അതിജീവനം 2 [മനൂസ്] 3005

അത് മനസ്സിലാക്കി എന്നോണം അവൻ കൈകൾ അവളുടെ തോളോട് ചേർത്ത് പിടിച്ചു നടന്നു.

 

ഇച്ഛായൻ എന്ത് പറഞ്ഞാലും കേട്ട് നിൽക്കുമെന്ന് അവൾ മനസ്സാൽ ഉറപ്പിച്ചിരുന്നു.

 

അവളുടെ വരവ് ദൂരെ നിന്നെ നോക്കി നിൽക്കുന്ന ഇച്ഛായനെ അവളും കണ്ടു.

 

ആ കണ്ണുകളിൽ പക്ഷെ ക്രോധത്തിന്റെ അഗ്നി ജ്വലിക്കുന്നില്ല എന്ന് ആ കാഴ്ചയിൽ തന്നെ അവൾക്ക് മനസ്സിലായി.

 

എങ്കിലും തന്റെ മനസ്സ് കുറ്റബോധം കൊണ്ട് നീറി പുകയുന്നത് അവൾ അറിഞ്ഞു.

 

ആ കാൽക്കൽ വീണ് മാപ്പിരക്കാൻ അവൾ ആഗ്രഹിച്ചു.

 

മനസ്സുകൊണ്ട് നൂറാവർത്തി അത് ചെയ്ത് കഴിഞ്ഞിരുന്നു.

 

പതുക്കെ അവർ ഐ സി യു വിന് മുന്നിൽ എത്തി.

 

ഇച്ഛായന്റെയും അവളുടെയും കണ്ണുകൾ കൂട്ടിമുട്ടി.

 

പൊടുന്നനെ അവർക്ക് കാണുവാനായി മുൻവശത്തെ ഗ്ളാസിന്റെ ഭാഗത്ത്‌ നിന്നും അയാൾ മാറികൊടുത്തു.

 

ഒരു പൊട്ടിത്തെറി പ്രതീക്ഷിച്ച അഞ്ജലിയെയും ധ്രുവനെയും അയാളുടെ പ്രവർത്തി ഞെട്ടിച്ചു.

 

തങ്ങളോട് ആ മനസ്സിൽ പക ഇല്ലെന്ന് അവർ മനസ്സിലാക്കി.

 

നിറകണ്ണുകൾ കൊണ്ട് അവൾ ഉള്ളിലേക്ക് നോക്കി.

 

പലവിധ ഉപകരണങ്ങളാൽ പൊതഞൊരു ശരീരമായി കിടക്കുന്ന അപ്പച്ചന്റെ രൂപം കണ്ട് അവളുടെ ചങ്ക് പിടഞ്ഞു.

 

ഉള്ളിൽ അപ്പോഴും ഡോക്ടർമാർ തീവ്ര ശ്രമത്തിലാണ്.

 

അധികനേരം അവൾക്കാ കാഴ്ച കണ്ട് നിൽക്കാൻ സാധിച്ചിരുന്നില്ല.

 

അവൻ അവളെ താങ്ങി ആ ബെഞ്ചിലേക്കിരുത്തി.

 

അപ്പച്ചന്റെ ജീവന് വേണ്ടി അവൾ കർത്താവിനോട് മനമുരുകി പ്രാർത്ഥിച്ചു.

 

*******************************************

 

ജോയിൻ ചെയ്യാൻ വന്ന ദിവസം തന്നെ ഇത്രയും ആൾക്കൂട്ടത്തെ കണ്ടതോടെ മുഹ്‌സിൻ അല്പം പകച്ചു.

 

കാർഡിയോളജിക് വിഭാഗത്തിന്റെ ഹെഡ് ആയ ജെയിംസിനെ കണ്ട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ആണ് ആ പ്രമുഖൻ ഹോസ്പിറ്റലിന്റെ ഉടമസ്ഥൻ ആയ കോശി സാർ ആണെന്ന് മനസ്സിലായത്.

 

എന്തും സംഭവിക്കാം എന്ന നിലയിലാണ് അദ്ദേഹത്തിന്റെ അവസ്ഥ.

 

ജീവൻ തിരിച്ചുപിടിക്കാൻ ഡോക്ടർമാർ ആവതും ശ്രമിക്കുന്നുണ്ട്.

9 Comments

  1. സൂപ്പർ ❣️

    1. ഇഷ്ടം കൂട്ടേ??

  2. ഖുറേഷി അബ്രഹാം

    കഴിഞ്ഞ പാർട്ടിൽ മിസ്സിംഗ് തോന്നിയിരുന്ന എല്ലാ ഭാഗങ്ങളെയും വളരെ നന്നായി തന്നെ കണക്ട് ചെയ്ത് മനസിലാക്കി തരാൻ നിങ്ങൾക് സാധിച്ചു. രണ്ടു വിത്യസ്ത പരമായ കഥകൾ ഒന്നാക്കി മാറ്റുകയാണ് ചെയ്തത് എന്നാണ് എനിക് തോന്നിയത്.
    ഈ ഭാഗവും എനിക്കിഷ്ട്ട പെട്ടു,

    ഖുറേഷി അബ്രഹാം,,,,,

    1. കഥ മനസ്സിലാകുന്നു എന്നറിഞ്ഞതിൽ സന്തോഷം.. വരും ഭാഗങ്ങളിൽ കൂടുതൽ വ്യക്തത വരും.. ഏറെയിഷ്ടം കൂട്ടേ??

  3. ഇന്ദുചൂഡൻ

    കഥയും അവതരണവും സൂപ്പർ ???

    1. ഏറെയിഷ്ടം കൂട്ടേ??

    1. ???

Comments are closed.