിക്ക് 18 വയ്യസ് ആണ് സൊ അങ്ങനെ വിളിക്കലോ ) ….. കറന്റ് SCINERIO വളരെ ചർച്ച ചെയ്യപ്പെടേണ്ട ഒന്ന് ആണ് , എന്റെ concern ഒരു പെണ്ണിനേയും ആണിനേയും ഒരേ പോലെ കണ്ടാൽ തീരാവുന്ന പ്രശ്നമേ ഉള്ളു എന്നാണ് but നമ്മടെ society കുട്ടികാലങ്ങളിൽ തന്നെ വേർതിരിവ് ഉണ്ടാകുന്നു …
    anyway വലിയ commentsഇടാൻ ഒന്നും ഇടാൻ ഇല്ല മലയാളം അറിയൂല …
    ഒരു പെൺകുട്ടി മനസ്സ് തുറക്കാൻ പട്ടിയെ ഒരു ഫ്രണ്ട് ആൻഡ് ടീച്ചേർസ് ഉണ്ടായാൽ ഒരു പരിധി പരിഹാരമാവും തോനുന്നു ( അമ്മക്ക് ശേഷം )
    looking frwd this kinda ‘s from ur pen ….

    1. Thankyou Jasar for those priceless words❤️. Malayalam ath enikum budhimutt ulla vishqyam aan. And valya comment onnum avishyam illa. Ith thanne daralam.
      ഒത്തിരി സ്നേഹം സ്നേഹത്തോടെ❤️

  9. സമൂഹത്തിൽ അധികം തിരിച്ചറിയാതെ പോകുന്ന പ്രേശ്നങ്ങളിൽ ഒന്ന്.
    ചെറിയ വാക്കുകളിലൂടെ നന്നായി വിവരിച്ചിട്ടുണ്ട്.

    നാട്ടുക്കാരെ ഭയന്ന് വീടിനെ ആശ്രയിക്കുന്ന സമയം വീട്ടുകാരെ കൂടി ഭയക്കേണ്ട അവസ്ഥ അതു മാനസികനില തകർക്കുന്ന പോലെ തന്നെയാണ്..

    ആദ്യകഥയോടൊപ്പം അറിവും പകർന്നു തന്നതിൽ സന്തോഷം.

    കൂടുതൽ വിജയങ്ങൾ കൈവരിക്കട്ടെ ?

    1. വായിച് ഇഷ്ടപ്പെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം . സ്നേഹം❤️

  10. ഇനിയൊരാൾക്കും ഈ അവസ്ഥ ഉണ്ടാവാതെ ഇരിക്കട്ടെ…. ഇടക്കിടക്ക് നോവിച്ചു എങ്കിലും
    പിടിച്ചിരുത്തി ചിന്തിപ്പിച്ചു

    Bytheby കണ്ടുപിടിക്കാൻ ഇശ്ശി കഷ്ടപ്പെട്ടു?

    1. Kure ആയില്ലേ അതാ budhimuttiyath. എന്തായാലും സന്തോഷം സ്നേഹം
      സ്നേഹത്തോടെ❤️

  11. എന്നെ ഒരുപാട് നൊമ്പരപ്പെടുത്തിയ കഥകളിൽ എന്നും ഇനി ഈ കഥയും കാണും. അത്രക്ക് ഇഷ്ട്ടമായി. സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി.?

    ദേവുവിന്റെ അവസ്ഥ മറ്റാർക്കും വരല്ലേ എന്ന് പ്രാർത്ഥിക്കുന്നു.

    സ്നേഹത്തോടെ
    ആമി☺️

    1. ഒരുപാട് സ്നേഹം ആമി.. സ്നേഹത്തോടെ❤️

  12. Hi ഇന്ദുസ്….

    വിരോധം ഇല്ലങ്കിൽ മെയിൽ id ഒന്ന് തരാൻ പറ്റോ…?.

