അതിജീവനം 4 [മനൂസ്] 3014

പല കണക്കുകൂട്ടലുകളും അവൻ മനസ്സിൽ ഇതിനോടകം നടത്തി കഴിഞ്ഞിരുന്നു.

 

അഞ്ജലി ഹോസ്പിറ്റലിൽ എല്ലാ ദിവസവും വന്നിരുന്നു..

 

അമ്മച്ചി അവളെ വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും സ്നേഹപൂർവം അവൾ അത് നിരസിച്ചു.

 

അമ്മച്ചിയും ചേട്ടത്തിയും സ്നേഹത്തോടെ മിണ്ടുന്നുണ്ടെങ്കിലും അജോയുടെ തന്നോടുള്ള അകൽച്ച അവളെ വിഷമിപ്പിച്ചിരുന്നു..

 

തന്റെ സാമിപ്യം അറിഞ്ഞ മാത്രയിൽ അവിടെ നിന്നും രക്ഷപെടാൻ ശ്രമിക്കുന്ന അവന്റെ സ്വഭാവത്തിൽ അവൾ അത്യധികം വേദനിച്ചു.

 

പക്ഷെ അപ്പച്ചന്റെ ജീവൻ തിരിച്ചു പിടിക്കാനുള്ള സാധ്യതകൾ കൂടി എന്ന ഡോക്ടർമാരുടെ വാക്കുകൾ എല്ലാരേയും പോലെ അവളിലും സന്തോഷം ഉണ്ടാക്കി.

 

മാർട്ടിനെ നേരിടുക എന്നതായിരുന്നു അവളുടെ മുന്നിലുള്ള ഏക കടമ്പ..

 

അയാളെകൊണ്ടു തന്നെ കെട്ടിക്കാൻ ആയിരുന്നു അപ്പച്ചന്റെ ആഗ്രഹം..

 

ഇച്ഛായനും എല്ലാരും കൂടി അയാളുടെ ഉള്ളിൽ ആ മോഹം കൂട്ടിയിരുന്നത് വളരെ വൈകിയാണ്‌ അവൾ അറിഞ്ഞത്..

 

ധ്രുവനോടൊപ്പം ജീവിക്കാൻ ഇറങ്ങി പുറപ്പെട്ടത്തിനു ശേഷം പിന്നീട് ഒരിക്കലും മാർട്ടിനെ കണ്ടുമുട്ടിയിരുന്നില്ല..

 

മൂന്നാം ദിവസം പ്രതീക്ഷിച്ച പോലെ തന്നെ അയാളെ അഞ്ജലിക്ക് ഹോസ്‌ലിറ്റലിൽ വച്ച് കണ്ടുമുട്ടേണ്ടി വന്നു ..

 

ആദ്യ കാഴ്ചയിൽ എന്ത് പറയണമെന്ന് അറിയാതെ അവൾ പകച്ചു നിന്നു ..

 

എന്നും കാണാറുള്ള ആ പുഞ്ചിരി മർട്ടിനിൽ അപ്പോഴും അവൾ കണ്ടു.

 

“നീ വന്നുവെന്ന് അമ്മച്ചി പറഞ്ഞിരുന്നു… നിന്റെ ഈ തിരിച്ചു വരവ് മറ്റാരേക്കാളും ഞാൻ ആഗ്രഹിച്ചിരുന്നു..

 

അപ്പച്ചൻ നിന്നെ ഓർത്ത് ദുഃഖിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല…”

 

ഒന്നും പറയാതെ എല്ലാം കേട്ടുകൊണ്ട് അവൾ മൗനിയായി നിന്നു..

 

“ഹസ്ബന്റും മോളും എവിടെ…”

 

വെളിയിൽ നിൽക്കുകയായിരുന്ന ധ്രുവനെയും മോളേയും അവൾ മാര്ട്ടിന് പരിചയപ്പെടുത്തി..

 

പരിഭവത്തിന്റെ ലാഞ്ചന ഏതുമില്ലാതെ അവൻ പെരുമാറി അവളോട്..

 

അതും ഭംഗിയായി നടന്നതോടെ അവളുടെ മനസിന്‌ അല്പം ആശ്വാസം കിട്ടി.

15 Comments

  1. ????

  2. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??

  3. സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??

  4. ഖുറേഷി അബ്രഹാം

    കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..

      ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക??

    1. പെരുത്തിഷ്ടം കൂട്ടേ??

  5. Waw , polich bro

    1. പെരുത്തിഷ്ടം കൂട്ടേ?

  6. തകർത്തു ??

    1. ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..?

  7. Inch poliya mone

    1. ഏറെക്കുറെ ശരിയാണ്????..പെരുത്തിഷ്ടം aj?

Comments are closed.