അതിജീവനം 4 [മനൂസ്] 3014

 

മദ്യപാനി അല്ലാത്ത ജെയിംസ്  എങ്ങനെ മദ്യം കഴിച്ചു..?

 

ജെയിംസിന് കൃത്യമായി ആവിടെ തന്നെ അപകടം നടന്നത് എങ്ങനെ..?

 

അവൻ മിന്ഹയെ അന്വേഷിച്ചു ഷെറിന് അടുത്തേക്ക് പോയി..

 

മൂന്നാം നിലയിലെ വാർഡിൽ രോഗികൾക്ക് മരുന്ന് കൊടുക്കുകയായിരുന്നു ഷെറിൻ അപ്പോൾ..

 

അവന്റെ വരവ് ദൂരെ നിന്നേ അവൾ കണ്ടു..

 

അവൻ ഷെറിനെ കണ്ണുകൊണ്ട് തന്റെ അടുത്തേക്ക് വരാൻ ആംഗ്യം കാണിച്ചു..

 

“മിൻഹ എവിടെ..?”

 

“അവൾക്ക് ഇന്ന് മോർണിംഗ് ഡ്യൂട്ടി ആയിരുന്നല്ലോ സാർ..”

 

ഷെറിന്റെ മറുപടി ശരിക്കും അവനെ ഞെട്ടിച്ചു..

 

“മോർണിംഗ് ഡ്യൂട്ടി ആയിരുന്നോ…”

 

വിശ്വാസം വരാത്ത പോലെ അവൻ വീണ്ടു ചോദിച്ചു..

 

“ആ അതേ… എന്താ സാർ…”

 

സംശയത്തോടെ അവൾ തിരിച്ചു ചോദിച്ചു..

 

“ഏയ്… ഒന്നുമില്ല… നിങ്ങൾ ഒരുമിച്ചല്ലേ എപ്പോഴും… അതുകൊണ്ട് ചോദിച്ചതാണ്.. ഇന്ന് പകൽ ജോലിത്തിരക്ക് കാരണം മിന്ഹയെ കണ്ടില്ല.. അതുകൊണ്ട് ചോദിച്ചതാ..”

 

ഒരു കൃത്രിമ പുഞ്ചിരിയോടെ മുഹ്‌സിൻ പറഞ്ഞു..

 

“എങ്കിൽ ഡ്യൂട്ടി നടക്കട്ടെ… കാണാം..”

 

അവളോട് അങ്ങനെ പറഞ്ഞുകൊണ്ട് അവൻ തിരികെ നടന്നു…

 

അവന്റെ മനസ്സിൽ ഏകദേശ ധാരണ കിട്ടി കഴിഞ്ഞിരുന്നു..

 

നടന്ന സംഭവങ്ങളും മിൻഹ തന്നോട് നേരത്തെ പറഞ്ഞ കാര്യങ്ങളും തമ്മിൽ കൂട്ടി വായിക്കുമ്പോൾ ഉണ്ടായ പൊരുത്തമില്ലായ്മക്  ഉത്തരം കിട്ടിയതുപോലെ അവന് തോന്നി..

 

അവൾ എഴുതിയ ആ കുറിപ്പ് കൂടി വായിക്കുബോൾ അത് സ്പഷ്ടമാണ്.

15 Comments

  1. ????

  2. കറുപ്പിനെ പ്രണയിച്ചവൻ

    ഇഷ്ട്ടായി ബ്രോ ❤️❤️❤️❤️❤️

    1. നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ഡിയർ??

  3. സൂപ്പർ എഴുത്ത്, കഥ കൂടുതൽ വികസിക്കുന്തോറും സസ്പെൻസ് കൂടി വരുന്നു അടുത്ത ഭാഗത്തിനായി…

    1. ഈ ഭാഗവും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..ഈ നല്ല വാക്കുകൾക്ക് പെരുത്തിഷ്ടം ജ്വാല??

  4. ഖുറേഷി അബ്രഹാം

    കഥ വളരെ കോംബ്ലികറ്റഡ് ആയി പോവുക ആണല്ലോ, പുതിയ വൈത്തിരിവുകളും സസ്‌പെൻസും ഈ ഭാഗത്ത് കണ്ടു. ധ്ര്യവൻ ഉദ്ദേശിച്ച പോലെ പല നിഗൂഢതകളും മറഞ്ഞു ഇരിക്കുന്നു. മുഹ്‌സിൻ പെട്ടെന്ന് തന്നെ മിന്ഹായോട് അടുക്കും എന്ന് ഞാൻ കരുതിയിരുന്നില്ല, അവർ പെട്ടെന്ന് അടുത്തെങ്കിലും ഡോക്ടറും മിന്ഹയുമായി കോണി പടിയിൽ നടന്നത് എന്തിനാണ് എന്നും അവിടെ എന്താണ് സംഭവിച്ചത് എന്നും ഒക്കെ മറഞ്ഞിരിക്കുന്നു. മിന്ഹയുടെ മാറ്റവും വ്യക്ത മാകുന്നില്ല. കഥ എന്തായാലും ഒരു നല്ല ഫ്ലോയിൽ പോകുന്നുണ്ട്. രഹസ്യങ്ങൾ എല്ലാം വെളിച്ചത്താക്കി കഥയുടെ ബാകിയുമായി വരുക കാത്തിരിക്കുന്നു.

    ഖുറേഷി അബ്രഹാം,,,,,,

    1. താൻ അവളെ വാക്കുകൾ കൊണ്ട് മുറിവേല്പിച്ചതിലുള്ള സഹതാപം ആവാം മുഹ്‌സിനെ അവളിലേക്ക് അടുപ്പിക്കുന്നത്..കഥാപാത്രങ്ങൾക്ക് എല്ലാം വേണ്ട പ്രാധാന്യം കഥയിൽ കൊടുക്കാൻ ശ്രമിക്കുന്നുണ്ട്..

      ടഇതുവരെയുള്ള ഭാഗങ്ങൾ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.. കൂടെയുണ്ടാവുക??

    1. പെരുത്തിഷ്ടം കൂട്ടേ??

  5. Waw , polich bro

    1. പെരുത്തിഷ്ടം കൂട്ടേ?

  6. തകർത്തു ??

    1. ഏറെയിഷ്ടം.. കാത്തിരിക്കുമല്ലോ..?

  7. Inch poliya mone

    1. ഏറെക്കുറെ ശരിയാണ്????..പെരുത്തിഷ്ടം aj?

Comments are closed.