    1. Liare മേയിൽ ഐഡി ചില കാരണങ്ങൾ കൊണ്ട് തരുവാൻ സാധിക്കില്ല. മനസ്സിലാവും എന്ന് വിശ്വസിക്കുന്നു.

  13. എഴുത്തിനെക്കുറിച്ച്:

    ? നല്ല കഥാ തന്തു, കാലിക പ്രസക്തിയുള്ള വിഷയം…
    ? നല്ല ഒഴുക്കുള്ള എഴുത്ത്, ഇഴച്ചിലും മുഷിപ്പിക്കലുമില്ലാതെ പറഞ്ഞു തീര്‍ത്ത രീതി…

    യോജിക്കുന്നവ:

    ✔ താന്‍ പെറ്റതല്ലാഞ്ഞിട്ടും വീട്ടിലെ ആണ്‍കുട്ടിയെ അമിതമായി സ്നേഹിച്ച രണ്ടാനമ്മ…
    ✔ ദേവിക തന്റെ മകള്‍ മാത്രമല്ല അവനെ പെങ്ങള്‍ കൂടിയാണെന്ന് പറഞ്ഞു കൊടുക്കാന്‍ മറന്ന ഒരമ്മ…
    ✔ അടുത്ത തലമുറയെ വാര്‍ത്തെടുക്കുന്ന സുപ്രധാനമായൊരു കര്‍മമാണ് തങ്ങള്‍ നിര്‍വഹിക്കുന്നത് എന്നു മനസിലാക്കാതെ, അടിസ്ഥാന ഉത്തരവാദിത്വങ്ങള്‍ മറന്നു സാമൂഹ്യ ബോധമില്ലാതെ, പാഠപുസ്തകങ്ങളുടെ ഉള്ളടക്കം അതേ പോലെ ശര്‍ധിച്ചു സമയം തള്ളിനീക്കി ജീവിച്ച ഒരു കൂട്ടം അധ്യാപകര്‍…
    ✔ എല്ലാ കുട്ടികള്‍ക്കും കൌമാര പ്രായത്തിന്റ്റെ തുടക്കത്തില്‍ ലഭിക്കേണ്ട അടിസ്ഥാന ലൈംഗിക വിദ്യാഭായസത്തിന്റെ അഭാവം. ..
    ✔ ഒന്നു മനസ് തുറന്നു സംസാരിക്കാനായി ഒരു കൂട്ടുകാരിയുടെ അഭാവം
    ✔ അമ്മയോട് പറഞ്ഞാല്‍ ഒരിയ്ക്കലും വിശ്വസിക്കില്ല, അച്ഛനറിഞ്ഞാല്‍ വിഷമിക്കുമെന്നുള്ള ദേവികയുടെ അബദ്ധ വിചാരം…

    വിയോജിക്കുന്നവ:

    ❌ മുടിയും കയ്യും മുറിച്ച് പ്രേതക്കോലമായി മകള്‍ നടന്നിട്ടും ഒരു വിഷമവും കാണിക്കാത്ത ഒരമ്മ…
    ❌ നന്നായി പഠിച്ചു കൊണ്ടിരുന്ന മകള്‍ തോറ്റപ്പോള്‍ എന്തു കൊണ്ട് എന്നന്വേഷിക്കാതെ പഠിത്തം നിര്‍ത്തിക്കാന്‍ പോയ അച്ഛന്‍. [ സി‌ബി‌എസ്‌ഇ സ്കൂളില്‍ പഠിക്കുന്ന ഒരു കുട്ടി ഒരു സുപ്രഭാതത്തില്‍ വെറുതെ അങ്ങിനെ തോല്‍ക്കില്ല, അത് മനസിലാക്കാനുള്ള വിവരവും വിദ്യാഭ്യാസവും മകളെ CBSE സ്കൂളില്‍ വിട്ടു പഠിപ്പിക്കുന്ന ഒരു സര്‍ക്കാര്‍ ജീവനക്കാരനുണ്ടാവും എന്ന മുന്‍ധാരണയുടെ പുറത്ത് പറയുന്നത് ]
    ❌ സര്‍ക്കാര്‍ സ്കൂളിലേക്ക് മാറ്റിയിട്ട് അവിടുത്തെ അദ്ധ്യാപകരും ദേവികയുടെ അപക്വമായ പെരുമാറ്റങ്ങള്‍ ശ്രദ്ധിച്ചില്ല എന്നുള്ള വസ്തുത…
    ❌ കഥ നടക്കുന്ന 2 വര്‍ഷത്തിനിടയില്‍ ബന്ധുക്കാരും നാട്ടുകാരും ദേവികയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം ശ്രദ്ധിച്ചില്ല എന്നുള്ളത്…

