അതിജീവനം 4 [മനൂസ്] 3014

 

അവൻ ആകെ ഞെട്ടിയിരുന്നു…

 

അവൾ അവനെ കണ്ടതും വീണ്ടും പൊട്ടിക്കരയാൻ തുടങ്ങിയിരുന്നു…

 

താഴേക്ക് നോക്കിയതും രക്തത്തിൽ കുളിച്ച് കിടക്കുന്ന ജെയിംസിനെയും.

 

പെട്ടെന്നുള്ള ആ കാഴ്ച അവന്റെ ശരീരം തളർത്തി.

 

അവന് കാര്യങ്ങളുടെ ഗതി ഏകദേശം ഊഹിക്കാൻ കഴിഞ്ഞു.

 

ആദ്യത്തെ പകപ്പ് മാറി അവന്റെ മനസ്സ് വാർത്തമാന കാലത്തേക്ക് വന്നു..

 

കരഞ്ഞുകൊണ്ട് എന്തോ പറയാൻ ആഞ്ഞ മിന്ഹയുടെ വായ പൊത്തി കൊണ്ട് അവൻ ചുറ്റിനുമൊന്ന് നോക്കി…

 

ഞൊടിയിടയിൽ അവന്റെ തലച്ചോർ ഉണർന്ന് പ്രവർത്തിച്ചു..

 

അപ്പോഴും അവൾ കരയുക ആയിരുന്നു.

 

രാത്രി ആയതിനാൽ ആളുകൾ ആരും തന്നെ ആ ഭാഗത്തെങും ഇല്ലായിരുന്നു..

 

പെട്ടെന്നാണ് താഴെ നിന്നും ആരൊക്കെയോ വരുന്ന ശബ്ദം അവൻ കേട്ടത്..

 

അവൻ അവളേയും കൊണ്ട് വളരെ വേഗത്തിൽ തന്റെ ക്യാബിനിലേക്ക് ഓടി.

 

ക്യാബിനിൽ എത്തി വാതിൽ അടച്ചിട്ടും അവളുടെ ഉള്ളിലെ പകപ്പ് മാറിയിരുന്നില്ല.

അവന്റെ അവസ്ഥയും മറിച്ചായിരുന്നില്ല..

 

അവൻ അവൾക്ക് കുടിക്കാനായി അല്പം വെള്ളം നൽകി.. അവൾ ആർത്തിയോടെ അത് കുടിച്ചു..

 

××××××××××××××××××××××××××××××××××××

 

വീട് നഷ്ടപ്പെട്ടതും അവന്റെ ഏറെ നേരത്തെ നിർബന്ധത്തിനൊടുവിൽ മനോജിന്റെ വീട്ടിലേക്ക് ധ്രുവനും അഞ്ജലിയും താമസം മാറ്റി.

 

ഒരു വാടക വീട് കണ്ടെത്തുന്നത് വരെ ഒരു താവളം അതായിരുന്നു അവർക്കത്.

 

ഷോർട്ട് സർക്യൂട്ട് ആകാം വീട് കത്താനുള്ള കാരണം എന്നാണ് പോലീസിന്റെ ആദ്യ നിഗമനം..

 

ധ്രുവനും അങ്ങനെ ഒരു കാരണമാണ് ആവശ്യമായിരുന്നത്..

15 Comments

  1. ????

  2. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??

  3. സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??

  4. ഖുറേഷി അബ്രഹാം

    കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..

      ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക??

    1. പെരുത്തിഷ്ടം കൂട്ടേ??

  5. Waw , polich bro

    1. പെരുത്തിഷ്ടം കൂട്ടേ?

  6. തകർത്തു ??

    1. ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..?

  7. Inch poliya mone

    1. ഏറെക്കുറെ ശരിയാണ്????..പെരുത്തിഷ്ടം aj?

Comments are closed.