    വാല്‍ക്കഷണം:

    ‼ ഇങ്ങനത്തെ വളരെ സെന്‍സിറ്റീവ് ആയിട്ടുള്ള വിഷയങ്ങള്‍ വൈകാരികമായി പറയാന്‍ ഏറ്റവും എളുപ്പം ഫസ്റ്റ് പേര്‍സണ്‍ വ്യൂ ആണ്. പക്ഷേ വിഷയം ആത്മകഥാപരമാണെന്ന് വായനകാര്‍ക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടാക്കാന്‍ വഴിയാക്കും. തേര്‍ഡ് പേര്‍സണ്‍ വ്യൂ ആയിരുന്നെങ്കില്‍ സംശയത്തിന്റെ ഒരു മുന പോലും കഥാകൃത്തിന് നേര്‍ക്ക് വരുത്താതെ തന്നെ എല്ലാ വശങ്ങളും കുറച്ചു കൂടെ വിശദമായി പ്രതിപാദിക്കമായിരുന്നു…

    ‼ അധികം സ്ങ്കീര്‍ണതയില്ലാതെ ഇന്ദു വിചാരിച്ച അതേ പോലെ തീര്‍ക്കാന്‍ വേണ്ടിയാണോ അയല്‍ക്കാരെയും നാട്ടുകാരെയും മറ്റു ബന്ധുക്കാക്കരെയുമൊക്കെ ഒഴിവാക്കിയത് ???

    ? ആദ്യ സൃഷ്ടി തന്നെ ഇങ്ങനത്തെ ഒരു വിഷ്യം കൈകാര്യം ചെയ്യാനുള്ള ധൈര്യം…

    ? ഇഷ്ടമായി… വീണ്ടും എഴുതുക…

    ???
    ഋഷി

    1. ഒരുപാട് സന്തോഷം ഋഷി.. കട്ടി ഉള്ള വാക്കുകൾ upayogikkalle അത്രെ ഒന്നും അറിഞ്ഞുട. പിന്നെ ഇത് ഞാൻ ദേവിയെ മാത്രം കേന്ദ്രീകരിച്ച് എഴുതിയത് ആണ്. അവളുടെ വീട്ടിൽ നടക്കുന്നത് മാത്രം ആയി .
      അത് കൊണ്ടാ നാട്ടുകാരെ ഒഴിവാക്കിയത് അതിനു അത്രെ importance ഇല്ലാത്തത് കൊണ്ട്. പിന്നെ third person view ath njan മനഃപൂർവം ozhivaakiyathaa. ഇങ്ങനെ തന്നെ എഴുതിയത് ആണ് ഒരു ഡയറി കുറിപ്പ് പോലെ.പിന്നെ ഒരു കഥ എങ്ങനെ എഴുതണം എന്ന് ഒരു ഉറപ്പില്ലാതെ എഴുതിയത് കൊണ്ട് അതിൻ്റെ തെറ്റുകൾ ഉണ്ട്. ഇത്രേം വല്യ അഭിപ്രായത്തിന് ഒത്തിരി നന്ദി. അടുത്ത കഥക്ക് പ്രോത്സാഹനം പ്രതീക്ഷിച്ച് കൊണ്ട് സ്നേഹത്തോടെ❤️

Comments are closed.